തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോള്‍നിലങ്ങളില്‍ രണ്ടാം വിള; കോള്‍ കര്‍ഷകരുമായി ചര്‍ച്ച ഈ മാസം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കോള്‍നിലങ്ങളില്‍ രണ്ടാം വിള സാധ്യമാക്കുന്നതിനുള്ള നടപടികള്‍ ഇക്കൊല്ലം തന്നെ കൈക്കൊള്ളാന്‍ കാര്‍ഷിക സര്‍വകലാശാലയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ ഉടന്‍ രൂപപ്പെടുത്താനും അവ കോള്‍ കര്‍ഷകരുമായി 31നു മുന്‍പ് ചര്‍ച്ച ചെയ്യാനും നിര്‍ദേശം നല്‍കിയതായി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്തു വരികയാണെന്ന് മന്ത്രി പറഞ്ഞു.

വിള ഇന്‍ഷുറന്‍സ് ഹെക്ടറിന് 12500 രൂപയില്‍ നിന്ന് 35000 രൂപയാക്കിയത് കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കാനാണ്. കോള്‍ മേഖലയുടെ പുരോഗതിക്കായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.രണ്ടാം വിളയായി നെല്ല് തന്നെയൊ, നെല്ലും പയറുവര്‍ഗങ്ങളോ വേണമെന്നത് കര്‍ഷകരും കാര്‍ഷിക വിദഗ്ധരും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

thrissur

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ കാര്‍ഷിക രീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു പറഞ്ഞു. വിവിധ കാര്‍ഷിക മേഖലകള്‍ക്കനുസൃതമായ കൃഷി രീതികള്‍ക്ക് രൂപം കൊടുക്കേണ്ടിയിരിക്കുന്നുവെന്നും ഇതിനായി വിള പരിപാലനശിപാര്‍ശകള്‍ പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക ശാസ്ത്രജ്ഞരും കൃഷി വകുപ്പിലെയും അനുബന്ധ വകുപ്പകളിലെയും ഉദ്യോഗസ്ഥരും കര്‍ഷകരുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ കാര്‍ഷിക പുരോഗതി സുസാധ്യമാകുമെന്ന് കാര്‍ഷികോല്‍പ്പാദന കമ്മിഷണര്‍ സൂബ്രത ബിശ്വാസ് ഐ.എ.എസ്. പറഞ്ഞു.

കേരളത്തിലെ മണ്ണിലെ ഫോസ്ഫറസ് ആധിക്യം കണക്കിലെടുത്ത് വളപ്രയോഗ ശിപാര്‍ശകളിലും വളക്കൂട്ടുകളുടെ ഘടനയിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഗുണനിലവാര നിയന്ത്രണത്തിന് സംസ്ഥാനം നിയമം കൊണ്ടുവരണമെന്നും ഇതിനുള്ള മാനദണ്ഡങ്ങള്‍ കാര്‍ഷികസര്‍വകലാശാല ശിപാര്‍ശ ചെയ്യണമെന്നും തീരുമാനിച്ചു.

സര്‍വകലാശാലാ ഗവേഷണ ഡയറക്ടര്‍ ഡോ. പി. ഇന്ദിരാദേവി, വിജ്ഞാന വ്യാപന ഡയറക്ടര്‍ ഡോ. ജിജു പി. അലക്‌സ്, കൃഷി, ജലസേചനം, വൈദ്യുത വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Thrissur
English summary
Coal farm; Planned a discussion with the coal workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X