തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാലര വയസുകാരന് എച്ച്ഐവിയെന്ന് സ്വകാര്യ ലാബ് റിപ്പോര്‍ട്ട്: വിശദപരിശോധനയില്‍ ഫലം നെഗറ്റീവ്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാവക്കാട് താലൂക്ക് ആശുപത്രിക്കു സമീപമുള്ള സ്വകാര്യ മെഡിക്കല്‍ ലാബില്‍ നടത്തിയ എച്ച്.ഐ.വി. പരിശോധനയില്‍ നാലര വയസുകാരന് പോസറ്റീവെന്നു രേഖപ്പെടുത്തി നല്‍കിയ റിപ്പോര്‍ട്ട് മറ്റൊരു ലാബില്‍ നടത്തിയ പരിശോധനയില്‍ തെറ്റെന്നു തെളിഞ്ഞതിനെ തുടര്‍ന്നു തെറ്റായ വിവരം നല്‍കിയ ലാബിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്‍ രംഗത്ത്.

പ്രായപൂര്‍ത്തിയാകാതെ നടന്ന വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യാമെന്ന് വിവരാവകാശ മറുപടിപ്രായപൂര്‍ത്തിയാകാതെ നടന്ന വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യാമെന്ന് വിവരാവകാശ മറുപടി

കുട്ടിയുടെ ബന്ധുക്കള്‍ ചാവക്കാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും രണ്ടുദിവസമായിട്ടും കേസെടുത്തില്ലെന്നും ആരോപണം. കഴിഞ്ഞദിവസമാണു ത്വക്ക് രോഗത്തെത്തുടര്‍ന്നു നാലര വയസുള്ള മകനുമായി കൊടുങ്ങല്ലൂര്‍ കരുപ്പടന്ന സ്വദേശി തെരുവില്‍ സലീം ചാവക്കാട് കോഴിക്കുളങ്ങരയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. ക്ലിനിക്കിന് സമീപത്തെ കംപ്യൂട്ടറൈസ്ഡ് ക്ലിനിക്കല്‍ ലാബില്‍ കുട്ടിയുടെ ആര്‍.ബി.എസ്, എച്ച്.ഐ.വി. എന്നിവയുടെ പരിശോധനക്ക് ഡോക്ടര്‍ നിര്‍ദേശിച്ചു.

hiv-1564112

പെട്ടെന്നു ഫലം കിട്ടുമെന്ന് പറഞ്ഞാണു ഡോക്ടര്‍ ഈ ലാബിലേക്ക് പറഞ്ഞയച്ചതെന്നു കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. ലാബില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് എച്ച്.ഐ.വി. രോഗബാധയുടെ നേരിയ സൂചനകളുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. ലാബ് റിപ്പോര്‍ട്ട് കണ്ട ഡോക്ടറും ഇക്കാര്യം കുട്ടിയുടെ ബന്ധുക്കളോടു വെളിപ്പെടുത്തി. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലും കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും വീണ്ടും പരിശോധന നടത്തി.

രണ്ടിടത്തും എച്ച്.ഐ.വി. നെഗറ്റീവ് എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്നു കുട്ടിയുടെ ബന്ധുക്കള്‍ കോഴിക്കുളങ്ങരയിലെ ലാബിലെത്തി ലാബ് ഉടമയോടു മറ്റു സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയെക്കുറിച്ചും റിപ്പോര്‍ട്ടിനെ കുറിച്ചും പറഞ്ഞു. എന്നാല്‍ ലാബ് ഉടമ കുട്ടിക്ക് എച്ച്.ഐ.വി. പോസിറ്റീവ് തന്നെയാണെന്നും തങ്ങളുടെ ലാബില്‍ നടത്തിയ പരിശോധനാ ഫലത്തില്‍ തെറ്റൊന്നുമില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. കുട്ടിയുടെ പിതാവിനോടും ബന്ധുക്കളോടും മോശമായി സംസാരിച്ചെന്നും പരാതിയുണ്ട്. കുടുംബത്തെ കടുത്ത മനോവിഷമത്തിലാക്കി തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലാബിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് നഗരസഭ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യ മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതായി കുട്ടിയുടെ പിതാവ് സലീം പറഞ്ഞു.

Thrissur
English summary
Complaints against clinical lab on HIV test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X