തദ്ദേശ തിരഞ്ഞെടുപ്പ് : മന്ത്രി എസി മൊയ്‌തീനെതിരായ വിവാദത്തില്‍ കലക്ടര്‍ കള്ളം പറയുന്നെന്ന് കോണ്‍ഗ്രസ്
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ മന്ത്രി എസി മൊയ്‌തീന്‍ രാവിലെ 6.55ന് വോട്ട് ചെയ്‌തെന്ന വിവാദത്തില്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ എ ഷാനവാസിനെതിരെ കോണ്‍ഗ്രസ്. ജില്ലാകലക്ടര്‍ പച്ചക്കള്ളമാണ് പറയുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനറെപ്പോലെയാണ് കലക്ടര്‍ പെരുമാറുന്നതെന്നും മന്ത്രി എസി മൊയ്‌തീന്‍ ആരോപിച്ചു. ജില്ലാ കലക്ടര്‍ സത്യം മറച്ച് വെച്ച് കള്ളം പറയുകയാണ് മന്ത്രിയെ സംരക്ഷാക്കാനുള്ള നീക്കമാണ് കലക്ടര്‍ നടത്തിയത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിഷ്‌പക്ഷമായി പെരുമാറണം. കലക്ടറിനെ തല്‌ഡസ്ഥാനത്ത് നിന്നും നീക്കണമെന്നും ടിഎന്‍ പ്രതാപന്‍ എംപി ആവശ്യപ്പെട്ടു.
Recommended Video

അതേ സമയം മന്ത്രി വോട്ട് ചെയ്‌തതില്‍ ചട്ടലംഘനം നടന്നിട്ടില്ല എന്നാണ് കലക്ടര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
പ്രീസെഡിങ്ങിങ് ഓഫീസറിന്റെ വാച്ചില്‍ 7മണിയായിരുന്നു സമയം. പോളിങ് ഏജന്റുമരുടെയും വോട്ടര്‍മാരുടേയും സാന്നിധ്യത്തിലായിരുന്നു മന്ത്രി എസി മൊയതീന്‍ വോട്ട് ചെയ്‌തത്. രാവിലെ 7മണിക്ക് തന്നെയാണ് വോട്ടെടുപ്പ് നടന്നതെന്ന് കലക്ടര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മന്ത്രി വോട്ട് ചെയ്‌തത് ചട്ട ലംഘനമാണെന്നാരോപിച്ച് കോണ്‍ഗ്രസ് എംല്‍എ അനില്‍ അക്കര, ടിഎന്‍ പ്രതാപന്‍ എംപി എന്നിവര്‍ രംഗത്തെത്തിയിരുന്നു.

ടിഎന്‍ പ്രതാപന്‍ എംപിയും തൃശൂര്‍ ഡിസിസി പ്രസിഡന്റ് എന്‍പി വിന്‍സന്റും ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് തൃശൂര്‍ ജില്ലാ കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയത്.യുഡിഫും കോര്‍പ്പറേറ്റുകളും മാധ്യമങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ച വ്യാജ ആരോപണമാണിതെന്നും ഇത് കേരളത്തിലെ ജനങ്ങള്‍ പാടെ തള്ളിക്കളയുമെന്ന് ഉറപ്പുണ്ടെന്നും മന്ത്രി എസി മൊയ്‌തീന്‍ വിവാദത്തില്‍ പ്രതികരിച്ചു.












Click it and Unblock the Notifications