പൊതുസ്ഥലത്ത് മദ്യപിച്ചതിന് എസ്‌ഐയെ അറസ്റ്റ് ചെയ്ത് സിഐ; ട്വിസ്റ്റ്, കള്ളക്കേസെന്ന് കണ്ടെത്തല്‍
തൃശൂര്‍: തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് എസ്‌ഐയെ സിഐ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. എസ്‌ഐയെ സിഐ കള്ളക്കേസില്‍ കുടുക്കി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എസ്‌ഐ ടിആര്‍ ആമോദിനെതിരെ പൊതുസ്ഥത്ത് മദ്യപിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്. വഴിയരികില്‍ ഫോണ്‍ ചെയ്യുമ്പോഴാണ് തന്നെ കസ്റ്റഡിയിലെടുത്തത് എന്നാണ് ആമോദിന്റെ കുടുംബത്തിന്റെ പരാതിയില്‍ പറയുന്നത്.
നെടുപുഴ സിഐ ടിജി ദിലീപ്കുമാര്‍ കള്ളക്കേസില്‍ കുടുക്കിയത്. സംസ്ഥാന-ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചുകള്‍ ഇത് കള്ളക്കേസാണെന്ന് റിപ്പോര്‍ട്ട് നല്‍കി. ഇക്കഴിഞ്ഞ ജൂലായ് 31നാണ് പോലീസ് സേനയെ തന്നെ അമ്പരപ്പിച്ച സംഭവം നടന്നത്.നെടുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ഫോണ്‍ ചെയ്യുമ്പോഴാണ് തന്നെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് ആമോദിന്റെ പരാതിയില്‍ പറയുന്നത്. തൊട്ടടുത്തുള്ള മരക്കമ്പനിയില്‍ കുറച്ച് പേര്‍ ഇരുന്ന് മദ്യപിക്കുന്നതായുള്ള വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നെടുപുഴ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവിടേക്ക് എത്തിയത്.

പരിശോധനയില്‍ മരക്കമ്പനിയില്‍ നിന്ന് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. ഇത് ആമോദ് അടക്കമുള്ളവര്‍ മദ്യപിച്ച കുപ്പിയാണെന്ന് ആരോപിച്ചാണ് എസ്‌ഐയെ സിഐ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ആമോദിനെ സസ്‌പെന്‍ഡും ചെയ്തു. ബ്രത്തലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ നേരിയ അളവില്‍ മദ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ വൈദ്യപരിശോധന അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്നാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അവധിയിലായിരുന്ന സിറ്റി ക്രൈംബ്രാഞ്ച് എസ്‌ഐയായ ആമോദ് വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനായിരുന്നു കടയില്‍ എത്തിയത്. ഇതിനിടെ സഹപ്രവര്‍ത്തകന്റെ ഫോണ്‍ വന്ന് വഴിയരികില്‍ ഫോണില്‍ സംസാരിച്ച് നില്‍ക്കുമ്പോഴാണ് നെടുപുഴ സിഐയായ ദിലീപ് കുമാര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് മദ്യപിക്കാനാണോ വന്നതെന്ന് സിഐ ആമോദിനോട് ചോദിക്കുകയായിരുന്നു. കടയിലേക്കാണ് വന്നതെന്ന് പറഞ്ഞെങ്കിലും സിഐ അത് മുഖവിലയ്‌ക്കെടുത്തില്ല.
ജീപ്പില്‍ നിന്ന് പുറത്തിറങ്ങിയ സിഐ അടുത്ത് തന്നെയുള്ള മരക്കമ്പനിക്കുള്ളില്‍ പോയി തിരച്ചില്‍ നടത്തി. അവിടെ നിന്ന് പാതി കാലിയായ മദ്യക്കുപ്പി കിട്ടി. ഇത് എസ്‌ഐ കഴിച്ചതാണെന്ന് ആരോപിച്ച് ആമോദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു ദിവസത്തോളം ആമോദിനെ കസ്റ്റഡിയില്‍ വെക്കുകയായിരുന്നുവെന്ന് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. ഡോക്ടര്‍ നേരത്തെ തന്നെ മദ്യത്തിന്റെ മണമില്ലെന്ന് രക്തപരിശോധന നടത്തുന്ന സമയത്ത് പറഞ്ഞിരുന്നു. തുടര്‍ന്ന് ആമോദിനെ ജാമ്യത്തില്‍ വിടുകയായിരുന്നു.
സസ്‌പെന്‍ഷന്‍ വന്നതോടെയാണ് സിഐയ്‌ക്കെതിരെ പരാതി വന്നതും, അന്വേഷണം ആരംിച്ചതും, സംസ്ഥാന ഇന്റലിജന്‍സും ഇത് കള്ളക്കേസാണെന്ന് റിപ്പോര്‍ട്ട് നല്‍കി. ആമോദ് മദ്യപിച്ചിട്ടില്ലെന്നും കണ്ടെത്തി. ജീപ്പില്‍ വരുമ്പോള്‍ എസ്‌ഐ വഴിയരികില്‍ ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്ന് സിഐയുടെ ഒപ്പം ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥനും മൊഴി നല്‍കി.












Click it and Unblock the Notifications