• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊറോണയ്ക്കിടെ അജ്ഞാത രൂപവും! കുന്നംകുളത്തുകാരുടെ ഉറക്കം കെടുത്തുന്ന ഈ അജ്ഞാതരൂപം എന്ത്?

  • By Desk

തൃശൂര്‍: ഓരോ കാലത്തും ഓരോ തരം അജ്ഞാത ജീവികള്‍ നമ്മുടെ നാടുകളില്‍ ഇറങ്ങാറുണ്ട്. കുറച്ച് കാലം അതിന്റെ ഭീതിയില്‍ ആകും പ്രദേശം. പിന്നീട് പതിയെ പതിയെ അതേക്കുറിച്ച് മറന്ന് പോകും. അല്ലെങ്കില്‍ 'അജ്ഞാത ജീവിയെ' കൈയ്യോടെ പിടികൂടുകയും ചെയ്യും.

ഗര്‍ഭനിരോധന ഉറകള്‍ കിട്ടാത്ത കാലം! കൊറോണ ഒഴിയുമ്പോള്‍ ലോകജനസംഖ്യ കൂടുമോ കുറയുമോ? ചില യാഥാർത്ഥ്യങ്ങൾ

ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും ആണ് അജ്ഞാത രൂപത്തെ കുറിച്ചുള്ള ഭയം നിറഞ്ഞ് നില്‍ക്കുന്നത്. കുന്നംകുളം, കരിക്കാട്, പഴഞ്ഞി തുടങ്ങിയ സ്ഥലങ്ങളില്‍ ആണ് ആളുകള്‍ ഈ അജ്ഞാത രൂപത്തെ കണ്ടതായി പറയുന്നത്.

കൊറോണ 'പണികൊടുക്കുക' സ്ത്രീകൾക്ക്... ഇത് ശരിക്കും 'പണികളയൽ', എന്തുകൊണ്ട് സ്ത്രീകളെ കൂടുതൽ ബാധിക്കും?

ലോക്ക് ഡൗണ്‍ കാലത്ത് ആളുകളെല്ലാം വീടുകളില്‍ തന്നെ ഒതുങ്ങിക്കഴിയുകയാണ്. കൊറോണ ഭീതിയാണെങ്കില്‍ മറ്റൊരുവശത്തും. ഈ ഘട്ടത്തിലാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന 'അജ്ഞാത രൂപവും'... വിശദാംശങ്ങളിലേക്ക്

വീടിന് മുകളിലും മരത്തിലും ഓടിക്കയറും

വീടിന് മുകളിലും മരത്തിലും ഓടിക്കയറും

കൃത്യമായ ഒരു രൂപം വിശദീകരിക്കാന്‍ ആകുന്നില്ല നാട്ടുകാര്‍ക്ക് എന്നതാണ് ഇതിലെ പ്രധാന പ്രശ്‌നം. രാത്രിയില്‍ മാത്രമാണ് ഈ അജ്ഞാത രൂപം പുറത്തിറങ്ങുന്നത്. പകല്‍ വെളിച്ചത്തില്‍ എവിടേയും പ്രത്യക്ഷപ്പെടുന്നില്ല.

വീടുകള്‍ക്കും മരങ്ങള്‍ക്കും മുകളില്‍ നിമിഷ നേരം കൊണ്ട് ഓടിക്കയറും എന്നതാണത്രെ ഇതിന്റെ പ്രത്യേകത. ഉടനടി അപ്രത്യക്ഷമാവുകയും ചെയ്യും.

ഉപദ്രവമില്ല

ഉപദ്രവമില്ല

അജ്ഞാത രൂപം എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഈ രൂപം ഇതുവരെ ആരേയും ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുകള്‍ ഒന്നും ഇല്ല. നാട്ടിലാണെങ്കില്‍ മോഷണ ശ്രമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടും ഇല്ല. ആളുകളെ വെറുതേ ഭയപ്പെടുത്താന്‍ ഏതെങ്കിലും വിരുതന്‍മാര്‍ നടത്തുന്ന ശ്രമമാണോ എന്ന സംശയവും ഉണ്ട്. എന്തായാലും നാട്ടുകാര്‍ ഈ വിഷയത്തില്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.

യുവാക്കളിറങ്ങി

യുവാക്കളിറങ്ങി

സാധാരണ ഗതിയില്‍ ഇങ്ങനെ എന്തെങ്കിലും കേട്ടാല്‍ പിന്നെ നാട്ടിലെ യുവാക്കള്‍ക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ല. സംഘം ചേര്‍ന്ന് അവര്‍ 'ഇര' പിടിക്കാന്‍ ഇറങ്ങും. എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് അതിനും പരിമിതി ഉണ്ടായിരുന്നു.

എന്തായാലും ഇക്കാര്യത്തില്‍ പോലീസ് സഹായത്തിനുണ്ട്. രാത്രി പുറത്തിറങ്ങി തിരയാന്‍ യുവാക്കള്‍ക്ക് പോലീസ് അനുമതിയും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാത്രിയില്‍ യുവാക്കള്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കാന്‍ ആകുന്നില്ല എന്നൊരു പ്രശ്‌നവും ഉണ്ട്!

ഓണ്‍ലൈന്‍ ഗെയിമോ?

ഓണ്‍ലൈന്‍ ഗെയിമോ?

പലവിധത്തിലാണ് ആളുകളുടെ സംശയങ്ങള്‍. ഇത് ഏതെങ്കിലും ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും ചെയ്യുന്ന കാര്യങ്ങളാണോ എന്ന് ഒരു വിഭാഗം സംശയിക്കുന്നുണ്ട്. മുമ്പ് പലയിടങ്ങളിലും ഇത്തരം 'ചലഞ്ചുകള്‍' ഓണ്‍ലൈന്‍ ഗെയിമുകളുടെ ഭാഗമായി ചിലര്‍ ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്തായാലും ആളെ കിട്ടുന്നത് വരെ ഇക്കാര്യത്തില്‍ ഒന്നും പറയാന്‍ ആകാത്ത സ്ഥിതിയാണ്

കുളമ്പ് മനുഷ്യനും ബ്ലാക്ക് മാനും

കുളമ്പ് മനുഷ്യനും ബ്ലാക്ക് മാനും

പണ്ടൊരു കാലത്ത് കേരളത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പേരായിരുന്നു 'കുളമ്പ് മനുഷ്യന്‍'. ആളുകളെ ഭയപ്പെടുത്തി ഈ വേഷം കെട്ടിയിറങ്ങിയവര്‍ ഒരുപാട് പണവും തട്ടിയിട്ടുണ്ട്. എന്തായാലും കുളമ്പ് മനുഷ്യര്‍ പിടിയിലായപ്പോള്‍, സാധാരണ മനുഷ്യര്‍ തന്നെയാണെന്ന് ജനത്തിന് ബോധ്യപ്പെട്ടു.

അതുപോലെ ആളുകളെ ഭയപ്പെടുത്തിയിരുന്ന ഒന്നായിരുന്നു 'ബ്ലാക്ക് മാന്‍'. പല പ്രദേശങ്ങളിലും ഭീതി പടര്‍ത്തിയ ബ്ലാക്ക് മാന്‍മാരും പിന്നീട് പോലീസിന്റേയോ നാട്ടുകാരുടേയോ പിടിയില്‍ ആയിട്ടുണ്ട്.

ഈ അജ്ഞാത രൂപവും അത്തരത്തില്‍ എന്തെങ്കിലും തന്നെ ആകാനേ വഴിയുള്ളു എന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂയോർക്കിൽ ശവങ്ങൾ നിറഞ്ഞ് മോർച്ചറികളും ആശുപത്രികളും... സ്ഥലമില്ല; ട്രക്കുകൾ മോർച്ചറികളാക്കുന്നു

Thrissur

English summary
Coronavirus: People in Kunnamkulam is feared of an unknown being, during this lock down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X