തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവജാത ശിശുവിന്റെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ഡോക്‌ടർ; വേണ്ടെന്ന് കുടുംബം, തൃശൂർ മെഡിക്കൽ കോളേജിൽ തർക്കം!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജന്മനാ രോഗബാധിതനായ നവജാത ശിശുവിന്റെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ ഡോക്ടറുടെ നിലപാടിനെതിരേ കുഞ്ഞിന്റെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ തര്‍ക്കത്തിനു കാരണമായി. പാലക്കാട് പുല്‍പ്പള്ളി സ്വദേശികളായ വിനയകുമാറിന്റെയും അമിതയുടെയും നാലുമാസം പ്രായമായ ശിശുവിന്റെ മരണംമൂലം ജഡം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നുള്ള ഡോക്ടറുടെ നിലപാടാണ് പ്രതിഷേധത്തിനു കാരണമായത്.

<strong>ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ടെര്‍മിനല്‍ ഇനി കരിപ്പൂരിന് സ്വന്തം, 120 കോടി രൂപ ചിലവില്‍ നിര്‍മിച്ച പുതിയ അന്താരാഷ്ര്ട ടെര്‍മിനല്‍ ഗവര്‍ണര്‍ നാടിന് സമര്‍പ്പിച്ചു</strong>ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ടെര്‍മിനല്‍ ഇനി കരിപ്പൂരിന് സ്വന്തം, 120 കോടി രൂപ ചിലവില്‍ നിര്‍മിച്ച പുതിയ അന്താരാഷ്ര്ട ടെര്‍മിനല്‍ ഗവര്‍ണര്‍ നാടിന് സമര്‍പ്പിച്ചു

വ്യാഴാഴ്ച രാവിലെ ഒമ്പതിന് വിദഗ്ധ ചികിത്സയ്ക്കുവേണ്ടി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുവരുമ്പോള്‍ വഴിമധ്യേയാണ് മരണപ്പെട്ടത്. ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ഒരുമാസമായി കുഞ്ഞ് ചികിത്സയിലാണ്. അവിടെനിന്നു വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് മരണം സംഭവിച്ചത്.

Thrissur

തുടര്‍ന്ന് കുഞ്ഞിന്റെ രോഗവിവരങ്ങളും ചികിത്സാ രേഖകളും മാതാപിതാക്കള്‍ ഹാജരാക്കിയെങ്കിലും തൃപ്തിവരാതെ അധികൃതര്‍ പോസ്റ്റുമോര്‍ട്ടത്തിനുവേണ്ടി പോലീസിന് കേസ് വീടുകയായിരുന്നു. തര്‍ക്കങ്ങളും പോലീസ് ഇടപെടലുകളും കാരണം മൃതദേഹം വ്യാഴാഴ്ച പോസ്റ്റുമോര്‍ട്ടം നടത്താന്‍ സാധിച്ചില്ല.

വെള്ളിയാഴ്ച രാവിലെ ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍ ഹിതേഷ്ശങ്കര്‍ എത്തി രേഖകള്‍ പരിശോധിച്ചപ്പോഴാണ് മരണത്തില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്നും പ്രസവിച്ച നാള്‍മുതല്‍ കുഞ്ഞ് രോഗിയാണെന്നും നിരന്തരം ചികിത്സയില്‍ ആണെന്നും ബോധ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ശരീരം കീറിമുറിക്കാതെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ബന്ധുക്കള്‍ക്ക് ആശ്വാസമായത്. രോഗിയായി മരണപ്പെട്ട കുഞ്ഞിന്റെ മൃതദേഹം അനാവശ്യമായി പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആവശ്യപ്പെട്ട ആശുപത്രി കുട്ടികളുടെവിഭാഗം ഡോക്ടര്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Thrissur
English summary
Conflict between doctor and family for postmortom issue in Thrissur medical collage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X