തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഞ്ചാവ് കടത്തിയ കേസ്: നിയമം കടപ്പിച്ച് കോടതി: വ്യത്യസ്ത കേസുകളില്‍ രണ്ടു പേര്‍ക്ക് കഠിന തടവ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കൈപ്പറമ്പില്‍ 10 കിലോ കഞ്ചാവ് ബാഗില്‍ കടത്തികൊണ്ടു പോകുന്നിതിനിടെ പിടിയിലായ ഇടുക്കി ഉടുമ്പഞ്ചോല പാറത്തോട് ചെങ്ങനാല്‍ വീട്ടില്‍ സുധീഷിനെ ഏഴു വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയടയ്ക്കാനും 4-ാം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജ് കെ.ആര്‍. മധുകുമാര്‍ ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം.

<strong>ശബരിമല നിലപാട്: കോണ്‍ഗ്രസ് വലിയ നല്‍കേണ്ടിവരുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ </strong>ശബരിമല നിലപാട്: കോണ്‍ഗ്രസ് വലിയ നല്‍കേണ്ടിവരുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവെത്തിച്ച്

തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവെത്തിച്ച്


2013 ഏപ്രില്‍ 29ന് ഉച്ചക്ക് 12.45ന് കുന്ദംകുളം ഹൈവേയില്‍ സ്‌റ്റേഷനറി കടയ്ക്കു മുമ്പില്‍ ബാഗുമായി നില്‍ക്കുന്നതു കണ്ടയാളെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍പിള്ള ചോദ്യംചെയ്തതാണ് അറസ്റ്റിലേക്കു നയിച്ചത്. സംശയം തോന്നി ചോദ്യംചെയ്തപ്പോള്‍ തമിഴ് നാട്ടിലെ കമ്പത്തു നിന്നും കൊണ്ടു വന്ന കഞ്ചാവ് അജ്ഞാതനായ മറ്റൊരാള്‍ക്ക് കൈമാറാനാണ് നില്‍ക്കുന്നതെന്ന് വ്യക്തമായി. തുടര്‍ന്ന് അറസ്റ്റ് ചെയ്തു. അതിനിടെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അറസ്റ്റുചെയ്തു ദിവസങ്ങള്‍ക്കകം അന്വേഷണോദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു.

 ദയ അര്‍ഹിക്കുന്നില്ലെന്ന്!!

ദയ അര്‍ഹിക്കുന്നില്ലെന്ന്!!

പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 16 രേഖകളും 6 തൊണ്ടി മുതലുകളും ഹാജരാക്കി. 16 സാക്ഷികളെ വിസ്തരിച്ചു. യുവതയെ വഴിതെറ്റിക്കുന്ന ലഹരിവസ്തുക്കളുടെ വില്പന നടത്തുന്നവര്‍ സാമൂഹ്യദ്രോഹികളാണെന്നും അവര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടറായ ഡിനി ലക്ഷ്മണ്‍ പി, അഡ്വ. ഹെയ്‌സല്‍ വര്‍ഗീസ് എന്നിവര്‍ ഹാജരായി.

 കഞ്ചാവ് കൈവശം വെച്ചതിന് രണ്ടു വര്‍ഷം കഠിനതടവ്

കഞ്ചാവ് കൈവശം വെച്ചതിന് രണ്ടു വര്‍ഷം കഠിനതടവ്

1.435കിലോ ഗ്രാം കഞ്ചാവ് കച്ചവടത്തിനു കൈവശം വെച്ച കേസില്‍ പുത്തൂര്‍ ചോച്ചേരിക്കുന്ന് കുറുപ്പംപടി പറവക്കാരന്‍ വീട്ടില്‍ ജാക്കി എന്ന ജിനോ, കൂടെ താമസിക്കുന്ന തമിഴ് നാട് നഗര്‍കോവില്‍ അനന്തസ്വാമിപുരം ദേശത്ത് ഗോപാലന്‍ എന്നിവരെ രണ്ടു വര്‍ഷം കഠിനതടവിനും, 10,000 രൂപ പിഴയടക്കുന്നതിനും 1-ാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സി. സൗന്ദരേഷ് ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ 3 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. തൃശൂര്‍ റെയില്‍വേസ്‌റ്റേഷനടുത്ത് ദിവാന്‍ജി മൂലയയില്‍ 2009 ജനുവരി ഒമ്പതിന് രാവിലെ 6.30നാണ് ഇവരെ പിടികൂടിയത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.കെ. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഏറെ ദിവസം ഇവിടം നിരീക്ഷിച്ചു വരികയായിരുന്നു. സംശയാസ്പദ നിലയില്‍ കണ്ട പ്രതികളെ എക്‌സൈസ് പിടികൂടുകയായിരുന്നു.

 ശിക്ഷയില്‍ ഇളവില്ല

ശിക്ഷയില്‍ ഇളവില്ല


പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു 16 രേഖകളും ഏഴു തൊണ്ടി മുതലുകളും ഹാജരാക്കി. ആറു സാക്ഷികളെ വിസ്തരിച്ചു. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കഠിനശിക്ഷ നല്‍കണമെന്ന വാദം അംഗീകരിച്ചാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍, അഡ്വ. പി.കെ. മുജീബ് എന്നിവര്‍ ഹാജരായി.

Thrissur
English summary
court gave strict punushment for ganja smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X