സ്‌ക്രാച്ച് കാര്‍ഡുമായി കത്ത് വീട്ടിലെത്തും; ഇ-കോമേഴ്‌സ് വെബ്‌സൈറ്റ് മീഷോയുടെ പേരില്‍ തട്ടിപ്പ്
തൃശൂര്‍: പ്രമുഖ ഇ-കോമേഴ്‌സ് വെബ്‌സൈറ്റ് മീഷോയുടെ പേരില്‍ തട്ടിപ്പു നടക്കുന്നതായി പരാതി. തൃശൂരിലെ ഉപഭോക്താക്കള്‍ക്ക് സമ്മാനം ലഭിക്കുമെന്ന് അറിയിച്ച് കത്ത് നല്‍കിയാണ് തട്ടിപ്പുകാരുടെ രീതി. കത്ത് ലഭിച്ച ഭൂരിഭാഗം പേര്‍ക്കും ലക്ഷങ്ങളുടെ ക്യാഷ് പ്രൈസ് ലഭിച്ചതായാണ് കാണുന്നത്. ഇത് ലഭിക്കുമെന്ന ആകാംക്ഷയില്‍ ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ അയച്ചു നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്.
ഉഭോക്താക്കള്‍ക്ക് വിശ്വാസം വരുത്തുവാന്‍ മുന്‍നിര ബാങ്കുകളുടെ വ്യാജ സീലും ഒപ്പും തട്ടിപ്പുകാര്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ മുന്‍നിര ഇ-കോമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ പേ തുടങ്ങിയവയുടേയും ട്രേഡ്മാര്‍ക്ക് ചിഹ്നങ്ങള്‍ പതിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സിറ്റി പൊലീസ് പറയുന്നത് ഇങ്ങനെ
അഹാന...ഈ ചിരി..അതാണ് ഞങ്ങളെ മയക്കുന്നത് ; ദുബായില്‍ അടിച്ചുപൊളിച്ച് താരം

മീഷോ വ്യാപാര വെബ്‌സൈറ്റില്‍ നിന്നും അടുത്തിടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ തൃശൂരിലെ ഏതാനും ഉപഭോക്താക്കളുടെ മേല്‍വിലാസത്തില്‍ ഒരു കത്ത് ലഭിച്ചിരുന്നു. ഈ കത്തില്‍, മീഷോയുടെ ഉപഭോക്താക്കള്‍ എന്ന നിലയ്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു എന്ന അറിയിപ്പാണ് ഉണ്ടായിരിക്കുക. ഇതിനോടൊപ്പം ഒരു സ്‌ക്രാച്ച് കാര്‍ഡും ഉണ്ടായിരിക്കും.

സ്‌ക്രാച്ച് കാര്‍ഡ് ഉരസി നോക്കിയതിനുശേഷം, ക്യാഷ് പ്രൈസ് ആണ് ലഭിച്ചിരിക്കുന്നതെങ്കില്‍ ഉപഭോക്താവിന്റെ ബാങ്ക് എക്കൌണ്ട് വിവരങ്ങള്‍, പാന്‍കാര്‍ഡ് നമ്പര്‍, ബാങ്ക് വിലാസം തുടങ്ങിയവ രേഖപ്പെടുത്തി, മീഷോ കമ്പനിക്ക് ഇ-മെയിലിലൂടേയോ, വാട്‌സ് ആപ്പിലോ അയച്ചു നല്‍കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ട്.

കത്ത് ലഭിച്ച ഭൂരിഭാഗം പേര്‍ക്കും ലക്ഷങ്ങളുടെ ക്യാഷ് പ്രൈസ് ലഭിച്ചതായാണ് കാണുന്നത്. ഇത് ലഭിക്കുമെന്ന ആകാംക്ഷയില്‍ ഉപഭോക്താക്കളുടെ അക്കൌണ്ട് വിവരങ്ങള്‍ അയച്ചു നല്‍കാന്‍ ആവശ്യപ്പെടുന്നു. വലിയ തുക സമ്മാനം ലഭിച്ചിരിക്കുന്നതിനാല്‍, ഇത് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്യുന്നതിന് ലോട്ടറി ആക്ട് അനുസരിച്ചുള്ള നികുതി അടക്കുന്നതിനായി ആവശ്യപ്പെടും.

നികുതി തുക അടച്ചു കഴിഞ്ഞാല്‍, പ്രോസസിങ്ങ് ഫീസ് തുടങ്ങിയ മറ്റ് ഫീസുകളുടെ പേരുപറഞ്ഞ് പിന്നേയും ഉപഭോക്താവില്‍ നിന്നും പണം ഈടാക്കും. വളരെ വലിയ തുക ലഭിക്കുമെന്ന വിശ്വാസത്തില്‍ ഉപഭോക്താവ് പല ഘട്ടങ്ങളിലായി ചെറിയ തുകകളായി പണം കൈമാറുകയും, അത് നഷ്ടപ്പെടുകയും ചെയ്യുന്നു. ഉപഭോക്താവിന്റെ ബാങ്ക് എക്കൌണ്ടു വിവരങ്ങളും നഷ്ടപ്പെടുന്നതിനാല്‍ പിന്‍ നമ്പറും, ഓടിപിയും കരസ്ഥമാക്കി, തട്ടിപ്പു നടക്കുന്നതിനും സാധ്യതയുണ്ട്.

ഉഭോക്താക്കള്‍ക്ക് വിശ്വാസം വരുത്തുവാന്‍ മുന്‍നിര ബാങ്കുകളുടെ വ്യാജ സീലും ഒപ്പും തട്ടിപ്പുകാര്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ മുന്‍നിര ഇ-കോമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ പേ തുടങ്ങിയവയുടേയും ട്രേഡ്മാര്‍ക്ക് ചിഹ്നങ്ങള്‍ പതിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നു ?

പ്രമുഖ ഇ-കോമേഴ്‌സ് വ്യാപാര വെബ്‌സൈറ്റുകളില്‍ നല്‍കുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നതായി സൈബര്‍ ക്രൈം വിഭാഗം സംശയം പ്രകടിപ്പിച്ചു. ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ഉപഭോക്താക്കള്‍ നല്‍കുന്ന ഡെലിവറി വിലാസത്തിലാണ് തട്ടിപ്പുകാര്‍ കത്തുകള്‍ അയച്ചു നല്‍കുന്നത്. അതിനാല്‍ കത്ത് യഥാര്‍ത്ഥത്തിലുള്ളതാണെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. കൊറിയര്‍ സ്ഥാപനങ്ങളില്‍ നിന്നോ, ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്നോ ഹാക്കര്‍മാര്‍ ഉപഭോക്താക്കളുടെ പേരും വിലാസവും ഉള്‍ക്കൊള്ളുന്ന ഡാറ്റാബേസുകള്‍ അടിച്ചുമാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

നിങ്ങളുടെ ഫോണിലേക്കോ, ഇ-മെയില്‍, അല്ലെങ്കില്‍ വീട്ടുവിലാസത്തില്‍ അയച്ചു ലഭിക്കുന്ന അവിചാരിത ഓഫറുകളില്‍ കണ്ണും പൂട്ടി വിശ്വസിക്കരുത്. നിങ്ങളെ പ്രകോപിപ്പിച്ചും, ഉത്കണ്ഠയുളവാക്കിയുമാണ് തട്ടിപ്പുകാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്. നിങ്ങളുടെ ബാങ്ക് എക്കൌണ്ട്, ഓടിപി, എടിഎം, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എപ്പോഴും സുരക്ഷിതമായി സൂക്ഷിക്കുക.












Click it and Unblock the Notifications