Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂരിൽ ദുരിതാശ്വാസ സാമഗ്രികള്‍ കോണ്‍ഗ്രസുകാര്‍ കടത്തി; ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു

തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിച്ച പഴം, പച്ചക്കറികളും പലവ്യഞ്ജനങ്ങളും കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയിലേക്ക് കടത്തി. ആക്ഷേപത്തെ തുടര്‍ന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നുള്ള അന്വേഷണത്തില്‍ സൊസൈറ്റിയുടെ ഗോഡൗണില്‍നിന്നു സാധനങ്ങള്‍ പിടിച്ചെടുത്തു.

ഇന്നലെ വൈകിട്ട് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ കലക്ഷന്‍ സെന്ററിലേക്ക് തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും കൊണ്ടുവന്ന നാല് ലോഡ് പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങളില്‍ രണ്ടു ലോഡ് സാധനങ്ങളാണ് ഡി.സി.സി. വൈസ് പ്രസിഡന്റ് ഡയറക്ടറായി കോണ്‍ഗ്രസ് ഭരിക്കുന്ന നടത്തറ കാച്ചേരി പഴം, പച്ചക്കറി മാര്‍ക്കറ്റിങ് സഹകരണ സംഘത്തിലേക്ക് കടത്തിയത്.

Relief materials

കലക്ടറേറ്റിലെത്തി അയച്ച സാധനങ്ങളുടെ പട്ടിക കലക്ടറില്‍നിന്നു ഒപ്പുവച്ച് വാങ്ങുന്നതിന് നല്‍കിയതിലെ പരിശോധനയിലാണ് കുടുങ്ങിയത്. നാല് ലോഡ് കൊണ്ടുവന്നിരുന്നുവെന്ന് ലോറി ഡ്രൈവര്‍മാര്‍ അറിയിച്ചു. വഴിയില്‍വച്ച് മുന്‍ എം.എല്‍.എയാണെന്നും അറിയിച്ച് നടത്തറയിലേക്ക് കൊണ്ടുപോകുന്നെന്ന് അറിയിക്കുകയായിരുന്നു.

സിവില്‍ സപ്ലൈസ് ഓഫീസറുടെ നേതൃത്വത്തില്‍ സംഘം പരിശോധിച്ചതില്‍ സാധനങ്ങള്‍ പിടിച്ചെടുത്തു. ഡയറക്ടര്‍ അനില്‍ വിളിച്ചു പറഞ്ഞതനുസരിച്ചാണ് ഗോഡൗണ്‍ അനുവദിച്ചതെന്നും സദുദ്ദേശ്യം മാത്രമായിരുന്നുവെന്നും ഇതുസംബന്ധിച്ച് തനിക്ക് അറിവില്ലെന്നും സംഘം പ്രസിഡന്റ് ടി.കെ. ശ്രീനിവാസന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+