തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കാവുതീണ്ടലും ഭരണിയും; നിരോധനാജ്ഞ പ്രഖ്യാപിച്ചു, കര്‍ശന നടപടി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ കാവുതീണ്ടലും ഭരണിയും കണക്കിലെടുത്ത് താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം കുരുംബക്കാവിലേക്ക് ആയിരത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയെന്ന വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് താലൂക്കില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഈ മാസം 29 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

X

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ 27ന് കാവുതീണ്ടലും 29ന് ഭരണിയുമാണ്. വന്‍ ജനാവലി ചടങ്ങിലേക്ക് എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ ഭരണി മഹോല്‍സവത്തിലെ പ്രധാന ചടങ്ങുകളാണ് കാവുതീണ്ടലും ഭരണിയും. വെള്ളിയാഴ്ച ഇവിടെ വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം കാറ്റില്‍പറത്തിയാണ് ഭരണി മഹോല്‍സനത്തിന് ആളുകള്‍ എത്തിയത്. ഇതിന്റെ വീഡിയോയും ഫോട്ടോകളും തഹസില്‍ദാര്‍ കളക്ടര്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതേസമയം, തൃശൂര്‍ ഒല്ലൂര്‍ ഫെറോന പള്ളിയലെ പ്രധാന പുരോഹിതനടക്കം എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അമ്പതിലധികം പേര്‍ പങ്കെടുത്ത 40 മണിക്കൂര്‍ നീളുന്ന നിത്യാരാധന സംഘടിപ്പിച്ചതിനാണ് കേസ്. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മാത്രമല്ല, നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. മണ്ണൂത്തിയിലും പഴയന്നൂരും ഇവര്‍ പുറത്തിറങ്ങി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.

അതിനിടെ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 298 ആയി. 24 മണിക്കൂറിനിടെ 98 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊറോണ വൈറസ് രോഗത്തിന്റെ മൂന്നാം ഘട്ടമായ സമൂഹ വ്യാപനം നടന്നോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സമൂഹ വ്യാപനം നടന്നാല്‍ നിയന്ത്രണത്തിലാക്കുന്നത് വന്‍ വെല്ലുവിളിയായിരിക്കും. വെളളിയാഴ്ച രാജ്യത്ത് 50 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച ഇരട്ടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 111 ലബോറട്ടറികള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഇതോടെ പരിശോധന വേഗത്തില്‍ നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

കോണ്‍ഗ്രസ് ക്രൈസിസ് മാനേജ്‌മെന്റ് ടീം തകര്‍ന്നു; വില്ലന്‍ പുറത്തല്ല, കമല്‍നാഥ് വീഴാന്‍ കാരണം...കോണ്‍ഗ്രസ് ക്രൈസിസ് മാനേജ്‌മെന്റ് ടീം തകര്‍ന്നു; വില്ലന്‍ പുറത്തല്ല, കമല്‍നാഥ് വീഴാന്‍ കാരണം...

ഇറാനില്‍ ജനങ്ങള്‍ മരിച്ചുവീഴുന്നു; പുറത്തുവിടാതെ ഭരണകൂടം, വന്‍ ദുരന്തവാര്‍ത്ത, ബിബിസി റിപ്പോര്‍ട്ട്ഇറാനില്‍ ജനങ്ങള്‍ മരിച്ചുവീഴുന്നു; പുറത്തുവിടാതെ ഭരണകൂടം, വന്‍ ദുരന്തവാര്‍ത്ത, ബിബിസി റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് വിട്ട 14 എംഎല്‍എമാര്‍ക്ക് 'പെരുവഴി'; ബിജെപി ആലോചന ഇങ്ങനെ, നിര്‍ണായക തീരുമാനം തിങ്കളാഴ്ചകോണ്‍ഗ്രസ് വിട്ട 14 എംഎല്‍എമാര്‍ക്ക് 'പെരുവഴി'; ബിജെപി ആലോചന ഇങ്ങനെ, നിര്‍ണായക തീരുമാനം തിങ്കളാഴ്ച

Thrissur
English summary
144 Impose in Kodungallur taluk, Kodungallur taluk 144,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X