Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി-എസ്ഡിപിഐ സംഘര്‍ഷം; 3 പേര്‍ക്കു വെട്ടേറ്റു!!

തൃശൂര്‍: ശബരിമല കര്‍മസമിതി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ വാടാനപ്പള്ളിയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിനിടയാക്കി. സ്വകാര്യ ഹോട്ടലില്‍ സംഘടിച്ച എസ്ഡിപിഐ പ്രവര്‍ത്തകരും ഹര്‍ത്താല്‍ അനുകൂലികളായ ബിജെപിക്കാരും തമ്മിലുണ്ടായ സംഘട്ടനത്തില്‍ അഞ്ചുപേര്‍ക്കു പരുക്ക്. വാടാനപ്പള്ളി ബീച്ച് കാട്ടില്‍ ഇണ്ണാറന്‍ കൃഷ്ണന്‍ കുട്ടി(മല്ലന്‍), തൃത്തല്ലൂര്‍ മഞ്ഞിപ്പറമ്പില്‍ സുജിത്ത് (37), വാടാനപ്പള്ളി ഉണ്ണിക്കോച്ചന്‍ രതീഷ് (ഫിസ), ഗ്രാമ പഞ്ചായത്തംഗം കുണ്ടുവീട്ടില്‍ കെബി ശ്രീജിത്ത്, മഠത്തിപ്പറമ്പില്‍ രാമദാസ് എന്നിവര്‍ക്കാണു പരുക്ക്.

രതീഷിനും കൃഷ്ണന്‍കുട്ടിക്കും കാലിനു വെട്ടേല്‍ക്കുകയും സുജിത്തിനെ തോളെല്ലിനു സമീപം കത്തികൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിച്ച നിലയിലുമാണ്. ശ്രീജിത്തിനു കല്ലേറില്‍ നെഞ്ചിനു സാരമായി പരുക്കേറ്റു. നാലുപേരെയും തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമദാസിനെ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് സാരമുള്ളതല്ല.

SDPI

ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് അക്രമം. ബുധനാഴ്ച അപ്രഖ്യാപിത ഹര്‍ത്താലില്‍ തളിക്കുളം സ്വദേശി പണിക്കവീട്ടില്‍ ഫയാസിന്റെ ഗണേശമംഗലത്തെ റൈസ് ബൗള്‍ ഹോട്ടല്‍ അടപ്പിക്കാനുണ്ടായ ശ്രമമാണ് സംഘര്‍ഷത്തിനു തുടക്കം. ഹോട്ടലില്‍ മുപ്പതിനായിരം രൂപയുടെ ഭക്ഷണം തയാറാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്ഥാപനം അടയ്ക്കാന്‍ ഉടമ തയാറായില്ല. വ്യാഴാഴ്ച ഹര്‍ത്താല്‍ ദിനത്തില്‍ ഹോട്ടല്‍ തുറക്കുമെന്നു സൂചിപ്പിച്ച് ചിലയാളുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വെല്ലുവിളി രൂപത്തില്‍ പ്രചാരണം നടത്തിയെന്നു പറയുന്നു. ഇന്നലെ ഹോട്ടല്‍ പ്രവര്‍ത്തിച്ചില്ല.

എന്നാല്‍, നാല്പതോളം പേരടങ്ങുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ സംഘടിച്ചു. ഹോട്ടലിന്റെ ഷട്ടര്‍ അല്പം ഉയര്‍ത്തിയ നിലയിലായിരുന്നു. ഈ സമയം പ്രകടനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപനം അടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഹോട്ടലില്‍ സംഘടിച്ചിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ സ്ഥാപനത്തിനു സംരക്ഷണം നല്‍കാന്‍ തയാറാവുകയും ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയുമായിരുന്നു. മാരകായുധം കൊണ്ടുള്ള മുറിവേറ്റ ബിജെപി പ്രവര്‍ത്തകര്‍ തുടര്‍ന്ന് പിന്മാറിയെങ്കിലും ഗണേശമംഗലം ക്ഷേത്രനടയില്‍ നിലയുറപ്പിച്ച ഇവര്‍ക്കുനേരെ കല്ലേറുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ തിരിച്ചും കല്ലെറിഞ്ഞു.

പത്ത് മിനുറ്റോളം കല്ലേറ് തുടര്‍ന്നു. പൂന്തോട്ടത്തില്‍ ഉപയോഗിച്ച ഉരുളന്‍ കല്ലുകളാണ് ഹോട്ടലില്‍നിന്നും എറിയാന്‍ ഉപയോഗിച്ചത്. റോഡിലെ കരിങ്കല്‍ കഷ്ണങ്ങള്‍ എടുത്തായിരുന്നു തിരിച്ചെറിയല്‍. ഈ സമയം ഏതാനും പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും കാഴ്ചക്കാരായി. പിന്നീടു ഡി.സി.ബി. ഡിവൈ.എസ്.പി. ഫ്രാന്‍സിസ് സെല്‍ബിയുടെയും വലപ്പാട് സി.ഐ: ടി.കെ. ഷൈജുവിന്റെയും നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി സംഘര്‍ഷം നിയന്ത്രിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരുമായും തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തരുമായും സംസാരിച്ച് ഇരു വിഭാഗങ്ങളെയും പിരിച്ചുവിട്ടു. റൂറല്‍ എസ്. പി: എം.കെ. പുഷ്‌കരനും സ്ഥലം സന്ദര്‍ശിച്ചു.

വാടാനപ്പള്ളി എസ്. ഐ: സാദിഖലി, വലപ്പാട് എസ്.ഐ. പി.ജി. അനൂപ്, അന്തിക്കാട് എസ്.ഐ: കെ.എസ്. സൂരജ്, കൈപ്പമംഗലം എസ്.ഐ: കെ.ജെ. ജിനേഷ്, മതിലകം എസ്.ഐ: പി.കെ. മിഥുന്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ തിരിച്ചുപോയ ബൈക്കുകളില്‍ അതെല്ലാം കൊണ്ടുപോയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരു വിഭാഗങ്ങാളുടെയും ശക്തികേന്ദ്രങ്ങളില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+