തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രമ്യ ഹരിദാസിന് കാര്‍ വാങ്ങാന്‍ പിരിവ്: പരക്കെ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: രമ്യ ഹരിദാസ് എംപിക്ക് വാഹനം വാങ്ങാന്‍ പണപ്പിരിവ് നടത്തുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസില്‍ തമ്മിലടി. ആയിരം രൂപയുടെ കൂപ്പണ്‍ അച്ചടിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ മുഖേനയാണ് പണപ്പിരിവ്. 25നകം പണം നല്‍കാനാണ് നിര്‍ദേശം. ഓരോ മണ്ഡലം കമ്മിറ്റിക്കും രണ്ട് ലക്ഷം രൂപ വീതമാണ് ക്വാട്ട. ആലത്തൂര്‍ എം.പി കുമാരി രമ്യ ഹരിദാസിന് വാഹനം വാങ്ങാനുള്ള സംഭാവന രശീതി എന്ന് അച്ചടിച്ച കൂപ്പണില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപാണ് ഒപ്പിട്ടിരിക്കുന്നത്. എം.പിയെന്ന നിലയില്‍ പ്രതിമാസം 1.90 ലക്ഷം രൂപ ശമ്പളവും അലവന്‍സും ലഭിക്കുമ്പോള്‍ പണം പിരിച്ച് വാഹനം വാങ്ങുന്നതിനെയാണ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത്.

കുതിച്ചുയരാന്‍ 'ബാഹുബലി'യുടെ കരുത്ത്... നിലത്തിറങ്ങാന്‍ 'വിക്രം'... പഠിച്ചെടുക്കാന്‍ 'പ്രഗ്യാന്‍'!കുതിച്ചുയരാന്‍ 'ബാഹുബലി'യുടെ കരുത്ത്... നിലത്തിറങ്ങാന്‍ 'വിക്രം'... പഠിച്ചെടുക്കാന്‍ 'പ്രഗ്യാന്‍'!

എംപിയെന്ന നിലയില്‍ സെക്രട്ടറി, സ്റ്റാഫ്, ഓഫീസ് അലവന്‍സ് എന്നിവ വേറെയുമുണ്ട്. വിമാന, ട്രെയിന്‍, യാത്ര സൗജന്യമാണ്. പാര്‍ലമെന്റ് കൂടുമ്പോള്‍ ബത്തയും ലഭിക്കും. എം പിക്ക് അപേക്ഷിച്ചാലുടന്‍ ഈടില്ലാതെ ദേശസാല്‍ക്കൃത ബാങ്കുകള്‍ വാഹനവായ്പ നല്‍കാന്‍ നിര്‍ദേശമുണ്ട്. ഈ സൗകര്യമുണ്ടായിട്ടും നാട്ടുകാരില്‍നിന്ന് പണം പിരിച്ച് വാഹനം വാങ്ങുന്നതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്.

ramya

സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപകമായി ട്രോളുകളും വിമര്‍ശനങ്ങളും പ്രചരിക്കുന്നുണ്ട്. നേതാക്കള്‍ക്ക് അഴിമതി നടത്താനുള്ള ഉപാധിയാണ് വാഹനക്കൂപ്പണെന്നും എത്ര കൂപ്പണ്‍ അച്ചടിച്ചുവെന്നത് മറച്ചുവച്ചിട്ടുണ്ടെന്നും പരക്കെ ആക്ഷേപമുണ്ട്. എന്നാല്‍ ആലത്തൂര്‍ പിടിച്ചടക്കിയ ഞങ്ങളുടെ എം പിക്ക് വാഹനം വാങ്ങി നല്‍കുന്നതില്‍ എന്താണ് പ്രശ്‌നമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പാളയം പ്രദീപ് ചോദിക്കുന്നത്. പണപ്പിരിവ് സുതാര്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. 1400 ലീഫാണ് അച്ചടിച്ചത്. ഓരോ മണ്ഡലത്തിലും രസീത് നല്‍കിയതിന്റെ കണക്ക് പാര്‍ലമെന്റ് കമ്മിറ്റിയുടെ പക്കലുണ്ട്. കാര്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും പാളയം പ്രദീപ് പറഞ്ഞു.

രമ്യ ഹരിദാസിന് വാഹനം വാങ്ങുന്നതിന് യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ മണ്ഡലം കമ്മിറ്റി പണപ്പിരിവ് നടത്തുന്നത് അപഹാസ്യമാണെന്ന് എഐവൈഎഫ്. ജില്ലാ കമ്മിറ്റി പ്രതികരിച്ചു. എംപിയെന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മറച്ചുവച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപിയുടെ അറിവോടെ ഫണ്ട് പിരിക്കുന്നത്. ആയിരം രൂപയുടെ കൂപ്പണുകളാണ് മണ്ഡലത്തിലാകെ വിതരണം ചെയ്തിട്ടുള്ളത്. വാഹനം വാങ്ങുവാന്‍ എന്ന പേരില്‍ നടത്തുന്ന ഈ പണപ്പിരിവ് വലിയ തട്ടിപ്പാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ‌

നിലവില്‍ എംപിയെന്ന നിലയില്‍ ശമ്പളം അടക്കം 1.90 ലക്ഷം രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. യാത്രാ അലവന്‍സുകളായി വേറെയും ലഭിക്കുന്നുണ്ട്. എം പിക്ക് ഒരു വാഹനം എടുക്കണമെങ്കിലും വീട് നിര്‍മിക്കണമെങ്കിലും പലിശ രഹിത വായ്പകള്‍ ദേശസാത്കൃത ബാങ്കുകളില്‍ ഒരു അപേക്ഷ നല്‍കിയാല്‍ ലഭിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരം സൗകര്യങ്ങള്‍ ഉണ്ടായിട്ടും നാട്ടുകാരില്‍ നിന്ന് പണം പിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എവൈഎഫ്. ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

Thrissur
English summary
Clash in youth congress in Ramya Haridas car issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X