വില 2500 ; തൃശ്ശൂരില്‍ ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ ശേഖരം പിടികൂടി
തൃശ്ശൂര്‍: തൃശ്ശൂരില്‍ ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വന്‍ ശേഖരം പിടികൂടി. നഗരത്തിലെ പ്രധാന സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ ബാഗ് രക്ഷകര്‍ത്താക്കള്‍ പരിശോധിച്ചപ്പോഴായിരുന്നു വിവരം പുറത്തുവന്നത്. പിന്നീട് ലഭിച്ച വിവരം സിറ്റി പൊലീസിന് കൈമാറുക ആയിരുന്നു.
ഇതിന് പിന്നാലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വന്‍ ശേഖരം പിടികൂടിയത്. ഒന്നിന് 2500 രൂപ നിരക്കിലാണ് ഇ-സിഗരറ്റുകള്‍ സ്റ്റോക്ക് ചെയ്ത് വില്‍പ്പന നടത്തിയിരുന്നത്.

എല്ലാ തരത്തിലുള്ള ഇ-സിഗരറ്റുകളും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതും, വില്‍പ്പന നടത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്. ക്രിസ്തുമസ് - ന്യൂ ഇയര്‍ പ്രമാണിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും ലഹരി പാര്‍ട്ടികള്‍ക്കിടയിലും വില്‍പ്പനയ്ക്കായി എത്തിച്ച ലഹരിയാണ് പൊലീസ് പിടികൂടിയത്.
പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള ലഹരി ഉപയോഗം തടയുന്നതിന് കർശന നടപടിയുമായി പൊലീസ് രംഗത്തുണ്ട്D. പുതുവത്സര ആഘോഷത്തിൽ ലഹരി ഉപയോഗം തടയാൻ നടപടികൾ ഊർജിതമാക്കുമെന്ന് ഡി.ജി.പി അനിൽകാന്ത് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി പൊലീസ് സംസ്ഥാനത്തെമ്പാടും സ്പെഷ്യൽ ഡ്രൈവ് നടത്തും.
സംസ്ഥാനത്ത് ലഹരി ഉപയോഗം ശക്തമായി തടയാനുള്ള ശ്രമങ്ങളുമായി പൊലീസ് മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേസുകളിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഇപ്പോൾതന്നെ നടക്കുന്നുണ്ട്, ലഹരി ഉപയോഗം തടയാനായി കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള സ്പെഷ്യൽ ഡ്രൈവുകൾ നടക്കുന്നതായും അനിൽകാന്ത് പറഞ്ഞു. സ്‌പെഷ്യൽ ഡ്രൈവുകൾ ഇതുവരെ വിജയകരമാണ്. ഈ വർഷത്തെ കേസുകൾ പരിശോധിക്കുമ്പോൾ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിൽ 200 ശതമാനം മുതൽ 300 ശതമാനം വരെ വർദ്ധനയുണ്ട്.. ലഹരി ഉപയോഗം സംബന്ധിച്ചുള്ള ജാഗ്രതയ്ക്ക് തുല്യ പ്രാധാന്യമുണ്ട് എന്നും അതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ടെന്നും പറഞ്ഞു. എസ്.പി. സി കേഡറ്റുകളുടെയും ജനമൈത്രി പൊലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്‌കൂളുകളിൽ ബോധവത്കരണ ക്യാമ്പയിൻ നടക്കുന്നുണ്ട്.പുതുവർഷ സമയത്ത് പതിവായി നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവുകൾ ഉണ്ടാകും. പട്രോളിംഗുകൾ നടക്കും. രഹസ്യ വിവരം ലഭിച്ചാൽ അതിനനുസരിച്ച് പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications