ഗുരുവായൂര്‍ ക്ഷേത്രത്തിലെ പരിഷ്കാരത്തിന്റെ പട്ടികയില്‍ ഇനി പറചൊരിയലും: അറിയില്ലെന്ന് തന്ത്രി
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പരിഷ്കരിച്ച വഴിപാടുപട്ടികയിലേക്ക് ഇനി പറചൊരിയലും ഇടം നേടുന്നു. ഒരു ഭക്തന് മാത്രം ഒരു ദിവസം നടത്താന്‍ സാധ്യമായിരുന്ന ചുറ്റുവിളക്ക് അഞ്ചുപേര്‍ക്ക് നടത്താം എന്ന് പരിഷ്കരിച്ചതിനു പിന്നാലെയാണ് പുതിയ വഴിപാട് ആരംഭിക്കുന്നത്.
ചെയര്മാന് കെ.ബി. മോഹന്‍ദാസ് പറ ചൊരിഞ്ഞുകൊണ്ട് വഴിപാടിന് തുടക്കമിട്ടു. ക്ഷേത്രത്തില്‍ ആറാട്ട്, പള്ളിവേട്ട, ഇടത്തരികത്തുകാവ് താലപ്പൊലി എന്നീ വിശേഷങ്ങള്‍ക്കാണ് പറനിറയ്ക്കല്‍ വഴിപാട് ഉണ്ടായിരുന്നത്. അത് പുറത്ത് നടപ്പുരയിലാണ് നടക്കുക. ഇനി ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിനകത്ത് പറ ചൊരിഞ്ഞു തുടങ്ങാം. നെല്ല്, അരി, അവില്, മലര് എന്നിവകൊണ്ടാണ് വഴിപാട് നടത്താനാകുക. തന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിപ്പാടിന് വഴിപാടിനെക്കുറിച്ച് അറിവുള്ളതായി പറയുന്നില്ല.

കീഴ്വഴക്കങ്ങള് മറികടന്നു ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തുടങ്ങിയ പറ ചൊരിയല്‍ വഴിപാട് നിര്‍ത്തേണ്ടിവരും. ക്ഷേത്രത്തിലെ പരിഷ്ക്കരിച്ച വഴിപാടുപട്ടികയിലേക്ക് പറചൊരിയല്‍ ഇടം നേടിയതു ക്ഷേത്രം തന്ത്രി അറിഞ്ഞില്ലെന്നതാണു തന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച് മുഖ്യ തന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്ത് നല്കി. പുതിയ വഴിപാട് തന്റെ അറിവോടെയല്ലെന്നും ഉടനെ നിര്‍ത്തിവെക്കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. മറ്റെന്തെങ്കിലും വഴിപാട് ആരംഭിക്കുന്നെങ്കില്‍ അനുവാദം വാങ്ങണമെന്നും അറിയിച്ചു.
ഒരു ഭക്തനുമാത്രം ഒരു ദിവസം നടത്താന്‍ സാധ്യമായിരുന്ന ചുറ്റുവിളക്കു അഞ്ചുപേര്‍ക്കു നടത്താമെന്നു പരിഷ്ക്കരിച്ചതിന് പിന്നാലെയാണു പുതിയ വഴിപാട് ആരംഭിച്ചത്. ചുറ്റുവിളക്കില്‍ വരുമാന വര്‍ദ്ധനവിന് മറ്റു ചില നയങ്ങളും കൊണ്ടു വന്നിരുന്നു. അഞ്ചുപേരുടെ പണം ഒന്നിച്ചു കെട്ടിയാല്‍ ഒരാള്‍ക്ക് പൂര്‍ണമായും വിളക്ക് നടത്താന്‍ അവസരം തയാറാക്കി. ചുറ്റുവിളക്ക് അഞ്ചുപേര്ക്കാക്കിയപ്പോള് കാര്യമായ വിവാദങ്ങളൊന്നുമുണ്ടായില്ല. ഉദയാസ്തമന പൂജയും അഞ്ചെണ്ണമാക്കി. ഇതിനു ദേവപ്രശ്നത്തില്‍ അനുവാദം തേടിയെന്നതിനാല്‍ തന്ത്രി മൗനം പാലിച്ചു. പിന്നീട് നെയ്പായസം ഡബ്ബയിലാക്കി എക്സിബിഷനു കൊണ്ടുപോകാനുള്ള നീക്കം പാളി.
ക്ഷേത്രത്തില്‍ ആറാട്ട് പള്ളിവേട്ട ഇടത്തരികത്തുകാവ് താലപ്പൊലി എന്നീ വിശേഷങ്ങള്‍ക്കാണ് പറ നിറയ്ക്കല്‍ വഴിപാട് ഉണ്ടായിരുന്നത്. അതു പുറത്ത് നടപ്പുരയിലാണുതാനും. ദേവഹിതം തേടി ലക്ഷങ്ങള്‍ ചിലവിട്ട് ഒരാഴ്ചയോളം നടത്തായ ദേവപ്രശ്നത്തില്‍ ഈ വഴിപാട് തുടങ്ങുന്നത് സംബന്ധിച്ച് വിവരമൊന്നുമില്ല. പുതിയതായി ഒന്നും തന്നെ തുടങ്ങേണ്ടതില്ലെന്നും ഉള്ള വഴിപാടുകള്‍ കൃത്യതയോടെ നടപ്പാക്കണമെന്നുമായിരുന്നു വിചിന്തനം. വിചിന്തനങ്ങളില്‍ ഭരണ സമിതി ഇനി സ്വയം ചിന്തനം നടത്തേണ്ടി വരും. പരിഹാരക്രിയകള്‍ പോലും പൂര്‍ണമായി നടപ്പാക്കാതെ തങ്ങള്‍ക്കിഷ്ടപ്പെട്ടവ മാത്രം തിരഞ്ഞെടുത്ത് നടപ്പാക്കുന്ന രീതിയിലും വിമര്‍ശനമുണ്ട്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications