തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലക്കുടി മണ്ഡലത്തിലെ 1750 കോടിയുടെ വികസനം: ഇടതുമുന്നണി ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു, പരസ്യ സംവാദത്തിന് എംഎല്‍എ മാരുടെ വെല്ലുവിളി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടി മണ്ഡലത്തില്‍ ഇടതുമുന്നണി അവകാശപ്പെടുന്ന ഇന്നസെന്റ് എം.പിയുടെ 1750 കോടിയുടെ വികസന പദ്ധതികള്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഇടതുമുന്നണി ഒളിച്ചോടുകയാണെന്ന് യു ഡി എഫ് എംഎല്‍എമാരായ റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, വി.പി സജീന്ദ്രന്‍ എന്നിവര്‍ ആരോപിച്ചു.

ചിന്നക്കനാലില്‍ ഭൂമാഫിയ പട്ടയ സ്ഥലം കയ്യടക്കുവാന്‍ ശ്രമം നടത്തുന്നു... വനം വകുപ്പിന്റെ ഒത്താശയുണ്ടെന്ന് ആരോപണം..!!!!

1750 കോടിയുടെ കണക്ക് ചോദിക്കുമ്പോള്‍ 25 കോടിയുടെ എം.പി ഫണ്ടിന്റെ കണക്ക് പറഞ്ഞു രക്ഷപ്പെടാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. ഇന്നസെന്റ് എം.പി പുറത്തിറക്കിയ വികസന രേഖയിലെ പദ്ധതികളെല്ലാം വ്യാജവും നടപ്പാക്കാത്തതും ആണെന്ന് ചൂണ്ടിക്കാട്ടി ചിത്രങ്ങളും തെളിവുകളും സഹിതം എം എല്‍ എ മാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇന്നലെ ഇതിനു മറുപടി പറഞ്ഞ ഇടതു നേതാക്കള്‍ വിഷയങ്ങളില്‍ നിന്നും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.

MLA

ഏതെങ്കിലും പദ്ധതികള്‍ അവകാശപ്പെടും പോലെ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ ചിത്രം സഹിതം പ്രസിദ്ധീകരിക്കാന്‍ ഇടതു മുന്നണി തയാറാകണം. എം എല്‍ എ മാരുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പദ്ധതികള്‍ സ്വന്തം നേട്ടമായി അവകാശപ്പെടുന്നത് അല്പത്തരമാണ്.ഇടതുമുന്നണി അവകാശപ്പെടുന്ന ഒരു പദ്ധതിയുടെയും കാര്യത്തില്‍ വ്യക്തതയില്ല.

എം.പി നിവേദനം കൊടുത്തത് വരെ പദ്ധതി നടപ്പായി എന്ന് അവകാശവാദം ഉന്നയിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റല്‍ നിന്നും ഉറപ്പു കിട്ടി എന്നൊക്കെ പറഞ്ഞു ഇടതു നേതാക്കള്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്ന് റോജി എം ജോണ്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞു. ഇനി തുടരുമോയെന്ന് പോലും ഉറപ്പില്ലാത്ത ഒരു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നടപ്പാക്കി എന്ന് പറഞ്ഞു അവകാശവാദം ഉന്നയിക്കുന്നത് പരിഹാസ്യമാണ്.

ചാലക്കുടിയില്‍ നടപ്പാക്കി എന്നവകാശപ്പെടുന്ന 1750 കോടിയുടെ വികസന പദ്ധതികളെ കുറിച്ച് പരസ്യ സംവാദത്തിനു വെല്ലുവിളിക്കുകയാണെന്നു യു ഡി എഫ് എം എല്‍ എ മാര്‍ അറിയിച്ചു. അവകാശവാദത്തിലെ 800 കോടിയുടെ പദ്ധതികള്‍ യു ഡി എഫ് അംഗീകരിച്ചു എന്ന് പറഞ്ഞു ഒളിച്ചോടാനാണ് ഇടതുമുന്നണിയുടെ ശ്രമം. ഗ്രാമ പഞ്ചായത്തുകള്‍ നടപ്പാക്കിയ പദ്ധതികള്‍ പോലും സ്വന്തം പേരിലാക്കി ജനങ്ങളെ കബളിപ്പിക്കുന്നത് രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് ചേരുന്നതല്ല.

എം.പി അവകാശപ്പെടുന്ന എണ്ണൂറു കോടിയുടെ പദ്ധതിയില്‍ പതിനാറ് കോടി മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. മാത്രമല്ല ഇത് ഒരു മണ്ഡലത്തിലേക് മാത്രമുള്ള പദ്ധതിയുമല്ല. പിടിച്ചു നില്ക്കാന്‍ വേണ്ടി ഇടതു നേതാക്കള്‍ പറയുന്ന നുണകളെല്ലാം ദയനീയമായി പൊളിയുകയാണെന്നു എം എല്‍ എ മാര്‍ ചൂണ്ടിക്കാട്ടി.

കൃത്യമായ രേഖകളും ചിത്രങ്ങളും അടക്കം വ്യക്തമായ ആരോപണങ്ങളാണ് എം എല്‍ എ മാര്‍ ഉന്നയിച്ചത്. എന്നാല്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത ചില വെബ്‌സൈറ്റ് ഫോട്ടോ കോപ്പികളുമായി വന്നു എം.പി ഫണ്ടിനെ കുറിച്ച് മാത്രമെന്ന് ഇടതു നേതാക്കള്‍ ന്യായീകരിക്കാന്‍ ശ്രമിച്ചത്. ആരംഭിച്ചിട്ട് പോലുമില്ലാത്ത പദ്ധതികളും ഭരണാനുമതി പോലും ലഭിക്കാത്ത പദ്ധതികളും സ്വന്തം നേട്ടമായി ഉയര്‍ത്തി കാട്ടുന്ന എംപി യു ഡി എഫ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി വ്യക്തമായ മറുപടി നല്‍കാന്‍ തയാറാകണം. ആര്‍ക്കും ബോധ്യപ്പെടാത്ത വികസന പദ്ധതികളുമായി ന്യായീകരിക്കാന്‍ ശ്രമിക്കാതെ പരസ്യ സംവാദത്തിനു എം.പിയും നേതാക്കളും തയാറാകണം എന്നും യു ഡി എഫ് എം എല്‍ എ മാര്‍ ആവശ്യപ്പെട്ടു.

യു ഡി എഫ് സ്ഥാനാര്‍ഥി ബേനി ബെഹനാന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് മകള്‍ വീണ ചാലക്കുടിയില്‍. ഭര്‍ത്താവ് മനുവിനൊപ്പമാണ് വീണ തോമസ് ചാലക്കുടിയില്‍ വോട്ട് ചോദിച്ചെത്തിയത്. ഓട്ടോറിക്ഷ തൊഴിലാളികളോടും വ്യാപാരശാലകളിലും മഠങ്ങളിലും ബെന്നി ബെഹനാന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് മകള്‍ എത്തി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബെന്നി ബഹനാന്റെ അഭ്യര്‍ഥനയുമായാണ് മകള്‍ വോട്ട് തേടിയെത്തിയത്.

നിറഞ്ഞ പുഞ്ചിരിയോടെ ഓരോരുത്തരെയും നേരില്‍ കണ്ടു തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയായിരുന്നു വോട്ടഭ്യര്‍ഥന. ബെന്നി ബെഹനാന്‍ രണ്ടു ദിവസത്തിനകം മണ്ഡലത്തില്‍ സജീവമാകുമെന്നും മകള്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി. ഏതാനും വീടുകളിലും വോട്ടഭ്യര്‍ഥനയുമായി വീണയെത്തി. മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് വീണ പറഞ്ഞു.

യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് വേണ്ടി എം എല്‍ എമാര്‍ നയിക്കുന്ന പര്യടന പരിപാടി അവസാനഘട്ടത്തിലേക്ക് കടന്നു. രണ്ടു ദിവസം കൊണ്ട് തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കും. ചികിത്സയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിശ്രമിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ തിങ്കളാഴ്ച മുതല്‍ പ്രചാരണത്തില്‍ സജീവമാകും.

എം എല്‍ എ മാരായ അന്‍വര്‍ സാദത്തും വി.പി സജീന്ദ്രനും കൈപ്പമംഗലത്തും റോജി എം ജോണും എല്‍ദോസ് കുന്നപ്പിള്ളിയും അങ്കമാലിയിലെ പ്രചാരണം നടത്തി. എറിയാട് നിന്നാരംഭിച്ച പര്യടന പരിപാടി മുന്‍ എം.പി കെ. പി ധനപാലന്‍ ഉദ്ഘാടനം ചെയ്തു. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് നാല് മണിയ്ക്ക് ശേഷമാണ് യു ഡി എഫ് പ്രചാരണം ആരംഭിച്ചത്. അങ്കമാലിയില്‍ പാറക്കടവില്‍ ആരംഭിച്ച പര്യടനം നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുന്നേറിയത്. അങ്കമാലിയില്‍ റോഡ്‌ഷോയോടെയാണ് പര്യടനം സമാപിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thrissur
English summary
controversy for 1750 crore developments in Chalakkudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X