തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്നലെയും മോസ്‌കോ, ഇന്നും മോസ്‌കോ, ഇടതുകോട്ടകളില്‍ അജയ്യനായി ഇന്നസെന്റ്... വികസന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സംവിധാനത്തിലൂടെ 2016ല്‍ 600ലേറെ നിര്‍ദേശങ്ങളും ആവശ്യങ്ങളും ലഭിച്ചെന്ന് ഇന്നസെന്റ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സിനിമയില്‍ പല കഥാപാത്രങ്ങളായി വരും, ടെലിവിഷന്‍ ഹാസ്യപരിപാടികളില്‍ സ്വയം പരിഹസിച്ചു ചിരിച്ചുവെന്നും വരും, എന്നാല്‍ അതൊന്നുമല്ല താനെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് തെളിയിച്ചിയില്ലേയെന്ന ആത്മവിശ്വാസത്തോടെയുള്ള ചോദ്യവുമായാണ് ഇന്നസെന്റ് ഇന്നലെ കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനത്തിന് തുടക്കമിട്ടത്.

<strong>അമിത്ഷായുടെ പാക്പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും; കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയേണ്ടിവരുമെന്ന് ഉമ്മന്‍ചാണ്ടി, ചോദ്യം ചെയ്തത് ഒരു ജനതയുടെ അഭിമാനത്തെയെന്ന് മുല്ലപ്പള്ളി </strong>അമിത്ഷായുടെ പാക്പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും; കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയേണ്ടിവരുമെന്ന് ഉമ്മന്‍ചാണ്ടി, ചോദ്യം ചെയ്തത് ഒരു ജനതയുടെ അഭിമാനത്തെയെന്ന് മുല്ലപ്പള്ളി

ജനങ്ങളില്‍ നിന്ന് വികസന നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ 2016ല്‍ നടപ്പാക്കിയ സംവിധാനത്തിലൂടെ 600ലേറെ നിര്‍ദേശങ്ങളും ആവശ്യങ്ങളുമാണ് ലഭിച്ചതെന്നും ഇതനുസരിച്ചാണ് മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ പല പദ്ധതികളും നടപ്പാക്കാനായതെന്നും ഇന്നസെന്റ് പറഞ്ഞു. നമ്മുടെ ആളുകളെല്ലാം ഉയര്‍ന്ന പൗരബോധമുള്ളവരാണ്. സമൂഹത്തിന് എന്താണാവശ്യമെന്ന് അവര്‍ക്കറിയാം.

Innocent

പൊരിവെയിലത്തും സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട വലിയ ആള്‍ക്കൂട്ടങ്ങളാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നസെന്റിനെ കാത്തുനിന്നിരുന്നത്. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് തിരുവള്ളൂരെത്തിയപ്പോള്‍, മോസ്‌കോ എന്നാണ് ആ സ്ഥലം അറിയപ്പെടുന്നതറിഞ്ഞപ്പോള്‍, കേരളത്തില്‍ മോസ്‌കോയും ലെനിനുമൊക്കെയില്ലാത്ത സ്ഥലങ്ങളുണ്ടോ എന്നായി ഇന്നസെന്റിന്റെ ചോദ്യം.

നാളെ അങ്കമാലി ഇളവൂരും ഒരു മോസ്‌കോയില്‍ പോവുന്നുണ്ട്. കേരളത്തിലെ വികസനം ബാലന്‍സുള്ളതാണെന്നും ഇടതുപക്ഷത്തിനാണ് അതിന്റെ ക്രെഡിറ്റെന്നും ഇന്നസെന്റ് പറഞ്ഞു. അരിവാള്‍ ചുറ്റിക നക്ഷത്രം തുന്നിയ ചുവന്ന കുടകളുമായാണ് മണ്ഡലത്തിലെ പല ഇടങ്ങളിലും സ്ത്രീകള്‍ സഖാവിനെ കാണാനെത്തിയത്.

മിന്നുന്ന റോഡുകളാല്‍ ഈ പ്രദേശത്തിന് അവിശ്വസനീയമായ മുന്നേറ്റമാണ് എംപി എന്ന നിലയില്‍ ഇന്നസെന്റ് നല്‍കിയതെന്ന് പല പ്രദേശവാസികളും പറഞ്ഞു. വെള്ളാംകല്ലൂര്‍ചാലക്കുടി റോഡ്, അഷ്ടമിച്ചിറപാളയംപറമ്പ്‌വൈന്തലഅന്നമനട റോഡ്, ആറാട്ടുകടവ്‌വെള്ളാംകല്ലൂര്‍ റോഡ്, നടവരമ്പ്‌വിളയനാട്മങ്കിടിക്കപ്പേള, കരിങ്ങാച്ചിറമാള റോഡ് എന്നിങ്ങനെ മൊത്തം 53 കോടി രൂപ മതിക്കുന്ന കേന്ദ്രഫണ്ട റോഡുകളാണ് ഈ പ്രദേശത്തുമാത്രം അനുവദിച്ചത്.

ഇതിനു പുറമെയാണ് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ മാമാഗ്രോം യൂണിറ്റും ഡയാലിസിസ് യൂണിറ്റും സ്ഥാപിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഡേവിസ്, മാള ഏരിയാ സെക്രട്ടറി എം രാജേഷ്, വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ആര്‍. ജൈത്രന്‍, സിപിഐ നേതാവ് വി എസ് വസന്തകുമാര്‍, കോണ്‍ഗ്രസ് എസ് നേതാവ് ടി കെ ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് പര്യടനത്തിന് നേതൃത്വം നല്‍കിയത്.

രാവിലെ 730ന് എരുമത്താഴത്ത് ആരംഭിച്ച പര്യടനം വെള്ളക്കാട്, ബ്രാലം, കരൂപ്പടന്ന ചന്ത, തിരുവള്ളൂര്‍ ബാലവാടി, അഞ്ചപ്പാലം ലക്ഷംവീട്, കോട്ടപ്പുറം മേനക, കഴഞ്ചിത്തറ, വഴി 11 മണിക്ക് ചക്കാട്ടികുന്നിലെത്തി വിശ്രമിച്ചു. തുടര്‍ന്ന് 345ന് വീണ്ടും ഐരാണിക്കുളത്തു നിന്നാരംഭിച്ച് തെക്കുഞ്ചേരി, മാവേലിക്കഴ, വാപ്പറമ്പ്, കാവനാട്, കുന്നത്തുകാട്, അഷ്ടമിച്ചിറ വഴി 7 മണിക്ക് പുത്തന്‍ചിറയില്‍ സമാപിച്ചു.

അങ്കമാലിയിലാണ് ഇന്നസെന്റിന്റെ പര്യനടം. രാവിലെ 730ന് അങ്കമാലി നോര്‍ത്തിലെ ചമ്പന്നൂര്‍പാറപ്പുറത്ത് ആരംഭിക്കുന്ന പര്യടനം അങ്ങാടിക്കടവ്, മങ്ങാട്ടുകര, കല്ലുപാലം ബി കോളനി, കുന്ന്, വളവഴി, അങ്കമാലി സൗത്തിലെ കിടങ്ങൂര്‍ കവല, കവരപ്പറമ്പ്, ചെത്തിക്കോട്, നായത്തോട് സൗത്ത്, ജോസ്പുരം വഴി 1115ന് നസ്രത്ത് നഗറിലെത്തി വിശ്രമം. തുടര്‍ന്ന് 4 മണിക്ക് കറുകുറ്റിയിലെ കരായംപറമ്പില്‍ വീണ്ടുമാരംഭിച്ച് ഞാലൂക്കര, പാറപ്പുറം, നീറുങ്ങല്‍, കേബിള്‍നഗര്‍, പാവട്ടാട്ട് കുന്ന്, പുളിയനത്തെ മാമ്പ്ര അസീസി നഗര്‍, പുളിയനം ജംഗ്ഷന്‍, എളവൂര്‍ മോസ്‌കോ, വട്ടപ്പറമ്പ്, പാറക്കടവിലെ കരിപ്പാശ്ശേരി, പൂവത്തുശ്ശേരി, ഐനിക്കത്താഴം, പാറക്കടവ് സൗത്ത്, മൂഴിക്കുളം വഴി 8 മണിക്ക് കുറുമശ്ശേരിയില്‍ സമാപിക്കും.

<strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ</strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thrissur
English summary
Chalakkudy LDF candidate Innocent's election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X