തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പരിഷ്‌കാരത്തിന്റെ പട്ടികയില്‍ ഇനി പറചൊരിയലും: അറിയില്ലെന്ന് തന്ത്രി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പരിഷ്‌കരിച്ച വഴിപാടുപട്ടികയിലേക്ക് ഇനി പറചൊരിയലും ഇടം നേടുന്നു. ഒരു ഭക്തന് മാത്രം ഒരു ദിവസം നടത്താന്‍ സാധ്യമായിരുന്ന ചുറ്റുവിളക്ക് അഞ്ചുപേര്‍ക്ക് നടത്താം എന്ന് പരിഷ്‌കരിച്ചതിനു പിന്നാലെയാണ് പുതിയ വഴിപാട് ആരംഭിക്കുന്നത്.

സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സംഭവം വയനാട്ടിലെ വെള്ളമുണ്ടയില്‍സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സംഭവം വയനാട്ടിലെ വെള്ളമുണ്ടയില്‍

ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് പറ ചൊരിഞ്ഞുകൊണ്ട് വഴിപാടിന് തുടക്കമിട്ടു. ക്ഷേത്രത്തില്‍ ആറാട്ട്, പള്ളിവേട്ട, ഇടത്തരികത്തുകാവ് താലപ്പൊലി എന്നീ വിശേഷങ്ങള്‍ക്കാണ് പറനിറയ്ക്കല്‍ വഴിപാട് ഉണ്ടായിരുന്നത്. അത് പുറത്ത് നടപ്പുരയിലാണ് നടക്കുക. ഇനി ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിനകത്ത് പറ ചൊരിഞ്ഞു തുടങ്ങാം. നെല്ല്, അരി, അവില്‍, മലര്‍ എന്നിവകൊണ്ടാണ് വഴിപാട് നടത്താനാകുക. തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന് വഴിപാടിനെക്കുറിച്ച് അറിവുള്ളതായി പറയുന്നില്ല.

paranirakkal-1

കീഴ്‌വഴക്കങ്ങള്‍ മറികടന്നു ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തുടങ്ങിയ പറ ചൊരിയല്‍ വഴിപാട് നിര്‍ത്തേണ്ടിവരും. ക്ഷേത്രത്തിലെ പരിഷ്‌ക്കരിച്ച വഴിപാടുപട്ടികയിലേക്ക് പറചൊരിയല്‍ ഇടം നേടിയതു ക്ഷേത്രം തന്ത്രി അറിഞ്ഞില്ലെന്നതാണു തന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച് മുഖ്യ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്ത് നല്‍കി. പുതിയ വഴിപാട് തന്റെ അറിവോടെയല്ലെന്നും ഉടനെ നിര്‍ത്തിവെക്കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. മറ്റെന്തെങ്കിലും വഴിപാട് ആരംഭിക്കുന്നെങ്കില്‍ അനുവാദം വാങ്ങണമെന്നും അറിയിച്ചു.

ഒരു ഭക്തനുമാത്രം ഒരു ദിവസം നടത്താന്‍ സാധ്യമായിരുന്ന ചുറ്റുവിളക്കു അഞ്ചുപേര്‍ക്കു നടത്താമെന്നു പരിഷ്‌ക്കരിച്ചതിന് പിന്നാലെയാണു പുതിയ വഴിപാട് ആരംഭിച്ചത്. ചുറ്റുവിളക്കില്‍ വരുമാന വര്‍ദ്ധനവിന് മറ്റു ചില നയങ്ങളും കൊണ്ടു വന്നിരുന്നു. അഞ്ചുപേരുടെ പണം ഒന്നിച്ചു കെട്ടിയാല്‍ ഒരാള്‍ക്ക് പൂര്‍ണമായും വിളക്ക് നടത്താന്‍ അവസരം തയാറാക്കി. ചുറ്റുവിളക്ക് അഞ്ചുപേര്‍ക്കാക്കിയപ്പോള്‍ കാര്യമായ വിവാദങ്ങളൊന്നുമുണ്ടായില്ല. ഉദയാസ്തമന പൂജയും അഞ്ചെണ്ണമാക്കി. ഇതിനു ദേവപ്രശ്‌നത്തില്‍ അനുവാദം തേടിയെന്നതിനാല്‍ തന്ത്രി മൗനം പാലിച്ചു. പിന്നീട് നെയ്പായസം ഡബ്ബയിലാക്കി എക്‌സിബിഷനു കൊണ്ടുപോകാനുള്ള നീക്കം പാളി.

ക്ഷേത്രത്തില്‍ ആറാട്ട് പള്ളിവേട്ട ഇടത്തരികത്തുകാവ് താലപ്പൊലി എന്നീ വിശേഷങ്ങള്‍ക്കാണ് പറ നിറയ്ക്കല്‍ വഴിപാട് ഉണ്ടായിരുന്നത്. അതു പുറത്ത് നടപ്പുരയിലാണുതാനും. ദേവഹിതം തേടി ലക്ഷങ്ങള്‍ ചിലവിട്ട് ഒരാഴ്ചയോളം നടത്തായ ദേവപ്രശ്‌നത്തില്‍ ഈ വഴിപാട് തുടങ്ങുന്നത് സംബന്ധിച്ച് വിവരമൊന്നുമില്ല. പുതിയതായി ഒന്നും തന്നെ തുടങ്ങേണ്ടതില്ലെന്നും ഉള്ള വഴിപാടുകള്‍ കൃത്യതയോടെ നടപ്പാക്കണമെന്നുമായിരുന്നു വിചിന്തനം. വിചിന്തനങ്ങളില്‍ ഭരണ സമിതി ഇനി സ്വയം ചിന്തനം നടത്തേണ്ടി വരും. പരിഹാരക്രിയകള്‍ പോലും പൂര്‍ണമായി നടപ്പാക്കാതെ തങ്ങള്‍ക്കിഷ്ടപ്പെട്ടവ മാത്രം തിരഞ്ഞെടുത്ത് നടപ്പാക്കുന്ന രീതിയിലും വിമര്‍ശനമുണ്ട്.

Thrissur
English summary
Changes in Guruvayoor temple rituals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X