കാറുകള്‍ വാടകയ്‌ക്കെടുത്ത് മറിച്ചുവില്‍ക്കും; സംഘത്തിലെ പ്രധാനിയെ തൃശൂരില്‍ വച്ച് പിടികൂടി
തൃശൂര്‍: വാടകക്കെടുത്ത കാറുകള്‍ പണയത്തിനെടുത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി മറിച്ചു വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയായ പത്തനംതിട്ട വെട്ടിപുറം സ്വദേശി മുരുപ്പേല്‍ പുത്തന്‍ വീട്ടില്‍ നൗഫലിനെയാണ് വാളയാറില്‍ നിന്നും മണ്ണുത്തിപോലീസ് അറസ്റ്റുചെയ്തത്. പല ആളുകളില്‍ നിന്നും റെന്റ് എ കാര്‍ വ്യവസ്ഥയില്‍ വാഹനം വാങ്ങി വാഹനം മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തികൊണ്ടുപോയി നമ്പര്‍ പ്‌ളേറ്റ് മാറ്റി മറിച്ച് വില്‍ക്കുകയോ പൊളിച്ച് വില്‍ക്കുകയോ ആണ് പ്രതി ചെയ്തിരുന്നത്.

പല സ്ഥലങ്ങളിലും ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്താല്‍ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യയുടെ നിര്‍ദ്ദേശ പ്രകാരം ഒല്ലൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറായ കെ.സി സേതുവിന്റെ നേതൃത്വത്തിലാണ് മണ്ണുത്തി പോലീസ് ഇന്‍സ്‌പെക്ടര്‍ എം. ശശീധരന്‍പിള്ളയും സംഘവും ചേര്‍ന്ന വാളയാറില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിക്ക് വടക്കാഞ്ചേരിയ്ക്ക് പുറമെ മണ്ണുത്തി, കുന്ദംകുളം, പാവര്‍ട്ടി, കൊടുങ്ങല്ലൂര്‍ തുടങ്ങി സ്റ്റേഷനുകളില്‍ കേസുള്ളതാണ്.
റിമാന്‍ഡു ചെയ്ത പ്രതിയെ വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങി വടക്കാഞ്ചേരി ഇന്‍സ്‌പെക്ടര്‍ മാധവന്‍കുട്ടിയുടെ നേതൃത്വത്തില്‍ കോയമ്പത്തൂര്‍, ഉക്കടം, വാളയാര്‍ തുടങ്ങി സ്ഥലങ്ങളില്‍ കൊണ്ട് പോയി തെളിവെടുപ്പ് നടത്തുകയും ചെയ്തു.
സ്ത്രീപീഢന കേസില്‍ അന്വേഷണ മികവ് തെളിയിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷണം നടത്തുന്നതില്‍ കാലതാമസം വരുത്തുന്നു എന്ന ആരോപണം ഇനി പഴങ്കഥ. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം, ഏറ്റവും വേഗത്തില്‍ എന്നാല്‍ അതീവ വൈദഗ്ദ്യത്തോടെ അന്വേഷണം നടത്തി, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് മികവുതെളിയിച്ചിരിക്കുകയാണ് തൃശൂര്‍ സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍.
വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണെന്നുള്ള വിവരം മറച്ചുവെച്ച്, വിവാഹവാഗ്ദാനം നല്‍കി, യുവതിയെ പീഢിപ്പിച്ച കേസില്‍
എറണാകുളം പോത്താനിക്കാട് വയല്‍പറമ്പില്‍ ഷൈജു (39) വിനെയാണ് 2022 ഫെബ്രുവരി 7 നു തൃശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പിപി ജോയ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ കെ.ബി. അംബിക, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.എ. റിയാസുദീന്‍, എം.കെ. പ്രകാശന്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
ഇക്കാര്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് 12 ദിവസത്തിനകം പരാതിക്കാരിയുടെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട്, പ്രതിയുടെ പൊട്ടന്‍സി ടെസ്റ്റ്, പ്രതി മുന്‍പ് വിവാഹം കഴിച്ചതിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, കുറ്റകൃത്യം നടന്ന സംഭവ സ്ഥലത്തിന്റെ മഹസ്സര്‍ തുടങ്ങിയ രേഖകള്‍ ശേഖരിച്ചും, ശാസ്ത്രീയപരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കി, 12 ദിവസത്തിനകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതോടെ ഇയാള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതീവ ഗൌരവകരമായ കുറ്റകൃത്യത്തില്‍ പ്രതിയെ അറസ്റ്റുചെയ്യുകയും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച്, അതിവിദഗ്ദ അന്വേഷണം പൂര്‍ത്തിയാക്കി, 12 ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണോദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.പി. ജോയിക്കും സഹപ്രവര്‍ത്തകരുടേയും കാര്യക്ഷമതയും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.












Click it and Unblock the Notifications