Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞ് ബക്കറ്റ് വെള്ളത്തില്‍ വീണത് കണ്ട് അലറിക്കരഞ്ഞു; സഹായത്തിന് ആരും വന്നില്ല, കൊറോണയില്ല

പെരുമ്പിലാവ്: ചാലിശേരിയില്‍ ബക്കറ്റ് വെള്ളത്തില്‍ വീണ് കുഞ്ഞ് മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ആശ്ചര്യപ്പെടുത്തുന്ന വിവരം. കുഞ്ഞ് ബക്കറ്റില്‍ തല കീഴായി വീണു കിടക്കുന്നത് കണ്ട് വീട്ടുകാര്‍ അലറി കരഞ്ഞെങ്കിലും സഹായത്തിന് ആരും വന്നില്ല. കൊറോണ സംശയത്തെ തുടര്‍ന്ന് വീട്ടുകാര്‍ ക്വാറന്റൈനില്‍ കഴിയുന്നതാണ് ഇതിന് കാരണമെന്ന് സൂചന. ചാലിശേരി മണാട്ടില്‍ വീട്ടില്‍ മുഹമ്മദ് സാബിക്കിന്റെ മകന്‍ യെസന്‍ മുഹമ്മദാണ് ശനിയാഴ്ച രാത്രി മരിച്ചത്.

b

സാബിക്കിന്റെ സഹോദരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശില്‍ നിന്ന് വന്ന സാബിക്ക് ഇപ്പോള്‍ ഹോം ക്വാറന്റൈനിലുമാണ്. തൊട്ടടുത്ത റോയല്‍ ഡെന്റല്‍ കോളജില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വല്യുപ്പ എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇദ്ദേഹം ആംബുലന്‍സ് വിളിച്ചു. പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

ക്വാറന്റൈനിലുള്ളവര്‍ എത്തിയതിനാല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം അടച്ചു. കുട്ടിയെ പരിശോധിച്ച ഡോക്ടറെയും നഴ്‌സുമാരെയും താല്‍ക്കാലിക നിരീക്ഷണത്തിലാക്കി. എന്നാല്‍ കുഞ്ഞിന് കൊറോണയില്ലെന്ന് സ്രവ പരിശോധനയില്‍ തെളിഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+