തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ലക്ഷങ്ങള്‍ വാങ്ങിയശേഷം ലാബ് അസിസ്റ്റന്റ് ജോലിയില്‍നിന്നും നിര്‍ധനയും വിധവയുമായ യുവതിയെ പിരിച്ചുവിട്ട എയ്ഡഡ് സ്‌കൂളിനെതിരെ പോലീസ് അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. തൃശൂര്‍ പലിശേരിയിലെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുടെ നടപടിക്കെതിരെ ഡിെവെ.എസ്.പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് തൃശൂര്‍ ജില്ലാ പോലീസ് മേധാവിക്ക് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദേശം നല്‍കി.

പലിശേരി എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരും 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. പോലീസ് റിപ്പോര്‍ട്ടും ഒരു മാസത്തിനകം ലഭിക്കണം.17.5 ലക്ഷം വാങ്ങിയശേഷം 2016 ല്‍ നിയമിച്ച പി.എല്‍. ബിന്ദുവിനെ ഒരു വര്‍ഷത്തിന് ശേഷം പിരിച്ചുവിട്ടെന്നാണ് പരാതി. ഏക സമ്പാദ്യമായ വീടിന്റെ ആധാരം പണയം വച്ചാണ് ഭര്‍ത്താവ് മരിച്ച ബിന്ദു ഭീമമായ തുക കോഴ നല്‍കിയത്.

thrissur

പ്രായമുള്ള അച്ഛന്റെ പെന്‍ഷനാണ് ഏക വരുമാനം. പതിനൊന്നിലും നാലിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളുണ്ട്. കടം കയറി വീട് ജപ്തിയുടെ വക്കിലാണ്. ബിന്ദുവും മകളും സ്‌കൂളിന് മുന്നില്‍ സത്യഗ്രഹം തുടങ്ങി. എന്നിട്ടും ഫലമുണ്ടായില്ല. മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ആരോപണം ശരിയാണെങ്കില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.

Thrissur
English summary
Case against aided school against the dismissal of staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X