തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാര്‍ട്ടൂണ്‍ വിവാദത്തില്‍ ലളിതകലാ അക്കാദമി മലക്കംമറിഞ്ഞു: വിവാദ കാര്‍ട്ടൂണ്‍ പുന:പരിശോധിക്കും, പുറത്തുനിന്നുള്ളവരുടെ അഭിപ്രായം കൂടി തേടി സമഗ്ര അവലോകനത്തിനാണ് അക്കാദമി ഉദ്ദേശിക്കുന്നത്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കാര്‍ട്ടൂണ്‍ വിവാദത്തില്‍ ലളിതകലാ അക്കാദമി മലക്കംമറിഞ്ഞു. വിവാദമായ കാര്‍ട്ടൂണ്‍ പുരസ്‌കാരം പുന:പരിശോധിക്കാമെന്നു സമ്മതിച്ച് അക്കാദമി സര്‍ക്കാരിനു കത്തെഴുതി. സാംസ്‌കാരിക വകുപ്പ് നേരത്തെ പുന:പരിശോധന ആവശ്യപ്പെട്ടു ഔദ്യോഗികമായി കത്തു നല്‍കിയിരുന്നു. വിവാദ കാര്‍ട്ടൂണ്‍ സംബന്ധിച്ചു പുറത്തുനിന്നുള്ളവരുടെ അഭിപ്രായം കൂടി തേടി സമഗ്ര അവലോകനത്തിനാണ് അക്കാദമി ഉദ്ദേശിക്കുന്നത്. സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്റെ തുടര്‍ ഇടപെടലുകളാണ് നിലപാടു മാറ്റത്തിനു പുറകില്‍.

<strong>ആന്തൂര്‍വിഷയത്തില്‍ ശ്യാമളയ്‌ക്കെതിരെ നടപടി പ്രഖ്യാപിച്ച ജയരാജനോട് സംസ്ഥാന നേതൃത്വത്തിന് കലിപ്പോ? ജില്ലാഘടകത്തിന്റെ വികാരത്തോടൊപ്പം, പാർട്ടിയും താനും ഒന്നെന്ന് ജയരാജൻ!</strong>ആന്തൂര്‍വിഷയത്തില്‍ ശ്യാമളയ്‌ക്കെതിരെ നടപടി പ്രഖ്യാപിച്ച ജയരാജനോട് സംസ്ഥാന നേതൃത്വത്തിന് കലിപ്പോ? ജില്ലാഘടകത്തിന്റെ വികാരത്തോടൊപ്പം, പാർട്ടിയും താനും ഒന്നെന്ന് ജയരാജൻ!

കാര്‍ട്ടൂണിസ്റ്റും നിയമവിദഗ്ധനും സര്‍ക്കാര്‍ പ്രതിനിധിയുമുള്‍പ്പെടുന്ന വിദഗ്ധസമിതിയുണ്ടാക്കിയാണ് പുന:പരിശോധന നടത്തുകയെന്നു സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍ പറഞ്ഞു. കാര്‍ട്ടൂണ്‍ വിവാദമായതോടെ മതവിശ്വാസത്തെ ഹനിച്ചുവോ എന്ന അന്വേഷണവും അക്കാദമി നടത്തി. നിര്‍വാഹകസമിതിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ സമിതിയെ പുന:പരിശോധനയ്ക്കു നിയോഗിക്കാനാണ് അക്കാദമിക്ക് ലഭിച്ച നിയമോപദേശം. ഭരണസമിതിയില്‍ കാര്‍ട്ടൂണിസ്റ്റുകളില്ല. വിദഗ്ധരും നിര്‍വാഹകസമിതിയും ഒരുമിച്ചിരുന്നു ചര്‍ച്ച നടത്തി അന്തിമതീരുമാനമെടുക്കുമെന്നും സെക്രട്ടറി അറിയിച്ചു. നിര്‍വാഹകസമിതി യോഗം ചേര്‍ന്നാണ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയെ നിയോഗിക്കുക. ഇതു സാധാരണ നടപടിക്രമമെന്നാണ് സെക്രട്ടറിയുടെ വിശദീകരണം.

Thrissur map

നേരത്തെ ക്രൈസ്തവ വിശ്വാസികള്‍ കാര്‍ട്ടൂണിന് എതിരേ മതനിന്ദയുടെ പേരില്‍ പ്രതിഷേധിച്ചിരുന്നു. ഇതോടെ അവാര്‍ഡ് പുന:പരിശോധിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മന്ത്രിയുടെ ഇടപെടലിനെ ചോദ്യംചെയ്തു. അക്കാദമി സ്വതന്ത്ര സ്ഥാപനമാണെന്നും കാനം ചൂണ്ടിക്കാട്ടി.

മന്ത്രി പുന:പരിശോധനാ നിര്‍ദേശം നല്‍കിയപ്പോള്‍ അക്കാദമി ജന.കൗണ്‍സിലും എക്‌സിക്യൂട്ടീവും ചേര്‍ന്ന് ജൂറിമാരുടെ അഭിപ്രായത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് മന്ത്രിയെ അക്കാദമി ഭാരവാഹികളായ നേമം പുഷ്പരാജും പൊന്ന്യന്‍ ചന്ദ്രനും തലസ്ഥാനത്തു ചെന്നുകണ്ടു. ഇതിനിടെയാണ് സാംസ്‌കാരിക വകുപ്പ് കത്തയച്ചത്. അതേസമയം അക്കാദമിയുടെ പുരസ്‌കാരദാനം മുന്‍നിശ്ചയമനുസരിച്ചു ആഗസ്റ്റില്‍ നടത്താന്‍ കഴിയുമോ എന്നതില്‍ വ്യക്തതയില്ല. മിക്കവാറും മാറ്റിവെച്ചേക്കും. നിര്‍വാഹകസമിതിയും ജന.കൗണ്‍സിലും അടുത്തുതന്നെ വിളിച്ചുകൂട്ടും. മാറിയ സാഹചര്യങ്ങള്‍ ഇതില്‍ വിശദമായി അവതരിപ്പിക്കും.

Thrissur
English summary
Cartoon controversy in Kerala Lalithakala Academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X