• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വികസനക്കുതിപ്പില്‍ ചാവക്കാട് നഗരസഭ; 1.42 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം; വിവിധ പദ്ധതികള്‍

തൃശൂര്‍: ചാവക്കാട് നഗരസഭയില്‍ 1.42 കോടിയുടെ വിവിധ വികസന പദ്ധതികള്‍ക്ക് നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കി. പൂക്കുളം പുനരുദ്ധാരണത്തിന്റെ രണ്ടാംഘട്ടം, സ്ത്രീകളുടെ ഹെല്‍ത്ത് ക്ലബ്ബ്, ഖരമാലിന്യ പ്ലാന്റ്, ചുറ്റുമതില്‍, സഹകരണ റോഡ് മതില്‍ നിര്‍മ്മാണം, മൃഗാശുപത്രി അറ്റകുറ്റപണി, അങ്കണവാടികളുടെ പുനരുദ്ധാരണം, താലൂക്ക് ആശുപത്രി കെട്ടിടം പെയിന്റിംഗ് എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലുള്ളത്.

നഗരസഭയിലെ പി പി സൈദ് മുഹമ്മദ് സാഹിബ് സ്മാരക ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് ആദ്യഘട്ടമായി 45 ലക്ഷവും, നഗരത്തിലെ തെരുവ് വിളക്കുകള്‍ 'മിഠായിതെരുവ് മോഡലില്‍' സ്ഥാപിക്കുന്നതിനായി 14.90 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റുകള്‍ അംഗീകരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ആധുനിക അലക്കു കേന്ദ്ര യൂണിറ്റിന് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് 160 കെവിഎ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിലേക്ക് 9.53 ലക്ഷം വകയിരുത്തി. നഗരസഭയുടെ ആയുര്‍വേദ ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ആധുനിക ഡിജിറ്റല്‍ ടോക്കണ്‍ സിസ്റ്റം, മുതുവട്ടൂര്‍ ബാലാമണിയമ്മ സ്മാരക വനിതാ മന്ദിരത്തിലേക്ക് ഫര്‍ണിച്ചര്‍ വിതരണം, നഗരസഭയുടെ 1, 2, 8, 10, 16, 18 എന്നീ വാര്‍ഡുകളിലെ പൊതുവഴി ഏറ്റെടുത്ത് നിര്‍മിക്കല്‍, പരപ്പില്‍ താഴത്തെ ട്രഞ്ചിങ് ഗ്രൗണ്ട് സമീപം ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കി.

കണ്ണെരിയിച്ച് ഉള്ളി വില കുതിക്കുന്നു; വില കുത്തനെ ഉയർന്ന് ഉരുളകിഴങ്ങും,അടിയന്തര നടപടിയുമായി സർക്കാർ

നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ എച്ച് സലാം, എ എ മഹേന്ദ്രന്‍, എം ബി രാജലക്ഷ്മി, സഫൂറ ബക്കര്‍, എ സി ആനന്ദന്‍, കൗണ്‍സില്‍ അംഗങ്ങളായ എ എച്ച് അക്ബര്‍, കാര്‍ത്ത്യായനി ടീച്ചര്‍, നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

വ്യാജ സ്വര്‍ണം പണയപ്പെടുത്തി 19 ലക്ഷം തട്ടി; തൃശൂര്‍ വരന്തരപ്പിള്ളിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കൊവിഡ് കാലത്ത് വീട്ടിൽ ഒളിച്ചിരുന്നു,15 വർഷത്തെ നേട്ടങ്ങൾ എന്താണ്? നിതീഷിനെ കടന്നാക്രമിച്ച് തേജസ്വി

ബീഹാറില്‍ കോണ്‍ഗ്രസ് വജ്രായുധം ഇവര്‍, തേജസ്വിയല്ല, ഇടതുപക്ഷത്തെ മാസ്റ്റര്‍ പ്ലാനാക്കി രാഹുല്‍!!

Thrissur

English summary
Chavakkad Corporation in development; 1.42 crore projects approved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X