തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌; മന്തി എസി മൊയ്‌തീനെതിരായ വിവാദം; ചട്ടലംഘനം നടന്നിട്ടില്ലെന്ന്‌ കലക്ടര്‍

Google Oneindia Malayalam News

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ പനങ്ങാട്ട്‌ കര സ്‌കൂളില്‍ മന്ത്രി എസി മൊയ്‌തീന്‍ നിശ്ചിത സമയത്തിന്‌ മുന്‍പ്‌ നേരത്തെ എത്തി വോട്ട്‌ ചെയ്‌തെന്ന വിവാദത്തില്‍ തൃശൂര്‍ കലക്ടര്‍ മറുപടി നല്‍കി. മന്ത്രി വോട്ട്‌ ചെയ്‌തതില്‍ ചട്ടലംഘനം നടന്നിട്ടില്ല എന്നാണ്‌ കലക്ടര്‍ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്‌.

പ്രീസെഡിങ്ങിങ്‌ ഓഫീസറിന്റെ വാച്ചില്‍ 7മണിയായിരുന്നു സമയം. പോളിങ്‌ ഏജന്റുമരുടെയും വോട്ടര്‍മാരുടേയും സാന്നിധ്യത്തിലായിരുന്നു മന്ത്രി എസി മൊയതീന്‍ വോട്ട്‌ ചെയ്‌തത്‌. രാവിലെ 7മണിക്ക്‌ തന്നെയാണ്‌ വോട്ടെടുപ്പ്‌ നടന്നതെന്ന്‌ കലക്ടര്‍ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മന്ത്രി വോട്ട്‌ ചെയ്‌തത്‌ ചട്ട ലംഘനമാണെന്നാരോപിച്ച്‌ കോണ്‍ഗ്രസ്‌ എംല്‍എ അനില്‍ അക്കര, ടിഎന്‍ പ്രതാപന്‍ എംപി എന്നിവര്‍ രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: മന്ത്രി എസി മൊയ്തീന്റെ വോട്ട് വിവാദം; ചട്ടവിരുദ്ധവുമല്ലെന്ന് തൃശ്ശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്
ac moideen

ടിഎന്‍ പ്രതാപന്‍ എംപിയും തൃശൂര്‍ ഡിസിസി പ്രസിഡന്റ്‌ എന്‍പി വിന്‍സന്റും ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ്‌ കമ്മിഷന്‌ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ്‌ തൃശൂര്‍ ജില്ലാ കലക്ടറോട്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ വിശദീകരണം തേടിയത്‌.
ചട്ടലംഘനം നടന്നിട്ടില്ലെന്ന്‌ കലക്ടര്‍ റിപ്പോര്‍ട്ട്‌ നല്‍കിയതോടെ മന്ത്രി എസി മൊയ്‌തീനുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ അവസാനിക്കുകയാണ്‌.

യുഡിഫും കോര്‍പ്പറേറ്റുകളും മാധ്യമങ്ങളും ചേര്‍ന്ന്‌ നിര്‍മ്മിച്ച വ്യാജ ആരോപണമാണിതെന്നും ഇത്‌ കേരളത്തിലെ ജനങ്ങള്‍ പാടെ തള്ളിക്കളയുമെന്ന്‌ ഉറപ്പുണ്ടെന്നും മന്ത്രി എസി മൊയ്‌തീന്‍ വിവാദത്തില്‍ പ്രതികരിച്ചു.

Thrissur
English summary
controversy against AC moideen in panchayath election collector submit report to election commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X