മണ്ണുത്തി -വാളയാര്‍ ദേശീയപാത നിര്‍മാണം:കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണം: ചീഫ് വിപ്പ്
തൃശൂര്‍: മണ്ണുത്തി -വാളയാര്‍ ദേശീയപാത നിര്‍മാണ കമ്പനിയായ കെ.എം.സിക്ക് എതിരേ ആഞ്ഞടിച്ച് ചീഫ് വിപ്പ് കെ. രാജന്. കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി നിര്‍മാണം ദേശീയപാത അതോറിറ്റി നേരിട്ട് ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരുകളെ സ്വാധീനിക്കാന്‍ കഴിയുന്ന ലോബികളാണ് അനാസ്ഥകള്‍ക്കു പിന്തുണ നല്‍കുന്നതെന്ന് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി കരാറുകള്‍ ലംഘിക്കുന്ന കെ.എം.സിയെ കരിമ്പട്ടികയില്‍ എന്നേ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. രാഷ്ട്രീയത്തിനതീതമായി പ്രശ്ന പരിഹാരത്തിനു ഇടപെടും. ഡല്‍ഹിയില്‍ എം.പി.മാരുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിയെ കാണുന്നുണ്ട്. റോഡുനിര്‍മാണം ഇഴഞ്ഞുനീങ്ങിയിട്ടും ബന്ധപ്പെട്ടവര്‍ കൈമലര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി.
മദ്യ ലഹരിയിൽ കണ്ടക്ടറെ ആക്രമിച്ച യാത്രക്കാരൻ പിടിയിൽ: പരിക്ക് നെയ്യാറ്റിൻകരയിലെ കണ്ടക്ടർക്ക്!
2020 അവസാനത്തോടെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കു തൃശൂരിലെ മൃഗശാല പൂര്‍ണമായി മാറും. പാര്‍ക്കിന്റെ അടുത്ത രണ്ടു ഘട്ടങ്ങള്‍ അടുത്ത മേയ് മാസത്തോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. സമയബന്ധിതമായി പണികള്‍ വിലയിരുത്തും. മലയോര മേഖലയിലെ പട്ടയപ്രതിസന്ധി പരിഹരിക്കും. മരവില സംബന്ധിച്ച അവ്യക്തത ഒഴിവാക്കി ഉത്തരവു വന്നതോടെ നിരവധി പേര്‍ക്കു പട്ടയം നല്‍കാനാകും. മലയോര ആദിവാസി മേഖലകളിലേക്കു റേഷന്‍ അടക്കമുള്ള അടിയന്തര സഹായമെത്തിക്കാനായി. സര്‍ക്കാരിന്റെ പിന്തുണയോടെ പെട്ടെന്നു നടപടികളെടുത്തുവെന്ന് രാജന് ചൂണ്ടിക്കാട്ടി. ചീഫ്വിപ്പ് പദവിയെ മുമ്പ് സി.പി.ഐ. എതിര്‍ത്തത് അന്നത്തെ രാഷ്ട്രീയ സാഹചര്യംവെച്ചുകൊണ്ടാണ്. പദവിയുമായി ബന്ധപ്പെട്ടു ചെലവു പരമാവധി കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ പദവികളിലും കൂടുതല്‍ സ്ത്രീകള്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനു അനുകൂലമായി നില്ക്കും. പ്രസ് ക്ലബ് പ്രസിഡന്റ് കെ.പ്രഭാത് അധ്യക്ഷനായി.
കുതിരാന്‍ തുരങ്കപാത നിര്‍മാണം പുനരാരംഭിക്കുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രി നല്കിയ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്നു ടി.എന്‍. പ്രതാപന് എം.പി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടന്ന ചര്‍ച്ചയില്‍ കരാര്‍ കമ്പനിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുമെന്നുമായിരുന്നു ഉറപ്പ് ലഭിച്ചതെന്ന് മാധ്യമപ്രവര്‍ത്തകരോടു എം.പി. പറഞ്ഞു. കമ്പനിക്ക് ആവശ്യമായ വായ്പ അനുവദിപ്പിക്കാന്‍ ഇടപെടുമെന്നും കേന്ദ്രം അറിയിച്ചു. കരാര്‍ കമ്പനിക്ക് എതിരേ പരാതികള്‍ വേണ്ടത്രയുണ്ടെങ്കിലും പുറത്താക്കിയാല്‍ നിയമനടപടികളിലേക്കു നീങ്ങാനിടയുണ്ടെന്നാണ് കേന്ദ്ര നിലപാട്. അങ്ങനെയുണ്ടായാല്‍ പദ്ധതി പ്രവര്‍ത്തനം വീണ്ടും നീണ്ടുപോകാനും സാധ്യതയുണ്ട്. അതിനാലാണ് തല്ക്കാലം വേഗം പണികള്‍ തീര്‍ക്കുന്നതിനു മുന്‍ഗണന നല്‍കിയത്.
90 ശതമാനം നിര്‍മാണം പൂര്‍ത്തിയായ തുരങ്കപാത എത്രയും വേഗം തുറക്കുന്നതിനുള്ള നടപടിവേണമെന്ന് കേന്ദ്രത്തെ അറിയിച്ചത് അംഗീകരിച്ചിട്ടുണ്ട്. വനംവകുപ്പുമായി ബന്ധപ്പെട്ട് തുടര്‍ ഭൂമി ഏറ്റെടുക്കലിനു നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്. മഴക്കാലം കഴിഞ്ഞാലുടനെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാമെന്നും ഉറപ്പു ലഭിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരനും മറ്റു എം.പിമാരും പങ്കെടുത്ത യോഗത്തില്‍ നല്കിയ നിര്‍ദേശങ്ങള്‍ എത്രയും പെട്ടെന്നു നടപ്പാക്കും. മുന്‍ എം.പി. സി.എന്‍.ജയദേവന്റെ ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ലെന്ന വിമര്‍ശനത്തോടു പ്രതികരിക്കുന്നില്ലെന്നു എം.പി. പറഞ്ഞു. ജയദേവനെ ബഹുമാനിക്കുന്നു. അദ്ദേഹത്തെ വിവാദത്തിലേക്കു വലിച്ചിഴക്കുന്നില്ലെന്നും വ്യക്തമാക്കി.
അതേസമയം തുരങ്കപാത പെട്ടെന്നു പ്രവര്ത്തനസജ്ജമായില്ലെങ്കില് രൂക്ഷമായ ഗതാഗതകുരുക്കു തുടരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാറക്കല്ലുകള്‍ റോഡിലേക്കു തെറിച്ചു വീണത് കഴിഞ്ഞദിവസമാണ്്. അതിനാല്‍ ഇതുവഴിയുള്ള യാത്ര ദുരിതമാകുമെന്ന ആശങ്കയിലാണ് വാഹനയാത്രികര്‍. മുമ്പു കുതിരാനില്‍ കുരുക്കു മുറുകിയതോടെ പോലീസും നാട്ടുകാരും ചേര്‍ന്നു തുരങ്കപാത തുറന്നുകൊടുത്തിരുന്നു. ട്രയല്‍റണ്‍ നടത്താതെയാണ് താല്‍ക്കാലികമായി രണ്ടുമണിക്കൂര്‍ നേരം പാത തുറന്നിട്ടത്.