തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം: പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന് സംശയം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന സംശയം. നൗഷാദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് നൗഷാദ് വധം ശത്രുക്കള്‍ നടപ്പാക്കിയത്. ചൊവ്വാഴ്ച കൈവന്ന അവസരം അക്രമിസംഘം കൃത്യമായി മുതലെടുത്തു.

 അമേഠിയിൽ കോൺഗ്രസിന് അടുത്ത തിരിച്ചടി; മുൻ രാജ്യസഭാംഗവും ഭാര്യയും ബിജെപിയിൽ ചേർന്നു അമേഠിയിൽ കോൺഗ്രസിന് അടുത്ത തിരിച്ചടി; മുൻ രാജ്യസഭാംഗവും ഭാര്യയും ബിജെപിയിൽ ചേർന്നു

തലമുതല്‍ കാല്‍പ്പാദംവരെ നൗഷാദിന്റെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. മൂര്‍ച്ചയുള്ള ആയുധം പലതവണ നൗഷാദിന്റെ ശരീരത്തില്‍ കയറിയിറങ്ങിയതിന്റെ മുറിവുകള്‍ ഉണ്ട്. 28 മുറിവുകളാണ് ആകെ എണ്ണിയത്. ബൈക്കുകളില്‍ പത്തിലേറെ വരുന്ന സംഘം മുഖംമുഴുവന്‍ മറക്കുന്ന ഹെല്‍മെറ്റ് ധരിച്ചാണ് എത്തിയത്.

congress

നൗഷാദ് പുന്ന സെന്ററില്‍ ഉണ്ടെന്ന കൃത്യമായ വിവരം പുന്നയില്‍ നിന്നുതന്നെ അക്രമികള്‍ക്ക് കൈമാറപ്പെട്ടിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തിന്റെ ആദ്യ പടിയും ഇതുതന്നെയാണ്. എസ്ഡിപിഐക്കു നേരെയാണ് ആരോപണങ്ങള്‍ ഉയരുന്നതെങ്കിലും പോലീസ് പൂര്‍ണമായും അത് മുഖവിലക്കെടുത്തിട്ടില്ല. മറ്റ് സാധ്യതകളും പോലീസ് തെരയുന്നുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ മുന്‍കരുതലെന്ന നിലക്ക് എടുത്തതാണെന്നാണ് പോലീസ് ഭാഷ്യം.

ആയുധധാരികളായ സംഘത്തെ ചുറ്റും നിര്‍ത്തി കൃത്യം ഒരാള്‍ തന്നെയാണ് ചെയ്തതെന്ന സൂചനയാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കില്‍ ഈ കില്ലര്‍ ആര്, എവിടെനിന്ന് കൊണ്ടുവന്നു, നാട്ടില്‍നിന്നും സംഘത്തെ സഹായിച്ചതാര് തുടങ്ങി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടാലെ സത്യം മറനീക്കി പുറത്തു വരികയുള്ളു. പ്രൊഫഷണല്‍ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റ് സി. ഗോപപ്രതാപന്‍ ശക്തമായി ഉന്നയിക്കുന്നു.

അതേ സമയം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊലക്കത്തിക്കിരയായിട്ടും അതിനുത്തരവാദികളായവരെ തള്ളിപ്പറയാന്‍ തയാറാകാത്ത കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ടി എന്‍ പ്രതാപന്‍ എംപിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി. ജില്ലാ പ്രസിഡന്റ് എ നാഗേഷ് ആരോപിച്ചു.

Thrissur
English summary
Chavakkad congress worker murder case follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X