വീഴ്ത്തുകയും വാഴ്ത്തുകയും ചെയ്യുന്ന ചാലക്കുടി; ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം, മണ്ഡലപരിചയം
തൃശൂര്‍: ഒരിക്കലും പ്രവചിക്കാനാവാത്ത മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍ ജില്ലയിലെ ചാലക്കടി നിയമസഭമണ്ഡലം. ആരുടെയും ഉറച്ച കോട്ട എന്നൊന്നും ഒരിക്കലും പറയാന്‍ കഴിയാത്ത മണ്ഡലം. സ്ഥാനാര്‍ത്ഥിയുടെ കഴിവും പൊതു സ്വീകാര്യതയും വിജയ പരാജയങ്ങള്‍ നിര്‍ണയിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നു കൂടിയാണ് ചാലക്കുടി. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്തെ രാഷ്ട്രീയ ചുറ്റുപാട് നോക്കി വോട്ട് ചെയ്യുന്ന വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലമാണ് ചാലക്കുടി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഡി ദേവസിക്ക് 26448 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് ജയ.ിച്ചത്. എന്‍ഡിഎ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം ഉയര്‍ത്തിയ മണ്ഡലങ്ങളില്‍ ഒന്നാണ് ചാലക്കുടി. കൂടാതെ യുഡിഎഫിന്റെ വോട്ട് വിഹിതം കുത്തനെ കുറയുകയും ചെയ്തു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തുകയും ചെയ്തു.
ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ചില പുത്തന്‍ മാനങ്ങളുണ്ട്. പതിനഞ്ച് വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ബിഡി ദേവസി ഇത്തവണ മത്സര രംഗത്തില്ല. മണ്ഡലം ഘടക കക്ഷിയായ കേരള കോണ്ഡഗ്രസിന് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഡെന്നീസ് ആന്റണി എന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് ചാവക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തി. സംസ്ഥാനത്ത് കുറ്റ്യാടി ഉള്‍പ്പടെയുള്ള ചിലയിടങ്ങളില്‍ മണ്ഡലം ഘടകകക്ഷികള്‍ക്ക് നല്‍കിയപ്പോളുണ്ടായ പ്രതിഷേധങ്ങള്‍ ചാലക്കുടിയില്‍ ഉണ്ടായില്ല.
ഇത്തവണ യുഡിഎഫിന് വേണ്ടി സനീഷ് കുമാര്‍ ജോസഫാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. 15 വര്‍ഷമായി നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുന്നതിനുള്ള പോരാട്ടത്തിലാണ് ചാലക്കുടിയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. 15 വര്‍ഷം എംഎല്‍എ ആയിച്ച് മണ്ഡലത്തിലെ ചില വികസന കാര്യങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന പ്രധാന ആരോപണം. ചാലക്കുടിക്ക് ഒരു മാറ്റം വേണമെന്ന മുദ്രാവാക്യമാണ് ഇത്തവണ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം
ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ കളത്തിലിറക്കുന്നത് ചാലക്കുടിയിലെ പരിചിത മുഖമായ ബിഡിജെഎസിന്റെ മുതിര്‍ന്ന നേതാവായ കെഎ ഉണ്ണിക്കൃഷ്ണനെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ലഭിച്ചത് 26229 വോട്ടുകളാണ് ഇതു തന്നെയാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ പ്രതീക്ഷയും. കൂടുതല്‍ വോട്ടര്‍മാര്‍ തനിക്ക് ഒപ്പം നില്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications