Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിലെ കേരള പൊലീസ് ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തൃശൂര്‍: കേരള പൊലീസിന്റെ ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രമായ റിഫ്‌ളക്ഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തൃശൂര്‍ രാമവര്‍മ്മയില്‍ തുടങ്ങിയ റിഫ്‌ളക്ഷന്‍ ഇന്ത്യയിലെ രണ്ടാമത്തെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനവും ചോദ്യം ചെയ്യല്‍ കേന്ദ്രവുമാണ്. കേരള പൊലീസിന്റെ ആധുനിക വത്കരണത്തിന്റെ ഭാഗമായി തൃശൂര്‍ രാമവര്‍മ്മപുരത്താണ് ഇത്തരമൊരു കേന്ദ്രം ആരംഭിച്ചത്. ഓണ്‍ലൈനിലൂടചെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു .

Recommended Video

cmsvideo
    തൃശ്ശൂര്‍; കേരള പോലീസിന്റെ ആധുനിക ചോദ്യം ചെയ്യൽ കേന്ദ്രം; റിഫ്‌ളക്ഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
    police

    അതേസമയം, കേരള പോലീസ് ഹൗസിങ് സഹകരണസംഘം അതിലെ അംഗങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി ആരംഭിക്കുന്ന കെയര്‍ പ്ലസ് എന്ന ചികിത്സാസഹായ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്തു. ഒരു ഇന്‍ഷുറന്‍സ് കമ്പനിയെയും ആശ്രയിക്കാതെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ ജീവിതപങ്കാളിക്കും കുട്ടികള്‍ക്കും വര്‍ഷംതോറും മൂന്നു ലക്ഷം രൂപയുടെ ചികിത്സാസംരക്ഷണം ഉറപ്പാക്കുന്ന ഈ പദ്ധതി കേരളത്തിലെ മുഴുവന്‍ പോലീസ് സേനാംഗങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാവും.

    സമരമുഖങ്ങളിലും മറ്റും ഈ കോവിഡ് കാലത്ത് കാര്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിക്കാതെ പണിയെടുക്കേണ്ടി വരുന്നവരാണ് പോലീസുകാര്‍. മഴയും വെയിലും നോക്കാതെ ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്കു കൃത്യസമയത്ത് ചികിത്സ സ്വീകരിക്കാന്‍ പോലും ജോലിയുടെ സ്വഭാവം കാരണം പലര്‍ക്കും സാധിക്കാറില്ല. അതിനാല്‍ കര്‍മ്മനിരതരായ സേനാംഗങ്ങള്‍ തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. സംഘാംഗങ്ങള്‍ക്കായി 2009ല്‍ ആരംഭിച്ച കെയര്‍ എന്ന പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്. പോലീസ് സഹകരണ സംഘം ആവിഷ്‌കരിക്കുന്ന ക്ഷേമ പദ്ധതികളും ഇതുപോലുള്ള സംരക്ഷണ പദ്ധതികളും തീര്‍ത്തും അഭിനന്ദനാര്‍ഹമാണ്. ഇത്തരത്തില്‍ കൂടുതല്‍ പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്താന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+