തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസ്‌ യൂണിഫോം അണിഞ്ഞ്‌ ചന്ദ്രിക: പശ്‌ചാത്താപം തീര്‍ത്ത്‌ കേരള ജനത

Google Oneindia Malayalam News

തൃശൂര്‍: കേരള പോലീസ്‌ അക്കാദമിയില്‍ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ 74 പോലീസ്‌ കോണ്‍സ്റ്റബിള്‍മാരുടെ പാസിങ്‌ ഔട്ട്‌ പരേഡില്‍ ഡി.ജി.പി: ലോക്‌നാഥ്‌ ബെഹ്‌റ സല്യൂട്ട്‌ സ്വീകരിച്ചു. അടിസ്‌ഥാനതല പരിശീലനം കൂടാതെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള പരിശീലനം, അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള രാത്രികാല ഫയറിങ്‌ പരിശീലനം, തീരദേശപരിപാലനത്തിനുള്ള പ്രത്യേക പരിശീലനം എന്നിവയ്‌ക്കൊപ്പം കമ്പ്യൂട്ടര്‍, നീന്തല്‍, യോഗ, കരാട്ടെ പരിശീലനവും നല്‍കി. കേരളത്തിലെ പോലീസ്‌ സേന രാജ്യത്തേറ്റവും മികച്ചതാണെന്ന്‌ ഡി.ജി.പി. ചൂണ്ടിക്കാട്ടി. പോലീസ്‌ സേനാംഗങ്ങള്‍ ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം.

കള്ളന്‍ എന്നാരോപിച്ചു അട്ടപ്പാടിയില്‍ കൊലചെയ്‌ത മധുവിന്റെ സഹോദരി ചന്ദ്രിക, സംസ്‌ഥാന വനിതാ ഫുട്‌ബോള്‍ ടീം അംഗം എം.അശ്വതി, ദേശീയ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത സി.ഈശ്വരി എന്നിവരെ ഡി.ജി.പി. അനുമോദിച്ചു. നിയമനം നേടിയ 74 പേരില്‍ 24 ഉം വനിതകളാണ്‌.

ഡിഎംകെ പിന്തുണ; മൻമോഹൻ സിംഗിനെ കോൺഗ്രസ് തമിഴ്നാട്ടിൽ നിന്നും പാർലമെന്റിൽ എത്തിക്കും?ഡിഎംകെ പിന്തുണ; മൻമോഹൻ സിംഗിനെ കോൺഗ്രസ് തമിഴ്നാട്ടിൽ നിന്നും പാർലമെന്റിൽ എത്തിക്കും?

chandrika


ഐ.ജി: ഡോ. ബി സന്ധ്യ, ഡി.ഐ.ജി (ട്രെയിനിങ്‌) അനൂപ്‌ ജോ കുരുവിള എന്നിവര്‍ സന്നിഹിതരായി. 74 ട്രെയ്‌നികളില്‍ രണ്ടു പേര്‍ ബിരുദാനന്തര ബിരുദധാരികളാണ്‌. രണ്ട്‌ പേര്‍ ബിരുദത്തിനൊപ്പം ബി.എഡ്‌ ഉള്ളവര്‍. ഏഴ്‌ പേര്‍ ബിരുദധാരികളും ഒരാള്‍ ഡിപ്ലോമ യോഗ്യതയുളളയാളും ഒരാള്‍ ടി.ടി.സി യോഗ്യതയുള്ളയാളുമാണ്‌. 30 പേര്‍ക്കു പ്ലസ്‌ ടു യോഗ്യത. 31 പേര്‍ എസ്‌.എസ്‌.എല്‍.സി. യോഗ്യത നേടിയവര്‍. ബെസ്റ്റ്‌ കേഡറ്റിനുള്ള ട്രോഫി ഐ.വി. സൗമ്യയും ബെസ്റ്റ്‌ ഔട്ട്‌ ഡോറിനുള്ള ട്രോഫി എം. അശ്വതിയും ബെസ്റ്റ്‌ ഇന്‍ഡോറിനുള്ള ട്രോഫി പി. അജിലയും ബെസ്റ്റ്‌ ഷൂട്ടര്‍ക്കുള്ള ട്രോഫി വി.ലിങ്കണും സ്വീകരിച്ചു.

മലപ്പുറം ജില്ലയില്‍നിന്ന്‌ എട്ടുപേരും പാലക്കാടുനിന്ന്‌ 15 , വയനാട്ടില്‍നിന്ന്‌ 51 പേരും സേനയിലുണ്ട്‌. ദേശീയ കബഡി താരവും സംസ്‌ഥാന വനിതാ ഫുട്‌ബോള്‍ ടീമംഗവുമായ എം.അശ്വതി, ദേശീയ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത സി. ഈശ്വരി എന്നിവരും സേനയിലുണ്ട്‌.


വിശപ്പിനോട്‌ പൊരുതി രക്‌തസാക്ഷിയായ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരിയും കേരള പോലീസ്‌ സേനയില്‍. ഇന്നലെ തൃശൂര്‍ രാമവര്‍മ പുരം പോലീസ്‌ അക്കാദമിയില്‍ 74 പേരിലൊരാളായി ചന്ദ്രിക പാസിങ്‌ഔട്ട്‌ പരേഡില്‍ പങ്കെടുത്തു. സംസ്‌ഥാന സര്‍ക്കാരിന്റെ ഇടപെടലിന്റെ ഭാഗമായാണ്‌ മധുവിന്റെ സഹോദരി ചന്ദ്രിക അഭിമാനാര്‍ഹമായ ചുവടുവയ്‌ക്കുന്നത്‌. 2018 ഫെബ്രുവരി 22നാണ്‌ മോഷണക്കുറ്റം ആരോപിച്ച്‌ അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്‌.

behra


മധു കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, മന്ത്രി എ.കെ. ബാലന്‍ തുടങ്ങിയവര്‍ അട്ടപ്പാടിയിലെ വീട്ടില്‍ എത്തിയിരുന്നു. മധുവിന്റെ കുടുംബത്തിന്‌ പത്തുലക്ഷം സര്‍ക്കാര്‍ ധനസഹായവും നല്‍കിയിരുന്നു. കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി. മധു കൊല്ലപ്പെട്ട്‌ ഒരുവര്‍ഷം തികയുംമുമ്പേ ചന്ദ്രികയെ കേരള പോലീസിലേക്ക്‌ പ്രത്യേക നിയമനംവഴി കോണ്‍സ്റ്റബിളായി നിയമിക്കുകയായിരുന്നു. പോലീസ്‌ അക്കാദമിയില്‍ സ്വന്തം മകളെപ്പോലെയാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ചന്ദ്രികയെ സഹായിച്ചത്‌.


പരിശീലന ഘട്ടങ്ങളിലെല്ലാം എല്ലാവിധ പിന്തുണയും നല്‍കി മാനസികവും ശാരീരികവുമായ കരുത്തു പകര്‍ന്നു. സഹോദരി സരസു അങ്കണവാടി വര്‍ക്കറും അമ്മ മല്ലി അങ്കണവാടി ഹെല്‍പ്പറുമാണ്‌. മധു വീട്ടില്‍നിന്ന്‌ അകന്ന്‌ കാട്ടിലെ ഗുഹയിലാണ്‌ കഴിഞ്ഞിരുന്നത്‌. സഹോദരിമാരായ സരസുവും ചന്ദ്രികയും സര്‍ക്കാര്‍ ഹോസ്റ്റലില്‍നിന്നാണ്‌ പഠിച്ചത്‌. ചിക്കണ്ടി സ്‌കൂളില്‍ ആറാംക്ലാസ്‌ വരെ പഠിച്ച മധു അമ്മ മല്ലി വീട്ടില്‍ തനിച്ചാണെന്ന പേരില്‍ പഠനം നിര്‍ത്തി. ചെറിയ പണിക്കുപോയിരുന്നു. പിന്നീട്‌ മാനസിക അസ്വാസ്‌ഥ്യം പ്രകടിപ്പിച്ചിരുന്നു. അച്‌ഛന്‍ മല്ലന്‍ അസുഖം ബാധിച്ച്‌ നേരത്തേ മരിച്ചു.

Thrissur
English summary
Kerala government selected chandrika (Madhu's sister) as police constable in Kerala police after special training. DGP Loknath Behra received salute in passout parede by 74 police constables
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X