തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തല്ലി; കാലൊടിഞ്ഞു, കേസ്, കെപിസിസി ഇടപെടും

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വഴി തര്‍ക്കത്തെ ചൊല്ലി പുതുക്കാട് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ തമ്മില്‍ തല്ലി. രണ്ടു കൂട്ടര്‍ക്കുമെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. അതേസമയം, കെപിസിസിക്കും പരാതി ലഭിച്ചിട്ടുണ്ട്. ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാണ് കെപിസിസിയുടെ തീരുമാനം. ഏറെ നാളായി നിലനില്‍ക്കുന്ന പോരാണ് ഏറ്റുമുട്ടലിലെത്തിയത്. പാര്‍ട്ടിയിലെ പോര് വഴിത്തര്‍ക്കത്തിലും പ്രതിഫലിക്കുകയായിരുന്നു. നേതാക്കള്‍ തമ്മലടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പാര്‍ട്ടി പ്രതിഛായക്ക് മങ്ങലേറ്റുവെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിന് കെപിസിസിയുടെ ശ്രമങ്ങള്‍.

p

ഡിസിസി ജനറല്‍ സെക്രട്ടറി സരസനും കെപിസിസി ന്യൂനപക്ഷ സെല്‍ ബ്ലോക്ക് ചെയര്‍മാന്‍ സിജോ പുന്നക്കരയും തമ്മിലാണ് പ്രശ്‌നം. അയല്‍വാസികളായ ഇരുവരും തമ്മില്‍ വഴിതര്‍ക്കമുണ്ട്. രണ്ടു പേരും എ ഗ്രൂപ്പുകാരാണ്. കഴിഞ്ഞ കുറേ കാലമായി ഇരുവരും പാര്‍ട്ടിയില്‍ പോര് നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് വഴി തര്‍ക്കം. പാര്‍ട്ടിയിലെ പോര് വഴി തര്‍ക്കത്തിലും പ്രതിഫലിച്ചു.

സിജോയുടെ വീട്ടിലേക്കുള്ള വഴിയിലെ ടൈല്‍സ് കുത്തി പൊളിക്കാന്‍ സരസനും മറ്റു ചിലരുമെത്തി. ഇത് തടയാന്‍ സിജോയും ഭാര്യയും മകനും രംഗത്തുവന്നു. സിജോയ്ക്കും ഭാര്യയ്ക്കും മകനും അക്രമത്തില്‍ പരിക്കേറ്റു. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സരസനെതിരെ പുതുക്കാട് പോലീസ് വധശ്രമത്തിന് കേസെടുത്തു. സരസനും മകനും ബൈക്കിലെത്തിയ ചിലരുമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറയുന്നു. നേരത്തെ സിജോയുടെ കാര്‍ തകര്‍ത്ത സംഭവത്തിലും സരസനെതിരെ കേസുണ്ട്.

സരസന്റെ സഹായിയുടെ കാല്‍മുട്ട് അക്രമത്തിനിടെ ഒടിഞ്ഞു. ഈ സംഭവത്തില്‍ സിജോയ്ക്കും ഭാര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിജോ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി. കൂടാതെ തൃശൂര്‍ എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. ഒത്തുതീര്‍പ്പിന് കെപിസിസി ശ്രമം തുടങ്ങിയെന്നാണ് സൂചന.

മധ്യപ്രദേശില്‍ ട്രമ്പ് കാര്‍ഡ് ഇറക്കി കോണ്‍ഗ്രസ്; സിന്ധ്യയുടെ 'എക്‌സ്പ്രസ് വേ' പൊളിയും? പോര് ശക്തംമധ്യപ്രദേശില്‍ ട്രമ്പ് കാര്‍ഡ് ഇറക്കി കോണ്‍ഗ്രസ്; സിന്ധ്യയുടെ 'എക്‌സ്പ്രസ് വേ' പൊളിയും? പോര് ശക്തം

കൊറോണക്കിടെ ഗുജറാത്തില്‍ വന്‍ അഴിമതി; വെന്റിലേറ്ററിന് പകരം ഡ്യൂപ്പ്!! മുഖ്യമന്ത്രിയുടെ സുഹൃത്ത്കൊറോണക്കിടെ ഗുജറാത്തില്‍ വന്‍ അഴിമതി; വെന്റിലേറ്ററിന് പകരം ഡ്യൂപ്പ്!! മുഖ്യമന്ത്രിയുടെ സുഹൃത്ത്

Thrissur
English summary
Congress leaders group fight in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X