തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പ്: പ്രചാരണസമയം നീണ്ടു, നേതാക്കളുടെ കീശ കീറും,നാല് ആഴ്ചയില്‍ നിന്ന് ആറിലേക്ക്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തിരഞ്ഞെടുപ്പ് ചൂടു കൊഴുപ്പിക്കാന്‍ ഇക്കുറി നേതാക്കളുടെ കീശ കീറും. 42 ദിവസത്തെ പ്രചാരണം കേരളത്തില്‍ പരമാവധി നാലാഴ്ച്ച പ്രചാരണം മുന്നോട്ടു കൊണ്ടുപോകാന്‍ വന്‍ ചെലവുണ്ടാകുമ്പോഴാണ് ഇക്കുറി ആറാഴ്ചത്തെ പ്രചാരണം. ബൂത്തുകളില്‍ പ്രവര്‍ത്തകരെ ഉഷാറാക്കി നിര്‍ത്താന്‍ പ്രതിവാരം 7000 രൂപ മുതല്‍ 10,000 രൂപ ചെലവിടുന്ന സംവിധാനമാണു നിലവില്‍. ഇടത്, വലത്, ബിജെപി ഭേദമില്ലാതെ മിക്ക പ്രധാന കക്ഷികളും ഈ രീതി പിന്തുടരുന്നു.

<strong>പെരുമാറ്റചട്ട ലംഘനം: കോഴിക്കോട് ജില്ലയിൽ 39 ഫ്ലയിംഗ് സ്‌ക്വാഡുകൾ, അനധികൃത പണവും മദ്യം കണ്ടെത്തും! </strong>പെരുമാറ്റചട്ട ലംഘനം: കോഴിക്കോട് ജില്ലയിൽ 39 ഫ്ലയിംഗ് സ്‌ക്വാഡുകൾ, അനധികൃത പണവും മദ്യം കണ്ടെത്തും!

പലപ്പോഴും തുക കണ്ടെത്തി നല്‍കേണ്ട ബാധ്യത സ്ഥാനാര്‍ഥികള്‍ക്കാണ്. ബൂത്തുകളില്‍ പിരിവെടുത്തു ചെലവു വഹിക്കുന്ന സംവിധാനമാണ് ഇടതു മുന്നണിയില്‍ പൊതുവെ. നോട്ടീസ്, വോട്ടര്‍ സ്ലിപ്പ് എന്നിവയുമായി വീടുകയറിയുള്ള പ്രചാരണത്തിന് ഇറങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം എന്നിവ ബൂത്തുതലത്തിലാണ് സംഘടിപ്പിക്കുന്നത്.


campaigncost-
പ്രധാനപ്രവര്‍ത്തകര്‍ രാവിലെ മുതല്‍ രാത്രി വൈകുംവരെ പാര്‍ട്ടി ഓഫീസുകളിലാണ് തങ്ങുക. രാത്രിയാണ് പോസ്റ്ററുകള്‍ ഒട്ടിക്കുന്നതും ബാനറുകള്‍ സ്ഥാപിക്കുന്നതും. താഴേത്തട്ടില്‍ ഇത്തരം ചെലവിനുള്ള തുക കണ്ടെത്താന്‍ കഴിയാറില്ല. അതിനാല്‍ സ്ഥാനാര്‍ഥികള്‍ ബൂത്തുകളിലേക്ക് നല്‍കേണ്ടിവരുന്നു. ചെലവുകള്‍ക്കായി നിശ്ചിത തുക ബൂത്തുകളില്‍ ഏല്‍പ്പിക്കണമെന്നത് അലിഖിത നിയമമാണ്. അതു ലഭിക്കുന്ന മുറയ്ക്കാണ് ചക്രം ഉരുളുക. സംസ്ഥാനത്ത് കാല്‍ലക്ഷത്തിനടുത്തു ബൂത്തുകളാണുള്ളത്. ഒരു ബൂത്തിലേക്ക് 10,000 രൂപ വീതം നല്‍കാന്‍ ഒരു മുന്നണിക്കു ചെലവു വരുന്നത് ചുരുങ്ങിയത് 25 കോടി രൂപയാണ്. നാലും അഞ്ചും തവണ തുക നല്‍കേണ്ടി വരുമ്പോള്‍ ചെലവ് കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്താകും. മൂന്നു മുന്നണികളാണ് അങ്കത്തട്ടിലുള്ളത്. അതിനാല്‍ വലിയ തുകയാണ് കണക്കുകളില്‍ പെടാതെ മറിയുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ബൂത്തുകളുള്ളത് മലപ്പുറത്താണ്. 2750. തൊട്ടുതാഴെ തിരുവനന്തപുരം(2715). മൂന്നാംസ്ഥാനത്ത് തൃശൂരാണ് (2283). എറണാകുളത്ത് 2251 ബൂത്തുകളുണ്ട്. കുറവു ബൂത്തുകള്‍ വയനാട്ടിലാണ് (575).

സ്വാഭാവികമായും പ്രചാരണം നീളുമ്പോള്‍ സ്ഥാനാര്‍ഥികള്‍ക്കു നെഞ്ചിടിപ്പേറും. ഇത്രയും ദിവസം പ്രചാരണടെമ്പോ നിലനിര്‍ത്തണമെങ്കില്‍ കോടികള്‍ ചെലവിടേണ്ടി വരും. സ്ഥാനാര്‍ഥികളുടെയും കമ്മിറ്റിക്കാരുടെയും യാത്ര, ഭക്ഷണം, ഓഫീസ് ചെലവുകള്‍, നോട്ടീസ്, ബോര്‍ഡ് തുടങ്ങിയ ഒഴിച്ചുകൂടാത്ത ചെലവുകള്‍ വേറെ. കൊടുംചൂട് അനുഭവപ്പെടുന്നതും പ്രശ്‌നമാണ്. ഉച്ചനേരത്ത് പ്രചാരണം നിര്‍ത്തിവെക്കേണ്ടി വരും. സ്ഥാനാര്‍ഥികളുടെ കൂടെ പോകുന്ന പ്രവര്‍ത്തകര്‍ക്കും കൊടുംചൂട് തടസമാണ്. പുറമേ വന്‍ തോതില്‍ കുപ്പിവെള്ളവും ഉപയോഗിക്കേണ്ടിവരും. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 15 മുതല്‍ 20 രൂപ വരെയാണ് നല്‍കേണ്ടത്. കെയ്‌സു കണക്കിനു കുടിവെള്ള കുപ്പികള്‍ ഓരോ ബൂത്തിലും പ്രതിവാരം വേണ്ടിവരും. ഇതൊന്നും വേണ്ടെന്നു വെയ്ക്കാനാകില്ല.

പ്രചാരണസമയം വര്‍ധിക്കുമ്പോള്‍ പോക്കറ്റില്‍ നിന്നു കൂടുതല്‍ സംഖ്യ പൊടിയും. ഇടതുകക്ഷികളുടെ പിരിവിനു താഴേത്തട്ടില്‍ തുടക്കമിട്ടു കഴിഞ്ഞു. എങ്കിലും സ്ഥാനാര്‍ഥികള്‍ക്കോ തെരഞ്ഞെടുപ്പു ചുമതലയുള്ള കമ്മിറ്റികള്‍ക്കോ പൂര്‍ണമായി കൈയൊഴിയാനാകില്ല. ആവശ്യമായ ബോര്‍ഡുകളും പ്രചാരണ സാമഗ്രികളും നല്‍കേണ്ടിവരും. തെരഞ്ഞെടുപ്പു കമ്മിറ്റികള്‍ക്ക് തുക ചെലവിടാന്‍ കഴിയാത്ത അവസ്ഥയുണ്ടായാല്‍ സമ്മര്‍ദം വന്നു വീഴുക സ്ഥാനാര്‍ഥികളുടെ ചുമലില്‍.

Thrissur
English summary
campaign time extention make threat to party leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X