പാലിയേക്കര ടോള്‍ പ്ലാസയില്‍ പൊരിഞ്ഞ തല്ല്; ഏഴോളം പേര്‍ക്ക് പരിക്ക്, വീഡിയോ വൈറല്‍
തൃശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ തര്‍ക്കം. ഫാസ്റ്റ്ടഗിലെ ബാലന്‍സിനെ ചൊല്ലിയാണ് തര്‍ക്കം. ഇതേ തുടര്‍ന്ന് ജീവനക്കാരും യാത്രക്കാരും ഏറ്റുമുട്ടി. ഇന്ന് പുലര്‍ച്ച രണ്ടരയ്ക്കും രാവിലെ എട്ടരയ്ക്കുമാണ് സംഘട്ടനം ഉണ്ടായത്. സംഭവത്തില്‍ കാര്‍ ജീവനക്കാരാനയ മൂന്ന് പേര്‍ക്കും ജീവനക്കാരായ നാല് പേര്‍ക്കും പരിക്കേറ്റു.
ഫാസ് ടാഗ് കാര്‍ഡില്‍ മിച്ചതുക ഇല്ലെങ്കില്‍ ഇരട്ടി ടോള്‍തുക നല്‍കേണ്ടി വരും. ഇതാണ് പ്രതിഷേധത്തിന് കാരണം. പ്രതിദിനം നാല്‍പ്പതിനായിരം വാഹനങ്ങള്‍ കടന്ന് പോകുന്ന ടോള്‍പ്ലാസയില്‍ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കണമെന്നാണ് യാത്രക്കാരും ടോള്‍ കമ്പനി ജീവനക്കാരും പറയുന്നത്.

അതേസമയം, ടോള്‍ പ്ലാസയില്‍ യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള പ്രശ്‌നം ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. മിക്കപ്പോഴും ഫാസ്റ്റ് ടാഗിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടാകുന്നത്. ഇതേ തുടര്‍ന്ന് വലിയ ഗതാഗത കുരുക്കും ഇവിടെ ഉണ്ടാകാറുണ്ട്. ഈ അടുത്താണ് പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത്. ടോള്‍ നിരക്ക് 10 രൂപ മുതല്‍ 65 രൂപ വരെയാണ് വര്‍ധിപ്പിച്ചത്.
അതേസമയം, ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവജന സംഘടകള്‍ പ്രതിഷേധം സംഘടിപ്പിക്കാറുണ്ടായിരുന്നു. ഫാസ് ടാഗിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ കൊള്ളലാഭം കൊയ്യുകയാണെന്ന് ഡിവൈഎഫ്‌ഐ നേരത്തെ ആരോപിച്ചത്. പാലിയേക്കരയും വാളയാറും ഉള്‍പ്പടെ നാലിടത്താണ് സംസ്ഥാനത്ത് ടോള്‍ പിരിക്കുന്നത്. ദിനം പ്രതി പതിനായിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതകളാണിവ. ഉപഭോക്താക്കളുടെ എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കുമ്പോള്‍ ഈ ടോള്‍ പിരിവുകള്‍ വമ്പന്‍ ലാഭമാണ് കേന്ദ്രസര്‍ക്കാരിന് നേടിക്കൊടുക്കുന്നത്.












Click it and Unblock the Notifications