ലോക്സഭാ തിരഞ്ഞെടുപ്പ്: പ്രചാരണസമയം നീണ്ടു, നേതാക്കളുടെ കീശ കീറും,നാല് ആഴ്ചയില്‍ നിന്ന് ആറിലേക്ക്!
തൃശൂര്‍: തിരഞ്ഞെടുപ്പ് ചൂടു കൊഴുപ്പിക്കാന്‍ ഇക്കുറി നേതാക്കളുടെ കീശ കീറും. 42 ദിവസത്തെ പ്രചാരണം കേരളത്തില്‍ പരമാവധി നാലാഴ്ച്ച പ്രചാരണം മുന്നോട്ടു കൊണ്ടുപോകാന്‍ വന്‍ ചെലവുണ്ടാകുമ്പോഴാണ് ഇക്കുറി ആറാഴ്ചത്തെ പ്രചാരണം. ബൂത്തുകളില്‍ പ്രവര്‍ത്തകരെ ഉഷാറാക്കി നിര്‍ത്താന്‍ പ്രതിവാരം 7000 രൂപ മുതല്‍ 10,000 രൂപ ചെലവിടുന്ന സംവിധാനമാണു നിലവില്‍. ഇടത്, വലത്, ബിജെപി ഭേദമില്ലാതെ മിക്ക പ്രധാന കക്ഷികളും ഈ രീതി പിന്തുടരുന്നു.
പലപ്പോഴും തുക കണ്ടെത്തി നല്‍കേണ്ട ബാധ്യത സ്ഥാനാര്‍ഥികള്‍ക്കാണ്. ബൂത്തുകളില്‍ പിരിവെടുത്തു ചെലവു വഹിക്കുന്ന സംവിധാനമാണ് ഇടതു മുന്നണിയില്‍ പൊതുവെ. നോട്ടീസ്, വോട്ടര്‍ സ്ലിപ്പ് എന്നിവയുമായി വീടുകയറിയുള്ള പ്രചാരണത്തിന് ഇറങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം എന്നിവ ബൂത്തുതലത്തിലാണ് സംഘടിപ്പിക്കുന്നത്.

സ്വാഭാവികമായും പ്രചാരണം നീളുമ്പോള്‍ സ്ഥാനാര്‍ഥികള്‍ക്കു നെഞ്ചിടിപ്പേറും. ഇത്രയും ദിവസം പ്രചാരണടെമ്പോ നിലനിര്‍ത്തണമെങ്കില്‍ കോടികള്‍ ചെലവിടേണ്ടി വരും. സ്ഥാനാര്‍ഥികളുടെയും കമ്മിറ്റിക്കാരുടെയും യാത്ര, ഭക്ഷണം, ഓഫീസ് ചെലവുകള്‍, നോട്ടീസ്, ബോര്‍ഡ് തുടങ്ങിയ ഒഴിച്ചുകൂടാത്ത ചെലവുകള്‍ വേറെ. കൊടുംചൂട് അനുഭവപ്പെടുന്നതും പ്രശ്നമാണ്. ഉച്ചനേരത്ത് പ്രചാരണം നിര്‍ത്തിവെക്കേണ്ടി വരും. സ്ഥാനാര്‍ഥികളുടെ കൂടെ പോകുന്ന പ്രവര്‍ത്തകര്‍ക്കും കൊടുംചൂട് തടസമാണ്. പുറമേ വന്‍ തോതില്‍ കുപ്പിവെള്ളവും ഉപയോഗിക്കേണ്ടിവരും. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 15 മുതല്‍ 20 രൂപ വരെയാണ് നല്‍കേണ്ടത്. കെയ്സു കണക്കിനു കുടിവെള്ള കുപ്പികള്‍ ഓരോ ബൂത്തിലും പ്രതിവാരം വേണ്ടിവരും. ഇതൊന്നും വേണ്ടെന്നു വെയ്ക്കാനാകില്ല.
പ്രചാരണസമയം വര്‍ധിക്കുമ്പോള്‍ പോക്കറ്റില്‍ നിന്നു കൂടുതല്‍ സംഖ്യ പൊടിയും. ഇടതുകക്ഷികളുടെ പിരിവിനു താഴേത്തട്ടില്‍ തുടക്കമിട്ടു കഴിഞ്ഞു. എങ്കിലും സ്ഥാനാര്‍ഥികള്‍ക്കോ തെരഞ്ഞെടുപ്പു ചുമതലയുള്ള കമ്മിറ്റികള്‍ക്കോ പൂര്‍ണമായി കൈയൊഴിയാനാകില്ല. ആവശ്യമായ ബോര്‍ഡുകളും പ്രചാരണ സാമഗ്രികളും നല്‍കേണ്ടിവരും. തെരഞ്ഞെടുപ്പു കമ്മിറ്റികള്‍ക്ക് തുക ചെലവിടാന്‍ കഴിയാത്ത അവസ്ഥയുണ്ടായാല്‍ സമ്മര്‍ദം വന്നു വീഴുക സ്ഥാനാര്‍ഥികളുടെ ചുമലില്‍.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications