തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവളെ ആനി ഡോക്ടറെ പോലെ വലിയവളാക്കണം, മമ്മൂട്ടിയുടെ ആ ഡയലോഗിലെ ഡോക്ടറമ്മ യാത്രയായി!!

Google Oneindia Malayalam News

ചാലക്കുടി: മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായ അമരത്തില്‍ മമ്മൂട്ടി തന്റെ മകള്‍ മുത്തുവിനെ പഠിപ്പിച്ച് ആനി ഡോക്ടറെ പോലെ വലിയ ഡോക്ടറാക്കണമെന്ന് പറയുന്നുണ്ട്. സിനിമയെ പോലെ ജനങ്ങള്‍ നെഞ്ചിലേറ്റിയ സംഭാഷണമായിരുന്നു ഇത്. ഒടുവില്‍ തന്നെ സ്‌നേഹിക്കുന്നവരെ കണ്ണീരിലാഴ്ത്തി ചാലക്കുടിയുടെ ഡോക്ടറമ്മ യാത്രയായി. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ചാലക്കുടിയിലെ പ്രസിദ്ധമായ ആതുരാലയത്തിന്റെ അമരത്ത് നിന്നിരുന്ന ഡോ ആനി ജോണാണ് വിടവാങ്ങിയത്.

1

സ്വന്തം അമ്മയുടെ പ്രസിവത്തിന് മേല്‍നോട്ടം വഹിക്കുക എന്ന അപൂര്‍വമായ അവസരത്തിന് ഭാഗ്യം ലഭിച്ച ഡോക്ടറാണ് ആനി ജോണ്‍. ജോണിനെയും ചേര്‍ച്ചിയുടെയും പതിനൊന്ന് മക്കളില്‍ മൂത്തവളായിരുന്നു ആനി ജോണ്‍. 1921ലായിരുന്നു ആനിയുടെ ജനനം. അമ്മ ചേര്‍ച്ചിയുടെ പതിനൊന്നാമത്തെ പ്രസവത്തിനാണ് ആനി അമ്മയുടെ തന്നെ ഡോക്ടറായി മാറിയത്. ചാലക്കുടി സ്വദേശിയായ ലോഹിതദാസ് അമരത്തിലെ സംഭാഷണത്തിലൂടെ തന്റെ നാട്ടുകാരിയായ ആനി ഡോക്ടറെ തന്നെയാണ് സൂചിപ്പിച്ചത്. 1946ല്‍ മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് ജയിച്ച് ആനി നാട്ടില്‍ തിരിച്ചെത്തിയത്.

Recommended Video

cmsvideo
രോഗലക്ഷണമില്ലാത്തത് ഏറ്റവും അപകടകരം | Oneindia Malayalam

അതിന് ശേഷം എറണാകുളം സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പ്രാക്ടീസ്. ഡോക്ടര്‍ ഒസി ജോണ്‍ ജീവിത പങ്കാളിയായി എത്തിയത് ഇവിടെ നിന്നുള്ള പരിചയത്തിലൂടെയാണ്. ചാലക്കുടിയിലും തൃശൂരും ഒന്നടങ്കം ഡോക്ടറുടെ പ്രശസ്തി വലിയ രീതിയിലായിരുന്നു. ഡോക്ടര്‍ എന്നതിന് പുറമേ സജീവ സാമൂഹ്യ പ്രവര്‍ത്തകയും കര്‍മ നിരതയുമായിരുന്നു അവര്‍. ജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു ഡോക്ടര്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയത്. 69ാം വയസ്സില്‍ ആനി ജോണ്‍ ലൈസന്‍സ് നേടിയത് ചാലക്കുടിയില്‍ വലിയ വാര്‍ത്തയായിരുന്നു.

വിവാഹത്തിന് ശേഷമാണ് ആനി ഡോക്ടറും ഭര്‍ത്താവും ചേര്‍ന്ന് ചാലക്കുടിയില്‍ ജെഎ ആശുപത്രി ആരംഭിക്കുന്നത്. ഭര്‍ത്താവ് ജോണ്‍ ഖഅസ്‌തേഷ്യ വിഭാഗത്തിനും ആനി ഗൈനക്കോളി വിഭാഗത്തിനുമായിരുന്നു നേതൃത്വം നല്‍കിയത്. ഇവിടെ വെച്ചാണ് ആനിയുടെ അമ്മയുടെ പതിനൊന്നാമത്തെ പ്രസവം നടന്നത്. ഡോക്ടറുടെ ഭര്‍ത്താവ് ജോണ്‍ 1988ല്‍ അന്തരിച്ചു. ആശുപത്രി 2002ലും അടച്ച് പൂട്ടിയിരുന്നു. 44 വര്‍ഷത്തെ സേവനങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി നഴ്‌സിംഗ് പരിശീലനവും നല്‍കി ഡോക്ടര്‍ ഞെട്ടിച്ചിരുന്നു. 81ാം വയസ്സില്‍ ഓര്‍ഗണ്‍ പഠിച്ച് എല്ലാവരെയും ഞെട്ടിച്ചതൊന്നും നാട്ടുകാര്‍ മറന്നിട്ടില്ല.

Thrissur
English summary
chalakudy's doctor anne who found a mention in mammootty's amaram passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X