കോള്‍നിലങ്ങളില്‍ രണ്ടാം വിള; കോള്‍ കര്‍ഷകരുമായി ചര്‍ച്ച ഈ മാസം
തൃശൂര്‍: കോള്‍നിലങ്ങളില്‍ രണ്ടാം വിള സാധ്യമാക്കുന്നതിനുള്ള നടപടികള്‍ ഇക്കൊല്ലം തന്നെ കൈക്കൊള്ളാന്‍ കാര്‍ഷിക സര്‍വകലാശാലയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ ഉടന്‍ രൂപപ്പെടുത്താനും അവ കോള്‍ കര്‍ഷകരുമായി 31നു മുന്‍പ് ചര്‍ച്ച ചെയ്യാനും നിര്‍ദേശം നല്‍കിയതായി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്തു വരികയാണെന്ന് മന്ത്രി പറഞ്ഞു.
വിള ഇന്‍ഷുറന്‍സ് ഹെക്ടറിന് 12500 രൂപയില്‍ നിന്ന് 35000 രൂപയാക്കിയത് കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കാനാണ്. കോള്‍ മേഖലയുടെ പുരോഗതിക്കായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.രണ്ടാം വിളയായി നെല്ല് തന്നെയൊ, നെല്ലും പയറുവര്‍ഗങ്ങളോ വേണമെന്നത് കര്‍ഷകരും കാര്‍ഷിക വിദഗ്ധരും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ കാര്‍ഷിക രീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. ആര്. ചന്ദ്രബാബു പറഞ്ഞു. വിവിധ കാര്‍ഷിക മേഖലകള്‍ക്കനുസൃതമായ കൃഷി രീതികള്‍ക്ക് രൂപം കൊടുക്കേണ്ടിയിരിക്കുന്നുവെന്നും ഇതിനായി വിള പരിപാലനശിപാര്ശകള് പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക ശാസ്ത്രജ്ഞരും കൃഷി വകുപ്പിലെയും അനുബന്ധ വകുപ്പകളിലെയും ഉദ്യോഗസ്ഥരും കര്‍ഷകരുമായി തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ കാര്‍ഷിക പുരോഗതി സുസാധ്യമാകുമെന്ന് കാര്‍ഷികോല്‍പ്പാദന കമ്മിഷണര്‍ സൂബ്രത ബിശ്വാസ് ഐ.എ.എസ്. പറഞ്ഞു.
കേരളത്തിലെ മണ്ണിലെ ഫോസ്ഫറസ് ആധിക്യം കണക്കിലെടുത്ത് വളപ്രയോഗ ശിപാര്‍ശകളിലും വളക്കൂട്ടുകളുടെ ഘടനയിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഗുണനിലവാര നിയന്ത്രണത്തിന് സംസ്ഥാനം നിയമം കൊണ്ടുവരണമെന്നും ഇതിനുള്ള മാനദണ്ഡങ്ങള്‍ കാര്‍ഷികസര്‍വകലാശാല ശിപാര്‍ശ ചെയ്യണമെന്നും തീരുമാനിച്ചു.
സര്‍വകലാശാലാ ഗവേഷണ ഡയറക്ടര്‍ ഡോ. പി. ഇന്ദിരാദേവി, വിജ്ഞാന വ്യാപന ഡയറക്ടര്‍ ഡോ. ജിജു പി. അലക്സ്, കൃഷി, ജലസേചനം, വൈദ്യുത വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications