വിയ്യൂരില്‍ വന്നാല്‍ കുറഞ്ഞ ചെലവില്‍ സുന്ദരനാകാം, ബ്യൂട്ടിപാര്‍ലറുമായി ജയില്‍ വകുപ്പ്
തൃശൂരില്‍: വിയ്യൂരില്‍ വന്നാല്‍ ഇനി കുറഞ്ഞ ചെലവില്‍ സുന്ദരനാകാം. എങ്ങനെയാണെന്നോ? വിയ്യൂരിലെ ജയിലില്‍ ബ്യൂട്ടി പാര്‍ലര്‍ സൗകര്യം ആരംഭിച്ചിരിക്കുകയാണ് ജയില്‍ വകുപ്പ്. ഫ്രീഡം ക്യൂട്ട് ആന്‍ഡ് സ്റ്റൈല്‍ എന്ന പേരിലാണ് ജയില്‍ വകുപ്പ് ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കമുള്ള ബ്യൂട്ടി പാര്‍ലറുകളാണിത്.

ഫ്രീഡം ബ്രാന്‍ഡിലൂടെ നിരവധി സംരഭങ്ങള്‍ ആരംഭിച്ച് പൊതുജനങ്ങളിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് ബ്യൂട്ടി പാര്‍ലര്‍ സംരഭവും പുറത്തുവരുന്നത്. രാവിലെ 7.30 മുതല്‍ രാത്രി 9.30 വരെ പൊതുജനങ്ങള്‍ക്ക് പാര്‍ലര്‍ സേവനം ഉപയോഗപ്പെടുത്താം. ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ജയില്‍ വകുപ്പ് അന്തേവാസികളാണ് രണ്ട് ഷിഫ്റ്റുകളിലായി പാര്‍ലറുകളില്‍ വര്‍ക്ക് ചെയ്യുന്നത്.
മുടിവെട്ടുന്നതിനും ഷേവിംഗ് അടക്കമുള്ള സേവനങ്ങള്‍ മിതമായ നിരക്കാണ് ജയില്‍ വകുപ്പ് ഈടാക്കുന്നത്. ജയിലിലെ നല്ല നടപ്പുകാരെയാണ് പാര്‍ലറില്‍ ജോലിക്കായി വയ്ക്കുന്നത്. സമീപത്ത് പ്രവര്‍ത്തിക്കുന്ന ഫ്രീഡം പെട്രോള്‍ പമ്പും, ഫ്രീഡം ഫുഡ് ഷോപ്പും മികച്ച ജനപ്രീതിയാണ് നേടിയിരിക്കുന്നത്. കൂടാതെ ജയിലിലെ അന്തേവാസികളും മാനസിക ഉല്ലാസത്തിനായി ഫ്രീഡം എഫ് എം റേഡിയോയും, ടിവി ചാനലും പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications