തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ വീണ്ടും ചിട്ടി പൊളിഞ്ഞു: കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തി ഉടമകള്‍ മുങ്ങിയതായി പരാതി!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂരില്‍ വീണ്ടും ചിട്ടി പൊട്ടി. ചിട്ടി കമ്പനിയുടെ പേരില്‍ നിക്ഷേപ തട്ടിപ്പ് നടത്തി ഉടമകള്‍ മുങ്ങിയതായി പരാതി. മാപ്രാണം തേലപ്പിള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കുറിക്കമ്പനി പൂട്ടിയ നിലയില്‍. നിക്ഷേപകരുടെ കോടികള്‍ നഷ്ടപ്പെട്ടതായി പരാതി. ജില്ലയ്ക്ക് അകത്തും പുറത്തുമായി നാല്‍പ്പതോളം ശാഖകളായി പ്രവര്‍ത്തിച്ചു വരുന്ന കുറിക്കമ്പനിയാണ് പൂട്ടിയത്. തേലപ്പിള്ളിയിലെ മുഖ്യ ഓഫീസ് അടക്കം മുഴുവന്‍ സ്ഥാപനങ്ങളും പൂട്ടിയ നിലയിലാണ്. എറണാകുളം സ്വദേശികളാണ് സ്ഥാപന ഉടമകള്‍. സ്ഥാപനം നടത്തിയ മിക്ക കുറികളും വട്ടമെത്തിയ സമയത്താണ് കുറിക്കമ്പനി പൂട്ടിയത്. ഇതേ തുടര്‍ന്ന് സാധരണക്കാരായ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലേക്ക് പരാതിയുമായി നിക്ഷേപകര്‍ എത്തുന്നുണ്ട്.

പാവറട്ടിയില്‍ മൂന്ന് കോടിയുമായി പാവറട്ടി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനി ഉടമസ്ഥര്‍ മുങ്ങി. പാവറട്ടി ടൗണ്‍ ജുമാ മസ്ജിദിന് മുന്‍മ്പിലുള്ള ഫാത്തിമ കോഠപ്ലക്‌സില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ടി എന്‍ ടി ചിട്ട്‌സ് െ്രെപവറ്റ് കമ്പനിയാണ് വ്യാഴാഴ്ച രാവിലെ മുതല്‍ അടച്ചത്.ചിട്ടി വട്ടമെത്തിയവര്‍ക്കും ലേലം കൊണ്ടവര്‍ക്കും ജീവനക്കാര്‍ പണം വ്യാഴാഴ്ച നല്കാമെന്ന് പറഞ്ഞിരുന്നു. ജീവനക്കാര്‍ ഉടമസ്ഥരെ ഫോണില്‍ ബന്ധപെടാന്‍ ശ്രമിച്ചങ്കിലും സ്വിച്ചോ ഫാണ് തുടര്‍ന്ന് സ്ഥാപനം തുറക്കാതെ ഇവിടെത്തെ ജീവനക്കാര്‍, പണം കൊടുക്കാനുള്ളവരെയും കൂട്ടി പാവറട്ടി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്കുകുകയായിരുന്നു സംസ്ഥാനത്ത് 34 ബ്രാഞ്ചുകളുള്ള കമ്പനിയുടെ ഹെഡ് ഓഫീസ് ഇരിങ്ങാലക്കുടയിലാണ്.

chitfraud2-

പാവറട്ടിയില്‍ 19 ഫീല്‍ഡ് ജോലിക്കാരും ഓഫിസില്‍ മാനേജര്‍ ഉള്‍പ്പെടെ 5 പേരുമാണ് ഉള്ളത്. 10 ഡയറക്ടര്‍ മാരുള്ള കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍മാര്‍ പറവൂര്‍ കുഞ്ഞി തൈ സ്വദേശികളായ കുറുപ്പശേശരി വീട്ടില്‍ ടെല്‍സന്‍ (44) സഹോദരന്‍ നെല്‍സണ്‍ (42) പിതാവ് തോമസ് എന്നിവരാണ് (ടി എന്‍ ടി ) ഇവര്‍ ബുധനാഴ്ച്ച വൈകീട്ടോടെ നാടുവിട്ടതായാണ് പൊലിസിന് കിട്ടിയ വിവരം. പരാതിയെ ത്തുടര്‍ന്ന് പാവറട്ടി എസ് ഐ അനില്‍കുമാര്‍ ടി മേപ്പുള്ളിയുടെ നേതൃത്വത്തില്‍ ജീവനക്കാരുടെ സഹായത്തോടെ സ്ഥാപനം തു9ന്ന് പരിശോധന നടത്തി എന്നാല്‍ കാര്യമായ രേഖകളൊന്നും ലഭിച്ചിട്ടില്ല.

chitfraud-1550

12 കൊല്ലത്തിലധികമായി പാവറട്ടിയില്‍ 6 ഷട്ടറിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ആദ്യത്തെ പേര് അനുഗ്രഹ എന്നായിരുന്നു. ഏതാനും വര്‍ഷം മുന്‍മ്പാണ് ടി എന്‍ ടി എന്നാക്കിയത്. ആദ്യകാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ജനങ്ങളുടെ വിശ്വാസം നേടിയെടുത്തിരുന്നു.കഴിഞ്ഞ നവംബര്‍ മാസം മുതലാണ് കുറി സംഖ്യ നല്കാന്‍ അവധി പറഞ്ഞ് തുടങ്ങിയത് വട്ടമെത്തിയ കുറികളുടെ സംഖ്യ തന്നെ ഏകദേശം 75 ലക്ഷം രൂപ നല്കാനുണ്ടാകുമെന്നാണ് ജീവനക്കാര്‍ പറയുന്നത് വട്ടമെത്താറായതും തുടങ്ങിയിട്ടുള്ളതുമായ തുക ഉള്‍പ്പെട 3 കോടിയോളം രൂപയുണ്ടാകുമെന്നാ ണ് പ്രാഥമിക നിഗമനം പണം നഷ്ടപ്പെട്ട 100ലധികം പേര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്കി. രാവിലെ സംഭവ മറിഞ്ഞയുടെനെ ചാവക്കാട്ടെ ഇവരുടെ ഹെല്‍പ് ഡസ്‌ക് അടച്ചു പൂട്ടി താക്കോല്‍ ജീവനക്കാര്‍ ചാവക്കാട് പൊലിസിന് നലകി.

കുന്നംകുളം

കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ടി.എന്‍.ടി. ചിട്ട്‌സ് െ്രെപവറ്റ് ലിമിറ്റഡ് കമ്പനി ഉടമകള്‍ രണ്ട് ദിവസമായി തുറക്കാതിരുന്നതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ചിട്ടി വിളിച്ചവര്‍ക്കും കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കും വ്യാഴാഴ്ച പണം നല്‍കാമെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു. ഏറെ നേരം കാത്തുനിന്നിട്ടും ജീവനക്കാര്‍ എത്തിയില്ല. ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഉടമകള്‍ മുങ്ങിയ വിവരം അറിയുന്നത്. നഗരത്തിലെ വ്യാപാരികള്‍, ലോട്ടറി കച്ചവടക്കാര്‍, ചുമട്ടുതൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങി ഒട്ടേറെ പേര്‍ ചിട്ടികള്‍ ചേര്‍ന്നിട്ടുണ്ട്. പണം നല്‍കാനുള്ളവരോട് അവധി പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. സ്ഥാപനത്തിന്റെ ഉടമകള്‍ എറണാകുളം സ്വദേശികളാണെന്ന് പറയുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് എസ്.ഐ. യു.കെ. ഷാജഹാന്‍ പറഞ്ഞു.

Thrissur
English summary
Chit fraud in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X