Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ്: തൃശൂരില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കിയാണ് മുന്നോട്ടു പോകുന്നതെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്

തൃശൂര്‍: കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനാവശ്യമായ ഓക്സിജന്‍ ഉറപ്പാക്കിയാണ് മുന്നോട്ടു പോകുന്നതെന്ന് ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ 150 രോഗികളെ ഓക്സിജന്‍ സഹായത്തോടെ ചികിത്സിക്കുന്നതിനായി ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. വരും ദിവസങ്ങളില്‍ തന്നെ 13,000 ലിറ്ററിന്റെ മറ്റൊരു പ്ലാന്റ് കൂടി സ്ഥാപിക്കുമെന്നും അതോടെ 300 രോഗികള്‍ക്ക് ഓക്സിജന്‍ സഹായത്തോടെയുള്ള ബെഡുകള്‍ മെഡിക്കല്‍ കോളേജില്‍ ഒരുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

covid

തൃശൂര്‍ ജനറല്‍ ആശുപത്രി,ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവടങ്ങളിലെല്ലാം ബെഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്ററുകളിലൊന്നായ ലുലു സി.എഫ്.എല്‍.ടി.സിയില്‍ 750 ബെഡുകള്‍ക്ക് ഓക്സിജന്‍ സംവിധാനം ഒരുക്കാനുള്ള നടപടികള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ചികിത്സക്ക് ആശ്വാസമായി ഗവ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ പ്‌ളാന്റിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച മുതല്‍ തുടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പി എം കെയര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ചാണ് പ്‌ളാന്റ് നിര്‍മ്മിച്ചത്. ഒരു മിനുട്ടില്‍ ശരാശരി 1000ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്.മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സക്ക് ഈ സംവിധാനം വലിയ സഹായകമാകും. മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ഇതിലൂടെ ലഭിക്കും.പ്‌ളാന്റിന്റെ ട്രയല്‍ റണ്‍ അടുത്തിടെ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ഗുണനിലവാര പരിശോധന കൂടി പൂര്‍ത്തിയായതോടെയാണ് പ്‌ളാന്റ് പ്രവര്‍ത്തനം തുടങ്ങിയത്.

Recommended Video

cmsvideo
    Study finds bald men more likely to develop severe cases of COVID-19

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+