• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചാലക്കുടിയെ ചെങ്കടലാക്കി എല്‍ഡിഎഫ് കൊട്ടിക്കലാശം: സ്ത്രീപങ്കാളിത്തത്താല്‍ ശ്രദ്ധേയം!!

  • By Desk

തൃശൂര്‍: ചാലക്കുടിയിലാണ് മത്സരിക്കുന്നതെങ്കിലും തൊട്ടുകിടക്കുന്ന ഇരിങ്ങാലക്കുടക്കാരനായതിനാല്‍ തൃശൂര്‍ മണ്ഡലക്കാരനാണ് ഇന്നസെന്റ്. അതുകൊണ്ട് സ്വന്തം നാട്ടില്‍ എല്‍.ഡി.എഫിന് വോട്ടു ചോദിക്കാറുണ്ടൈങ്കിലും സ്വയം വോട്ടു ചോദിച്ചിട്ട് കാര്യമില്ല. എന്നാല്‍ പടിഞ്ഞാറേപ്പള്ളി എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുട സെന്റ്‌തോമസ് കത്തീഡ്രല്‍പ്പള്ളിയില്‍ ഈസ്റ്റര്‍ കുര്‍ബാന കൂടി വരുമ്പോള്‍ ഇന്നസെന്റിന് ഒരു ഈസ്റ്റര്‍ സമ്മാനം കിട്ടി, തൊട്ടടുത്ത് ഒരു പരിചയക്കാരന്റെ മകളുടെ വിവാഹം. വരന്‍ ആലുവക്കാരന്‍. അങ്ങനെ ആലുവയില്‍ നിന്ന് നൂറുകണക്കിനാളുകളാണ് ഇരിങ്ങാലക്കുടയില്‍ വിവാഹസല്‍ക്കാരത്തിനെത്തിയിരിക്കുന്നത്.

എസ്ഡിപിഐയ്ക്കിട്ട് കൊട്ടി എൽഡിഎഫ്; ചെ​ങ്ക​ട​ലാ​യി പാ​ലാ​രി​വ​ട്ടം, ക്രെ​യി​നി​ലേ​റി ഹൈ​ബി

ആലുവയില്‍നിന്ന് എന്നു പറഞ്ഞാല്‍ ചാലക്കുടി മണ്ഡലത്തിന്റെ ഭാഗമായ ആലുവയില്‍ നിന്നെന്ന്. അങ്ങനെ കല്യാണവും കൂടി ആലുവക്കാരോട് നമ്മടെ കാര്യം മറക്കേല്ലേട്ടാ എന്നു പറയുന്നതിനു മുമ്പുതന്നെ ആലുവയ്ക്കുവേണ്ടി എം.പി. എന്ന നിലയില്‍ ചെയ്ത കാര്യങ്ങളുടെ നീണ്ടലിസ്റ്റ് അവര്‍ ഇങ്ങോട്ട് ഓര്‍മിപ്പിച്ചു. എം.പിയുടെ ജോലി പ്രസംഗമല്ല പ്രവൃത്തിയാണെന്നു വിശ്വസിക്കുന്ന ഇന്നസെന്റിന് ഇതില്‍പ്പരം എന്ത് കൃതാര്‍ത്ഥത വേണം?

ഉച്ചയ്ക്കുശേഷം ചാലക്കുടിയിലെ പോട്ട ഡി പോള്‍ കോണ്‍വെന്റിലേക്കാണ് ഇന്നസെന്റ് പോയത്. പിന്നീട് പോട്ടയില്‍ത്തന്നെയുള്ള ധന്യ ഹോസ്പിറ്റലിലും മഡോണ വൊക്കേഷണല്‍ സെന്ററും സന്ദര്‍ശിച്ച് കൂടപ്പുഴ അനുഗ്രഹ സദന്‍വഴി അഞ്ചു മണിയോടെ ചാലക്കുടി റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെത്തുമ്പോള്‍ കൊട്ടിക്കലാശത്തിന് തുടക്കമായിട്ടുണ്ടായിരുന്നു. ചാലക്കുടിയെ അക്ഷരാര്‍ഥത്തില്‍ ചെങ്കടലാക്കി ആയിരക്കണക്കിനാളുകളാണ് ഉത്സവത്തിമര്‍പ്പില്‍ കൊട്ടിക്കലാശത്തെ എല്‍.ഡി.എഫിന്റെ വിജയപ്രഖ്യാപനമാക്കിയത്. കൊടിതോരണങ്ങളും ബലൂണുകളും പ്ലക്കാര്‍ഡുകളും വാദ്യമേളങ്ങളും കൊട്ടിക്കലാശത്തിന് കൊഴുപ്പുകൂട്ടി.

സ്ത്രീകളുടെ വന്‍സാന്നിധ്യമായിരുന്നു എടുത്തുപറയേണ്ട സംഗതി. ആകര്‍ഷകങ്ങളായ ടാബ്ലോകളും കൊട്ടിക്കലാശത്തിന്റെ ഭാഗമായുണ്ടായി. നഗരമധ്യത്തിലെ വലിയൊരുഭാഗം മുഴുവന്‍ എല്‍.ഡി.എഫ്. അനുഭാവികളാല്‍ തിങ്ങി നിറഞ്ഞ് ഉത്സവസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇതേ ആവേശമാണ് വിവിധ നിയമസഭാ മണ്ഡലങ്ങളിലെ പ്രചാരണ പര്യടനത്തിനിടയില്‍ കാണാനായതെന്നും മുന്‍തെരഞ്ഞെടുപ്പിലേതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തുമെന്നും ഇന്നസെന്റ് പറഞ്ഞു. പ്രചാരണസമയത്ത് ഉടനീളം വികസനം വിഷയമാക്കി നിര്‍ത്താന്‍ സാധിച്ചത് എല്‍ഡിഎഫിന്റെ വിജയത്തിന് ആക്കം കൂട്ടും. പ്രചാരണയോഗങ്ങള്‍ പലതും സ്വീകരണയോഗങ്ങളായതും മറക്കാനാവില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

ബി.ഡി. ദേവസി എം.എല്‍.എ, സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം യു.പി. ജോസഫ്, ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി.കെ. ഗിരിജാവല്ലഭന്‍, മണ്ഡലം പ്രസിഡന്റ് പി.എം. വിജയന്‍, സെക്രട്ടറി ടി.എ. ജോണി, ജനതാദള്‍ നേതാവ് ജോസ് പൈനാടത്ത്, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് യൂജിന്‍ മോറേലി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Thrissur

English summary
Chalakkudi became red sea for ldf's last lap campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X