മുഖ്യമന്ത്രിയുടെ യാത്ര; കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം കടന്നു പോകുന്നതിന്റെ ഭാഗമായി കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. കരിങ്കൊടി പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് നടപടി. നിയോജന മണ്ഡലം പ്രസിഡന്റ് എ എം നിതീഷ്, ജെറി, വിഗ്നേശ്വര പ്രസാദ്, എന്നിവരെയാണ് പൊലീസ് തടങ്കലിലാക്കിയത്. മുഖ്യമന്ത്രി കടന്നു പോകുന്നതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ വന്‍ പോലീസ് സന്നാഹത്തിനും സുരക്ഷയ്ക്കുമിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പല തവണ പ്രതിപക്ഷ പാര്‍ട്ടികള്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ കോഴിക്കോട് വെച്ച് യുവ മോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നു പോകുന്നതിനിടെ കരിങ്കൊടിയുമായെത്തി പ്രതിഷേധിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അന്ന് മുഖ്യമന്ത്രി കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചതിന് പിന്നാലെ തന്നെ പന്തീരാങ്കാവില്‍വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. എരഞ്ഞിപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ്- കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കോടി കാണിച്ച് പ്രതിഷേധിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ പതിവാകുന്ന പശ്ചാത്തലത്തിലാണ് കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത്.












Click it and Unblock the Notifications