തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുന്നംകുളം കാണിപ്പയ്യൂര്‍ ന്യൂ ഡീസല്‍ കമ്പനിയില്‍ മോഷണം: മോഷണം പോയത് സൂക്ഷിക്കാന്‍ നല്‍കിയ പണം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുന്നംകുളം കാണിപ്പയ്യൂര്‍ പോസ്റ്റോഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ എന്‍ജിനുകള്‍ റിപ്പയര്‍ ചെയ്യുന്ന സ്ഥാപനം കുത്തിത്തുറന്ന് മൂന്നുലക്ഷം രൂപ കവര്‍ന്നു. ഒല്ലൂര്‍ സ്വദേശി ചന്ദ്രന്റെ കാണിപ്പയ്യൂരിലെ ന്യൂ ഡീസല്‍ സ്ഥാപനത്തിലാണ് മോഷണം. കാണിപ്പയ്യൂരില്‍ ആധാരമെഴുത്ത് സ്ഥാപനം നടത്തുന്ന രഞ്ജിത്ത് സൂക്ഷിക്കാന്‍ നല്‍കിയ പണമാണ് കവര്‍ന്നത്. ആധാരമെഴുത്തുമായി ബന്ധപ്പെട്ട സ്റ്റാമ്പ് പേപ്പറിന്റെ രജിസ്‌ട്രേഷനായി നീക്കിവച്ച പണമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ചയാണ് പണം സൂക്ഷിക്കാന്‍ നല്‍കിയത്. വീട്ടില്‍ കൊണ്ടുപോയി സൂക്ഷിക്കുന്നതിനേക്കാള്‍ സൂരക്ഷിതത്വം സുഹൃത്തിന്റെ സ്ഥാപനത്തിലാകുമെന്ന് കരുതിയാണ് പണം ഏല്പിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. ഇന്നലെ രാവിലെ ജീവനക്കാര്‍ സ്ഥാപനം തുറക്കാന്‍ വന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.

നല്ല എസ്എഫ്‌ഐ ,ചീത്ത എസ്എഫ്‌ഐ എന്ന ഒന്നില്ല: കെഎസ് യുക്കാരെ തല്ലിയോടിക്കാന്‍ അവരും മുന്നിലുണ്ടാവുംനല്ല എസ്എഫ്‌ഐ ,ചീത്ത എസ്എഫ്‌ഐ എന്ന ഒന്നില്ല: കെഎസ് യുക്കാരെ തല്ലിയോടിക്കാന്‍ അവരും മുന്നിലുണ്ടാവും

സ്ഥാപനത്തിന്റെ പിറകുവശത്തെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന നാളികേരം പൊളിക്കുന്ന കമ്പിപ്പാരയും എന്‍ജിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഉപകരിക്കുന്ന ലിവറും ഉപയോഗിച്ച് പ്രധാന ഓഫീസിന്റെ പിറകുവശത്തെ ജനല്‍ കമ്പികള്‍ വളച്ച് പൊട്ടിച്ചാണ് അകത്ത് കടന്നിട്ടുള്ളത്. അകത്തു കടന്ന മോഷ്ടാവ് കാഷ് കൗണ്ടറിലെ മേശ വലിപ്പ് തകര്‍ത്താണു മൂന്നുലക്ഷം രൂപ കവര്‍ന്നിട്ടുള്ളത്. സ്ഥാപനത്തിനകത്തെ മുഴുവന്‍ അലമാരകളും കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചെറിഞ്ഞിട്ടുണ്ട്.

robberycase-156

4000 രൂപ മുതല്‍ വിലവരുന്ന വാഹന എന്‍ജിനുകളുടെ സ്‌പെയര്‍പാര്‍ട്‌സുകളും അകത്ത് വലിച്ചെറിഞ്ഞിട്ടുണ്ട്. ജനല്‍ കമ്പികള്‍ തകര്‍ക്കാന്‍ ഉപയോഗിച്ച നാളികേരം പൊളിക്കാന്‍ ഉപയോഗിക്കുന്ന കമ്പിപ്പാരയും ലിവറും ജനലിനു സമീപം കിടക്കുന്നുണ്ട്. ജനാലിനു സമീപം അകത്ത് വച്ചിരുന്ന കടലാസുപെട്ടിയുടെ മുകളില്‍ മോഷ്ടാവിന്റെ ചെരിപ്പിന്റെ പാടുകള്‍ തെളിഞ്ഞിട്ടുണ്ട്. മോഷണത്തിനുശേഷം പുറത്ത് മലമൂത്ര വിസര്‍ജനം നടത്തിയശേഷമാണ് മോഷ്ടാവ് രക്ഷപ്പെട്ടിട്ടുള്ളത്. സ്ഥാപനത്തിന്റെ മുന്‍വശത്തെ ഷട്ടറിന്റെ പൂട്ട് പൊളിക്കാതെ പിന്‍ഭാഗം വഴിയാണ് മോഷണം ആസൂത്രണം ചെയ്തിട്ടുള്ളത്.

തൃശൂര്‍-കുന്നംകുളം റോഡിനോട് ചേര്‍ന്ന അന്നംകുളങ്ങര ക്ഷേത്രത്തിലേക്ക് പോകുന്ന ചവിട്ടുപടികള്‍ക്കു താഴെയാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്. രഞ്ജിത്തിന്റെ ആധാരമെഴുത്ത് സ്ഥാപനവും ഇതിനു സമീപത്താണ്. രണ്ട് വര്‍ഷം മുമ്പ് കാണിപ്പയ്യൂരില്‍ വൃദ്ധയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സമയത്തും മോഷ്ടാവ് വീടിനു സമീപം മലമൂത്ര വിസര്‍ജനം നടത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പോലീസ് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കുറച്ചുകാലത്തിനുശേഷമാണ് കുന്നംകുളത്ത് മോഷണം നടക്കുന്നത്.

Thrissur
English summary
cash stolen from Kanippayyur New diesel company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X