തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബ്ലാക്ക് എയ്‍ഞ്ചല്‍ വലയില്‍ വീണു; സിനിമാ-സീരിയില്‍ നടി സരിതയും ഡ്രൈവറും കഞ്ചാവുമായി പിടിയില്‍

Google Oneindia Malayalam News

ചാലക്കുടി: ഒരു കിലോയിലധികം വരുന്ന കഞ്ചാവുമായി സിനിമാ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയും കാര്‍ഡ്രൈവറും പോലീസ് പിടിയില്‍. കോട്ടയം ജില്ലയിലെ വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലീം (28) ഇവരുടെ സൂഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് വല്ലപ്പുഴ സ്വദേശി മനക്കേതൊടിയില്‍ സുധീര്‍ (45) എന്നിവരാണ് തൃശൂര്‍ പോലീസിന്‍റെ പിടിയിലായത്. ചാലക്കൂടി ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ച തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സഹിതം ഇരുവരും പിടിയിലായത്.

പരിശോധന

പരിശോധന

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്‍ വിസ്വനാഥിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ചാലക്കുടി മുനിസിപ്പൽ ജങ്​ഷന്​ സമീപം പാർക്ക് ചെയ്ത ലോറിയിൽനിന്ന്​ രണ്ടേകാൽ കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

 ഇന്നലെ രാത്രി വീണ്ടും

ഇന്നലെ രാത്രി വീണ്ടും

ഇതിന് പിന്നാലെ ഇന്നലെ രാത്രി വീണ്ടും നടത്തിയ പരിശോധനയിലാണ് സരിതയും സലീമും പിടിയിലായത്. ചാലക്കുടി കെഎസ്ആര്‍ടി സ്റ്റാന്‍ഡിന് സമീപം സംശയകരമായി കണ്ട കാര്‍ പോലീസ് പരിശോധിക്കുകയായിരുന്നു. സരിതയുടെ കൈവശമുണ്ടായിരുന്ന ബാഗിന് പിറകില്‍ പ്ലാസ്റ്റിക് കവറില്‍ ഭദ്രമായി പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

കഞ്ചാവ് കൊണ്ടുവന്നത്

കഞ്ചാവ് കൊണ്ടുവന്നത്

ചാലക്കുടിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നു ഒരാള്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ഡ്രൈവറെ സഹായത്തിനായി വിളിച്ചതാണെന്നും യുവതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന സരിത ബ്ലാക്ക് ഏയ്ഞ്ചൽ എന്നാണ്​ അറിയപ്പെടുന്നത്​.

സിനിമകളിലും

സിനിമകളിലും

സീരിയലുകള്‍ക്ക് ജൂനിയര്‍ ആര്‍ടിസ്റ്റുകളെ എത്തിച്ചു നല്‍കുന്ന സരിത ചില സീരിയലുകളിലും സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എറണാകുളം എടമക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ കഞ്ചാവ് ഉള്‍പ്പടേയുള്ള ലഹരി വസ്തുക്കള്‍ കൈമാറുന്നതിന് ഇടനിലക്കാരായി പ്രവത്തിക്കുന്നയാണാളെന്നും പോലീസ് അറിയിച്ചു.

പോലീസ് സംഘത്തില്‍

പോലീസ് സംഘത്തില്‍

നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ചും​ ഇടപ്പിള്ളി മേഖലയിലും ടാക്സി ഓടിക്കുന്നയാളാണ് സുധീർ. ഡിവൈഎസ്പി സിആർ. സന്തോഷി​​ന് പുറമെ, ചാലക്കുടി സിഐ കെഎസ്. സന്ദീപ്, എസ്ഐ എംഎസ് ഷാജൻ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. ഡിവൈഎസ്​പിയുടെ പ്രത്യേക അന്വേഷണസംഘത്തിലുള്ളവരും സംഘത്തിലുണ്ടായിരുന്നു.

വന്‍തോതില്‍ ലഹരി കടത്തുന്നു

വന്‍തോതില്‍ ലഹരി കടത്തുന്നു

ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലും നഗരങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്.

പുതിയ പ്രഖ്യാപനവുമായി യുഎഇ, പ്രവാസികള്‍ക്ക് രാജ്യത്തേക്ക് സ്വാഗതം; പക്ഷെ നിബന്ധനകള്‍ പാലിക്കണംപുതിയ പ്രഖ്യാപനവുമായി യുഎഇ, പ്രവാസികള്‍ക്ക് രാജ്യത്തേക്ക് സ്വാഗതം; പക്ഷെ നിബന്ധനകള്‍ പാലിക്കണം

 ചൈന, നേപ്പാള്‍ അതിര്‍ത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ;ഗ്രമീണര്‍ക്ക് സാറ്റ്ലൈറ്റ് ഫോണ്‍ നല്‍കി ചൈന, നേപ്പാള്‍ അതിര്‍ത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ;ഗ്രമീണര്‍ക്ക് സാറ്റ്ലൈറ്റ് ഫോണ്‍ നല്‍കി

Thrissur
English summary
cinema-serial actress and driver arrested with ganja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X