ബ്ലാക്ക് എയ്ഞ്ചല്‍ വലയില്‍ വീണു; സിനിമാ-സീരിയില്‍ നടി സരിതയും ഡ്രൈവറും കഞ്ചാവുമായി പിടിയില്‍
ചാലക്കുടി: ഒരു കിലോയിലധികം വരുന്ന കഞ്ചാവുമായി സിനിമാ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയും കാര്‍ഡ്രൈവറും പോലീസ് പിടിയില്‍. കോട്ടയം ജില്ലയിലെ വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലീം (28) ഇവരുടെ സൂഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് വല്ലപ്പുഴ സ്വദേശി മനക്കേതൊടിയില്‍ സുധീര്‍ (45) എന്നിവരാണ് തൃശൂര്‍ പോലീസിന്റെ പിടിയിലായത്. ചാലക്കൂടി ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ച തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സഹിതം ഇരുവരും പിടിയിലായത്.

പരിശോധന
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ആര് വിസ്വനാഥിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ചാലക്കുടി മുനിസിപ്പൽ ജങ്ഷന് സമീപം പാർക്ക് ചെയ്ത ലോറിയിൽനിന്ന് രണ്ടേകാൽ കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

ഇന്നലെ രാത്രി വീണ്ടും
ഇതിന് പിന്നാലെ ഇന്നലെ രാത്രി വീണ്ടും നടത്തിയ പരിശോധനയിലാണ് സരിതയും സലീമും പിടിയിലായത്. ചാലക്കുടി കെഎസ്ആര്‍ടി സ്റ്റാന്‍ഡിന് സമീപം സംശയകരമായി കണ്ട കാര്‍ പോലീസ് പരിശോധിക്കുകയായിരുന്നു. സരിതയുടെ കൈവശമുണ്ടായിരുന്ന ബാഗിന് പിറകില്‍ പ്ലാസ്റ്റിക് കവറില്‍ ഭദ്രമായി പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

കഞ്ചാവ് കൊണ്ടുവന്നത്
ചാലക്കുടിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നു ഒരാള്‍ക്ക് നല്കാന് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ഡ്രൈവറെ സഹായത്തിനായി വിളിച്ചതാണെന്നും യുവതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന സരിത ബ്ലാക്ക് ഏയ്ഞ്ചൽ എന്നാണ് അറിയപ്പെടുന്നത്.

സിനിമകളിലും
സീരിയലുകള്‍ക്ക് ജൂനിയര്‍ ആര്‍ടിസ്റ്റുകളെ എത്തിച്ചു നല്കുന്ന സരിത ചില സീരിയലുകളിലും സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എറണാകുളം എടമക്കരയില് വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ കഞ്ചാവ് ഉള്‍പ്പടേയുള്ള ലഹരി വസ്തുക്കള്‍ കൈമാറുന്നതിന് ഇടനിലക്കാരായി പ്രവത്തിക്കുന്നയാണാളെന്നും പോലീസ് അറിയിച്ചു.

പോലീസ് സംഘത്തില്‍
നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ചും ഇടപ്പിള്ളി മേഖലയിലും ടാക്സി ഓടിക്കുന്നയാളാണ് സുധീർ. ഡിവൈഎസ്പി സിആർ. സന്തോഷിന് പുറമെ, ചാലക്കുടി സിഐ കെഎസ്. സന്ദീപ്, എസ്ഐ എംഎസ് ഷാജൻ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘത്തിലുള്ളവരും സംഘത്തിലുണ്ടായിരുന്നു.

വന്‍തോതില്‍ ലഹരി കടത്തുന്നു
ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലും നഗരങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications