ക്രിസ്തുമസിനെ വരവേറ്റ് വിശ്വാസികൾ; ദേവാലയങ്ങളിൽ തിരുപ്പിറവി ചടങ്ങുകൾ നടത്തി
തൃശ്ശൂർ; ക്രിസ്മസിനെ വരവേറ്റുകൊണ്ട് തൃശ്ശൂർ ജില്ലയിലെ ക്രിസ്തീയ ദേവാലയങ്ങളിൽ തിരുപ്പിറവി ചടങ്ങുകൾ നടന്നു. തൃശൂർ നഗരത്തിലെ പ്രധാന പള്ളികൾ ആയ വലിയപള്ളിയിലും പുതുപ്പള്ളിയിലും പുത്തൻ പള്ളിയിലും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ക്രിസ്മസ് കുർബാന നടന്നത്. രാത്രി 11 ഓടെ തന്നെ പിറവിതിരുന്നാൾ കർമ്മങ്ങൾ തുടങ്ങിയിരുന്നു.

സാമൂഹിക അകലം കൃത്യമായി പാലിച്ചു കൊണ്ടാണ് പല ദേവാലയങ്ങളിലും വിശ്വാസികൾ കുർബാനയ്ക്ക് എത്തിയത്.
കോവിഡ് പ്രോട്ടോകോൾ പ്രകാരം പരമാവധി 100 പേർ മാത്രമേ കുർബാനയിൽ പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നു. പലയിടങ്ങളിലും കുർബാന തൽസമയം സംപ്രേക്ഷണം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ വിശ്വാസികൾ തിരുക്കർമ്മങ്ങൾക്ക് ഓൺലൈനായാണ് സാക്ഷ്യം വഹിച്ചത്.
ലൂർദ് പള്ളിയിൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആണ് കുർബാന അർപ്പിച്ചത്. കൽദായ സഭ മാർത്ത മറിയം വലിയപള്ളിയിൽ രാത്രി 11.30 ന് തീച്ചോല കത്തിക്കൽ ചടങ്ങ് നടന്നു.












Click it and Unblock the Notifications