തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വപ്‌ന സുരേഷിനെ കാണാന്‍ ആശുപത്രിയില്‍ മന്ത്രിയെത്തി; ഗുരുതര ആരോപണവുമായി അനില്‍ അക്കരെ

Google Oneindia Malayalam News

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും റമീസും ഒരേ സമയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയ സംഭവത്തില്‍ ദുരൂഹത നീങ്ങും മുമ്പ് പുതിയ ആരോപണം. ചികില്‍സയില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനെ മന്ത്രി എസി മൊയ്തീന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചുവെന്നാണ് അനില്‍ അക്കരെ എംഎല്‍എയുടെ ആരോപണം.

കേസില്‍ നിന്ന് പ്രമുഖരെ രക്ഷിക്കാനും പ്രതികളുടെ മൊഴിയിലെ വൈരുധ്യം ഇല്ലാതാക്കാനുമാണ് മന്ത്രി സന്ദര്‍ശിച്ചതെന്ന് എംഎല്‍എ പറയുന്നു. സ്വപ്‌നയും റമീസും ഒരേ സമയം ചികില്‍സയിലായത് സംബന്ധിച്ച് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടുകയും അന്വേഷണ ഏജന്‍സികള്‍ വിഷയം പരിശോധിക്കുകയും ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ ഗുരുതരമായ ആരോപണം. വിശദാംശങ്ങള്‍ ഇങ്ങനെ....

മന്ത്രി ആശുപത്രിയില്‍

മന്ത്രി ആശുപത്രിയില്‍

മന്ത്രി എസി മൊയ്തീന്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി സ്വപ്‌ന സുരേഷിനെ സന്ദര്‍ശിച്ചു. സ്വപ്‌നയുടെ മൊഴികളെ സ്വാധീനിക്കാന്‍ വേണ്ടിയാണിത്. സ്വപ്‌ന സുരേഷിനെയം മറ്റൊരു പ്രതി റമീസിനെയും ഒരേ സമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നില്‍ മന്ത്രി മൊയ്തീന്‍ ആണെന്നും അനില്‍ അക്കരെ ആരോപിച്ചു.

മൊഴികളിലെ വൈരുധ്യം

മൊഴികളിലെ വൈരുധ്യം

സ്വപ്‌നയുടെയും റമീസിന്റെയും മൊഴികളിലെ വൈരുധ്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരെയും ഒരേ സമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലാ കളക്ടര്‍ക്കും തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും ഇതില്‍ പങ്കുണ്ട്. ഉന്നതതല ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അനില്‍ അക്കരെ പറയുന്നു.

തിടുക്കത്തില്‍ ഒരു പരിപാടി

തിടുക്കത്തില്‍ ഒരു പരിപാടി

സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മന്ത്രി എസി മൊയ്തീന്‍ തിടുക്കത്തില്‍ ഒരു പരിപാടി ആശുപത്രിയില്‍ നടത്തിയത് എന്തിനാണ് എന്ന് എംഎല്‍എ ചോദിക്കുന്നു. സ്ഥലം എംഎല്‍എയെയും എംപിയെയും ഒഴിവാക്കിയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി എത്തിയത്. വാര്‍ഡ് മെംബര്‍മാരെയും ഒഴിവാക്കിയെന്നും അനില്‍ അക്കരെ ആരോപിച്ചു.

ഫോണ്‍ പരിശോധിക്കണം

ഫോണ്‍ പരിശോധിക്കണം

മന്ത്രി എസി മൊയ്തീന്റെ ഫോണ്‍ പരിശോധിക്കണം. എന്‍ഐഎ മന്ത്രിയെ നിരീക്ഷിക്കണം. സ്വര്‍മക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷും റമീസും കിടക്കുന്ന വാര്‍ഡുകളില്‍ സിസിടിവി സ്ഥാപിക്കണം. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന വാര്‍ഡുകള്‍ എന്‍ഐഎ പരിശോധിക്കണമെന്നും അനില്‍ അക്കരെ ആരോപിച്ചു.

ഞങ്ങളാരും അറിഞ്ഞില്ല

ഞങ്ങളാരും അറിഞ്ഞില്ല

സ്ഥലം എംഎല്‍എ ആയ താനും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും ആലത്തൂര്‍ എംപി രമ്യ ഹരിദാസും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ മെഡിക്കല്‍ കോളജിലെ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുപോന്നത് എട്ടാം തിയ്യതി വൈകുന്നേരമാണ്. മറ്റു ചില കാര്യങ്ങള്‍ സംസാരിക്കാന്‍ അതിന് ശേഷം മെഡിക്കല്‍ സൂപ്രണ്ടിനെ കണ്ടു. എന്നാല്‍ രാത്രി എട്ട് മണിയോടെയാണ് അറിഞ്ഞത് പിറ്റേന്ന് 12 മണിക്ക് മന്ത്രി എസി മൊയ്തീന്‍ വരുന്നുണ്ടെന്ന്... അനില്‍ അക്കരെ പറയുന്നു.

Recommended Video

cmsvideo
NIA give clean chit to pinarayi vijayan in gold smuggling case | Oneindia Malayala
വളരെ തിടുക്കത്തില്‍

വളരെ തിടുക്കത്തില്‍

വളരെ തിടുക്കത്തില്‍ എന്തിനാണ് മന്ത്രി ആശുപത്രിയില്‍ വന്നത്. ജനപ്രതിനിധികള്‍ പങ്കെടുക്കാത്ത ചടങ്ങ് എന്തിനായിരുന്നു. രഹസ്യമായി പദ്ധതി നടപ്പിലാക്കിയത് എന്തിനാണ് എന്ന് മന്ത്രി വ്യക്തമാക്കണം. ജില്ലാ കളക്ടറും മെഡിക്കല്‍ പ്രിന്‍സിപ്പളും മന്ത്രിക്ക് കൂട്ടുനിന്നുവെന്നും അനില്‍ അക്കരെ ആരോപിച്ചു.

എവിടെയും പരിശോധിക്കും, ആരെയും അറസ്റ്റ് ചെയ്യും; പുതിയ പോലീസ് സേനയുമായി യോഗി സര്‍ക്കാര്‍എവിടെയും പരിശോധിക്കും, ആരെയും അറസ്റ്റ് ചെയ്യും; പുതിയ പോലീസ് സേനയുമായി യോഗി സര്‍ക്കാര്‍

Thrissur
English summary
Congress leader Anil Akkare MLA alleged that Minister AC Moideen meet Swapna Suresh at hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X