ചാലക്കുടിയെ ചെങ്കടലാക്കി എല്‍ഡിഎഫ് കൊട്ടിക്കലാശം: സ്ത്രീപങ്കാളിത്തത്താല്‍ ശ്രദ്ധേയം!!
തൃശൂര്‍: ചാലക്കുടിയിലാണ് മത്സരിക്കുന്നതെങ്കിലും തൊട്ടുകിടക്കുന്ന ഇരിങ്ങാലക്കുടക്കാരനായതിനാല് തൃശൂര്‍ മണ്ഡലക്കാരനാണ് ഇന്നസെന്റ്. അതുകൊണ്ട് സ്വന്തം നാട്ടില്‍ എല്‍.ഡി.എഫിന് വോട്ടു ചോദിക്കാറുണ്ടൈങ്കിലും സ്വയം വോട്ടു ചോദിച്ചിട്ട് കാര്യമില്ല. എന്നാല്‍ പടിഞ്ഞാറേപ്പള്ളി എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുട സെന്റ്തോമസ് കത്തീഡ്രല്പ്പള്ളിയില് ഈസ്റ്റര്‍ കുര്‍ബാന കൂടി വരുമ്പോള്‍ ഇന്നസെന്റിന് ഒരു ഈസ്റ്റര്‍ സമ്മാനം കിട്ടി, തൊട്ടടുത്ത് ഒരു പരിചയക്കാരന്റെ മകളുടെ വിവാഹം. വരന് ആലുവക്കാരന്‍. അങ്ങനെ ആലുവയില്‍ നിന്ന് നൂറുകണക്കിനാളുകളാണ് ഇരിങ്ങാലക്കുടയില്‍ വിവാഹസല്ക്കാരത്തിനെത്തിയിരിക്കുന്നത്.
ആലുവയില്‍നിന്ന് എന്നു പറഞ്ഞാല്‍ ചാലക്കുടി മണ്ഡലത്തിന്റെ ഭാഗമായ ആലുവയില്‍ നിന്നെന്ന്. അങ്ങനെ കല്യാണവും കൂടി ആലുവക്കാരോട് നമ്മടെ കാര്യം മറക്കേല്ലേട്ടാ എന്നു പറയുന്നതിനു മുമ്പുതന്നെ ആലുവയ്ക്കുവേണ്ടി എം.പി. എന്ന നിലയില്‍ ചെയ്ത കാര്യങ്ങളുടെ നീണ്ടലിസ്റ്റ് അവര്‍ ഇങ്ങോട്ട് ഓര്‍മിപ്പിച്ചു. എം.പിയുടെ ജോലി പ്രസംഗമല്ല പ്രവൃത്തിയാണെന്നു വിശ്വസിക്കുന്ന ഇന്നസെന്റിന് ഇതില്‍പ്പരം എന്ത് കൃതാര്‍ത്ഥത വേണം?

ഉച്ചയ്ക്കുശേഷം ചാലക്കുടിയിലെ പോട്ട ഡി പോള്‍ കോണ്‍വെന്റിലേക്കാണ് ഇന്നസെന്റ് പോയത്. പിന്നീട് പോട്ടയില്ത്തന്നെയുള്ള ധന്യ ഹോസ്പിറ്റലിലും മഡോണ വൊക്കേഷണല്‍ സെന്ററും സന്ദര്‍ശിച്ച് കൂടപ്പുഴ അനുഗ്രഹ സദന്വഴി അഞ്ചു മണിയോടെ ചാലക്കുടി റെയില്‍വേ സ്റ്റേഷന് റോഡിലെത്തുമ്പോള്‍ കൊട്ടിക്കലാശത്തിന് തുടക്കമായിട്ടുണ്ടായിരുന്നു. ചാലക്കുടിയെ അക്ഷരാര്‍ഥത്തില്‍ ചെങ്കടലാക്കി ആയിരക്കണക്കിനാളുകളാണ് ഉത്സവത്തിമര്‍പ്പില്‍ കൊട്ടിക്കലാശത്തെ എല്‍.ഡി.എഫിന്റെ വിജയപ്രഖ്യാപനമാക്കിയത്. കൊടിതോരണങ്ങളും ബലൂണുകളും പ്ലക്കാര്‍ഡുകളും വാദ്യമേളങ്ങളും കൊട്ടിക്കലാശത്തിന് കൊഴുപ്പുകൂട്ടി.

സ്ത്രീകളുടെ വന്‍സാന്നിധ്യമായിരുന്നു എടുത്തുപറയേണ്ട സംഗതി. ആകര്‍ഷകങ്ങളായ ടാബ്ലോകളും കൊട്ടിക്കലാശത്തിന്റെ ഭാഗമായുണ്ടായി. നഗരമധ്യത്തിലെ വലിയൊരുഭാഗം മുഴുവന്‍ എല്‍.ഡി.എഫ്. അനുഭാവികളാല്‍ തിങ്ങി നിറഞ്ഞ് ഉത്സവസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇതേ ആവേശമാണ് വിവിധ നിയമസഭാ മണ്ഡലങ്ങളിലെ പ്രചാരണ പര്യടനത്തിനിടയില്‍ കാണാനായതെന്നും മുന്‍തെരഞ്ഞെടുപ്പിലേതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തുമെന്നും ഇന്നസെന്റ് പറഞ്ഞു. പ്രചാരണസമയത്ത് ഉടനീളം വികസനം വിഷയമാക്കി നിര്‍ത്താന്‍ സാധിച്ചത് എല്‍ഡിഎഫിന്റെ വിജയത്തിന് ആക്കം കൂട്ടും. പ്രചാരണയോഗങ്ങള്‍ പലതും സ്വീകരണയോഗങ്ങളായതും മറക്കാനാവില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

ബി.ഡി. ദേവസി എം.എല്‍.എ, സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം യു.പി. ജോസഫ്, ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി.കെ. ഗിരിജാവല്ലഭന്‍, മണ്ഡലം പ്രസിഡന്റ് പി.എം. വിജയന്, സെക്രട്ടറി ടി.എ. ജോണി, ജനതാദള്‍ നേതാവ് ജോസ് പൈനാടത്ത്, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് യൂജിന്‍ മോറേലി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications