തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടലില്‍ തെറിച്ചു വീണ മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി കോസ്റ്റല്‍ പൊലീസ്; കയ്യടി

Google Oneindia Malayalam News

തൃശൂര്‍: കടലില്‍ തെറിച്ചു വീണ മത്സ്യതൊഴിലാളികളെ രക്ഷിച്ച് കോസ്റ്റല്‍ പോലീസ്. കഴിഞ്ഞ ഞായറാഴ്ച മുനക്കകടവില്‍ നിന്നും മത്സ്യബന്ധനത്തിന് കടലില്‍ പോയ അഞ്ചുപേരടങ്ങുന്ന സംഘം മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത കാറ്റും മഴയും മൂലം ശക്തമായ തിരമാലയില്‍ പെട്ട് ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളത്തില്‍ നിന്നും മത്സ്യബന്ധനതൊഴിലാളികളായ ഫ്രാന്‍സിസ് (45) ടൈറ്റസ് (35) എന്നിവര്‍ കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

'തോറ്റ എംഎല്‍എയ്ക്ക് അന്നില്ലാത്ത മനുഷ്യത്വവും മാനവിക സ്‌നേഹവും'; ബല്‍റാം-ജലീല്‍ പോര് കനക്കുന്നു'തോറ്റ എംഎല്‍എയ്ക്ക് അന്നില്ലാത്ത മനുഷ്യത്വവും മാനവിക സ്‌നേഹവും'; ബല്‍റാം-ജലീല്‍ പോര് കനക്കുന്നു

ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ സഹപ്രവര്‍ത്തകരെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കടലിലേക്ക് വീണ തൊഴിലാളികളെ കാണാതാവുകയും ചെയ്തു. ഉടന്‍ തെന്നെ അവര്‍ മറ്റു മത്സ്യതൊളിലാളികളേയും മുനക്കകടവ് കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലേക്കും വിവരം അറിയിച്ചു.

thrissur

വിവരമറിഞ്ഞ് പോലീസ് ബോട്ട് കടലിലേക്ക് പോകുകയും ശക്തമായ തിരമാലകളെ മറികടന്ന് വളരെ ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കടലില്‍ വീണുപോയ രണ്ടുപേരെ കണ്ടെത്തുകയും പോലീസ് ബോട്ടില്‍ കയറ്റി കരയിലെത്തിക്കുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അറുമുഖന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സജീവ് ഐ.ബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍, നിഷാദ്, സ്രാങ്ക് ഡ്യൂട്ടി അഘിന്‍, കോസ്റ്റല്‍ വാര്‍ഡന്‍ അക്ഷയ്, ലസ്‌കര്‍ സുജിത്ത് എന്നിവരാണ് പോലീസ് ബോട്ടില്‍ രക്ഷാ പ്രവര്‍ത്തന സംഘത്തില്‍ ഉണ്ടായിരുന്നുത്. മത്സ്യതൊഴിലാളികളും വള്ളങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പോലീസിനോടൊപ്പം സഹായത്തിനുണ്ടായിരുന്നു.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം

കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ 01-07-2022 മുതല്‍ 04-07-2022 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ 01-07-2022 മുതല്‍ 04-07-2022 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ല.

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍


പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
01-07-2022 മുതൽ 03-07-2022 വരെ*: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് പടിഞ്ഞാറൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
01-07-2022 മുതൽ 04-07-2022 വരെ* തെക്ക് കിഴക്കൻ അറബിക്കടൽ,അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Thrissur
English summary
Coastal police rescued fishermen who fell into the sea in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X