തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള വർമയിൽ നിയമനവിവാദം: വൈസ് പ്രിൻസിപ്പൽ പദവി വിവാദത്തിൽ, എൽഡിഎഫ് കൺവീനറുടെ ഭാര്യക്ക് പദവി!!

  • By Desk
Google Oneindia Malayalam News

തൃശ്ശൂർ: കേരള വർമ കോളേജിൽ നിയമന വിവാദം പുകയുന്നു. സിപിഎം വനിതാ നേതാവിന് അധിക ചുമതല നൽകുന്നതിനായി പുതിയ തസ്തിക സൃഷ്ടിച്ചെടുത്തുവെന്നാണ് ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ആരോപണം. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിച്ചുവരുന്ന കേരള വർമ കോളേജിൽ അധികമായി സൃഷ്ടിച്ചിട്ടുള്ള വൈസ് പ്രിൻസിപ്പൽ തസ്തികയാണ് വിവാദത്തിനാധാരം. കോളേജ് പ്രിൻസിപ്പൽ അധികാരത്തിലിരിക്കെ വൈസ് പ്രിൻസിപ്പലിന് അധികാരം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പദവി സൃഷ്ടിച്ചിട്ടുള്ളതെന്ന ആരോപണവും ഇതോടെ ഉയർന്നിട്ടുണ്ട്.

എരുമേലിയിലും പൂഞ്ഞാറിലുമടക്കം മുസ്ലീം ലീഗ് തനിച്ച് മത്സരത്തിന്, യുഡിഎഫിൽ കലാപക്കൊടിഎരുമേലിയിലും പൂഞ്ഞാറിലുമടക്കം മുസ്ലീം ലീഗ് തനിച്ച് മത്സരത്തിന്, യുഡിഎഫിൽ കലാപക്കൊടി

വൈസ് പ്രിൻസിപ്പൽ നിയമനം

വൈസ് പ്രിൻസിപ്പൽ നിയമനം

എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ ഭാര്യ ഡോ. ആർ ബിന്ദുവിനെയാണ് കേരള വർമ്മ കോളേജിന്റെ പ്രിൻസിപ്പലായി നിയമിച്ചിട്ടുള്ളത്. നേരത്തെ ഇവർ തൃശ്ശൂർ മുൻ മേയറായിരുന്നിട്ടുമുണ്ട്. നിയമനം സംബന്ധിച്ച് ഒക്ടോബർ 30നാണ് ബോർഡ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. ഉത്തരവ് അനുസരിച്ച് നവംബർ 12നാണ് ഇവർ കേരള വർമ കോളേജിന്റെ വൈസ് പ്രിൻസിപ്പലായി ചുമതലയേൽക്കുന്നത്. കേരളവർമയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊ ഫസറുമായിരുന്നു ഇവർ.

 വിവാദ ഉത്തരവ് പുറത്ത്

വിവാദ ഉത്തരവ് പുറത്ത്

കോളേജിന്റെ അക്കാദമിക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, വികസന പ്രവർത്തനങ്ങൾ, കോളേജിന്റെ അക്രഡിറ്റേഷൻ എന്നീ ചുമതലകൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവർ സംയുക്തമായാണ് ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്. എന്നാൽ പുതിയ വൈസ് പ്രിൻസിപ്പൽ അധികാരമേറ്റെടുക്കുന്നതോടെ ഈ അധികാരങ്ങളെല്ലാം ഇവർക്ക് നൽകിയിട്ടുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. പിടിഎയ്ക്കും ഡവലപ്പ്മെന്റ് ഫോറത്തിനും കീഴിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ചുമതലയും ഇതോടെ വൈസ് പ്രിൻസിപ്പലിന്റെ അധികാര പരിധിയിലാണ് ഉൾപ്പെടുന്നത്.

 ചുമതലകൾ കൈമാറി

ചുമതലകൾ കൈമാറി


കോളേജിന്റെ നിർമാണ പ്രവർത്തനങ്ങൾ, അക്കാദമിക് പ്രവർത്തനങ്ങൾ എന്നിവയുടെ ചുമതല വൈസ് പ്രിൻസിപ്പലിനാണുള്ളത്. പരീക്ഷാ നടത്തിപ്പിനും കോളേജിന്റെ ദൈനംദിന കാര്യങ്ങളും പ്രിൻസിപ്പിലാണുള്ളത്. ഇതിനെല്ലാം പുറമേ ഭരണസമിതി നിർണ്ണയിക്കുന്ന ചുമതലകളും വൈസ് പ്രിൻസിപ്പൽ തന്നെ നിർവ്വഹിക്കണമെന്നും നിയമന ഉത്തരവിൽ പറയുന്നു. നാക് അക്രഡിറ്റേഷൻ സംബന്ധിച്ച കാര്യങ്ങളുടെ ചുമതലയും വൈസ് പ്രസിഡന്റിനായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

അധിക ചുമതല നൽകി

അധിക ചുമതല നൽകി

കേരളവർമ്മ കോളേജിൽ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് പ്രിൻസിപ്പലിന്റെ ചുമതലകൾ നൽകുന്നുവെന്ന ആരോപണമാണ് ഇതോടെ ഉയർന്നിട്ടുള്ളത്. ചില സ്വകാര്യ കോളേജുകൾ പിൻതുടരുന്ന വൈസ് പ്രിൻസിപ്പൽ ചുമതല നൽകാൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രത്യേകം സൃഷ്ടിച്ചുവെന്നും പ്രിൻസിപ്പിന് നൽകിവന്നിരുന്ന പകുതുയിലധികം ചുമതലകൾ നൽകിയെന്നുമാണ് ഉയർന്നിട്ടുള്ള ആരോപണം.

Recommended Video

cmsvideo
Kerala local body election's star is printed masks | Oneindia Malayalam

Thrissur
English summary
Controversy over posting of Vice principal in Thrissur Keralavarma College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X