തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ണുത്തിയില്‍ ലക്ഷങ്ങളുടെ ചിട്ടിതട്ടിപ്പ്; നടത്തിപ്പുകാരനും കുടുംബവും മുങ്ങി, 400 പേര്‍ക്കു പണം നഷ്ടമായെന്നു സൂചന, പോലീസിനു തണുപ്പന്‍മട്ട്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മണ്ണുത്തിയില്‍ ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ്. മൂര്‍ക്കനിക്കര ദേശത്ത് പാണേങ്ങാട്ടന്‍ ജോയ് എന്നയാളാണ് ആഴ്ച-മാസക്കുറി എന്നപേരില്‍ ജനങ്ങളെ കബളിപ്പിച്ചത്. 10,000, 25,000 ലക്ഷം രൂപയുടെ മാസക്കുറിയാണ് ഇയാള്‍ നടത്തിയത്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 400 പേര്‍ ചേര്‍ന്നു. കുറി വട്ടമെത്തിയപ്പോള്‍ പലരും പണം ചോദിച്ചെത്തി. ഇവരോട് അവധിയും മറ്റ് ഒഴിവുകഴിവുകളും പറഞ്ഞു ദിനങ്ങള്‍ തള്ളിനീക്കി.

ശബരിമല; സുപ്രീംകോടതി വിധി ഏതായാലും ന‌ടപ്പാക്കും, സർക്കാരിന് അടിമപ്പെടില്ലെന്ന് എം പദ്മകുമാർ

പണം ചോദിച്ച് കൂടുതല്‍പേര്‍ രംഗത്തെത്തി. ഇതോടെ ജോയിയും കുടുംബവും മുങ്ങി. ജോയിയുടെ ഭാര്യ മാഗിക്കും ചിട്ടി നടത്തിപ്പില്‍ പങ്കാളിത്തമുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഇയാളുടെ സ്‌റ്റേഷനറിക്കട തുറന്നിട്ടില്ല. വീട് പൂട്ടിയിട്ട നിലയിലും. ഇവര്‍ മുങ്ങിയതോടെ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കടയ്ക്കു മുന്നില്‍ തടിച്ചുകൂടി.

Thrissur

പണം നഷ്ടമായി എന്നറിഞ്ഞതോടെ നാട്ടുകാര്‍ ചേര്‍ന്നു മണ്ണുത്തി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എല്ലാവര്‍ക്കുംകൂടി ലക്ഷങ്ങളാണ് ഇയാളില്‍നിന്ന് കിട്ടാനുള്ളത്. വിശ്വസിച്ച് പണം അടച്ചവര്‍ ഇന്നു തങ്ങളുടെ പണം തിരികെ കിട്ടണമെന്ന അപേക്ഷയിലാണ്. സംഭവത്തില്‍ പോലീസില്‍നിന്നും തണുത്ത പ്രതികരണം ലഭിക്കുന്നതും ഇവര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. തങ്ങളുടെ സ്വരുകൂട്ടിയ പണമെങ്കിലും കിട്ടിയാല്‍ മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളെ വിളിച്ച് നോക്കിയാല്‍ ഫോണ്‍ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്.

Thrissur
English summary
Cheating case in Mannuthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X