തൃശൂര്‍: ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു
തൃശൂര്‍: കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം ജീവനൊടുക്കിയ യുവാവിന്റെ മൃതദേഹം ഇരിങ്ങാലക്കുട
ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ അധികൃതര്‍ തയാറായില്ല. കനാല്‍ബേസ് കോളനി മോന്തച്ചാലില്‍ വിജയന്റെ മകന്‍ വിനീതി(31) ന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താനാണു ഡോക്ടര്‍മാര്‍ വിസമ്മതിച്ചത്. അതിനാല്‍, ഒരുക്കം പൂര്‍ത്തിയാക്കിയെങ്കിലും ഇന്നലെ സംസ്‌കാരം വളരെ െവെകി.
ഓട്ടോറിക്ഷ കത്തിച്ച കേസില്‍ ജാമ്യത്തിലിറങ്ങി ചൊവ്വാഴ്ച ഉച്ചയോടെ മരിച്ച വിനീതിന്റെ മൃതദേഹം രണ്ടരയോടെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍നടപടികള്‍ നാലു മണിയോടെ പൂര്‍ത്തീകരിച്ചെങ്കിലും നേരം വൈകിയെന്ന കാരണത്താല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയില്ല. പിന്നീട് ഇന്നലെ രാവിലെയാണ് പോസ്റ്റുമോര്‍ട്ടത്തിനെത്തിയ ഡോക്ടര്‍മാര്‍ കേസില്‍ അകപ്പെട്ടയാളുടെ മൃതദേഹം പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന നിര്‍ദേശമുന്നയിച്ച് തൃശൂരിലേക്ക് കൊണ്ടുപോകാന്‍ പറയുകയായിരുന്നു. സംസ്‌കാരത്തിനായി വീട്ടുകാര്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ സന്ദര്‍ഭത്തിലാണ് ഇത്തരമൊരു നിര്‍ദേശം ഡോക്ടര്‍മാര്‍ നടത്തിയത്.

മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിക്കാതെ ചിലര്‍ പ്രതിഷേധവുമായി എത്തിയെങ്കിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി അനുരഞ്ജിപ്പിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂരിലേക്ക് കൊണ്ടുപോയി. മൃതദേഹം മോര്‍ച്ചറിയില്‍ ഫ്രീസര്‍ സംവിധാനങ്ങളില്ലാതെ തലേദിവസം വരാന്തയില്‍ കിടത്തിയിരുന്നു. നാസാദ്വാരങ്ങളിലുടെയും മറ്റും രക്തം പുറത്തുവന്നതു കണ്ട് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചിരുന്നു.












Click it and Unblock the Notifications