ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചുു
തൃശ്ശൂര്‍; കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ചാവക്കാട് തിരുവന്ത്രയിലെ പഴയ പതിന്നാലാം വാര്‍ഡില്‍ അണ്ടത്തോട് ചാലില്‍ കോയമോന്റെ മകന്‍ ഹനീഫ(45) യാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഹനീഫയുടെ വീട്ടിലായിരുന്നു സംഭവം. ഹനീഫയുടെ ചേട്ടന്റെ മകന്‍ മുഹമ്മദ് ഫറൂഖ് കെ എസ് യുവിന്റെ ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ടാണ്.

കഴിഞ്ഞ മാസം കെ എസ് യു ബ്ലോക്ക് പ്രസിഡണ്ട് മുഹമ്മദ് ഫറൂഖും ഐ ഗ്രൂപ്പും തമ്മില്‍ ഏറ്റമുട്ടല്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്. ചാവക്കാട്ടെ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പും എ ഗ്രൂപ്പും തമ്മിലുള്ള ചേര്‍ച്ചയില്ലായിമ തുടങ്ങിയിട്ട് കുറച്ച് നാളായിരുന്നു.
ചാവക്കാട് സിഐ പി അബുദുള്‍മുനീര്‍, എസ് ഐ അനൂപ് മോന്‍ എന്നിവരടങ്ങിയ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷഫ്‌നയാണ് ഹനീഫയാണ് ഹനീഫയുടെ ഭാര്യ. മക്കള്‍: ഹന്ന,ഹസ്‌ന,ഹയ, മൂന്ന് മാസം പ്രായമായ മറ്റൊരു മകളുമുണ്ട്.












Click it and Unblock the Notifications